Just In
- 28 min ago
സീരിയല്‍ നടി ദര്‍ശന ദാസ് അമ്മയായി; ആദ്യ കണ്മണി പിറന്ന സന്തോഷം പങ്കുവെച്ച് ഭര്‍ത്താവ് അനൂപ് കൃഷ്ണന്
- 58 min ago
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- 1 hr ago
മഞ്ജു വാര്യരുമായി ദിവ്യ ഉണ്ണിയ്ക്ക് ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിന് രസകരമായ ഉത്തരം പറഞ്ഞ് നടി
- 11 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
Don't Miss!
- News
'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു' ബൈഡന് ആശംസകള്‍ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്
- Automobiles
G310 മോഡലുകൾക്ക് വില കൂട്ടി ബിഎംഡബ്ല്യു; ഇനി അധികം മുടക്കേണ്ടത് 5,000 രൂപ
- Sports
ഇന്ത്യക്ക് ആവിശ്യം രഹാനെയുടെ ശൈലിയിലുള്ള ക്യാപ്റ്റനെ, കോലി 'സൂപ്പര്‍ഹ്യൂമന്‍'- ശശി തരൂര്‍
- Lifestyle
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സീരിയലില്‍ വന്ന സമയത്ത് ഒരുപാട് വിഷമിച്ചു, വേദനിപ്പിച്ച സംഭവത്തെക്കുറിച്ച് പാടാത്ത പൈങ്കിളി നായകന്‍
ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. അടുത്തിടെയായിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു പാടാത്ത പൈങ്കിളി. നായകനായ ദേവയെ അവതരിപ്പിക്കുന്നത് സൂരജാണ്. ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ട സൂരജിനെ പ്രേക്ഷകരും പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയായിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് സീരിയല്‍. ദേവയെന്ന നായകനെ ആരാധകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു.
സ്വന്തമായി യൂട്യൂബ് ചാനലുമായി സജീവമാണ് സൂരജ്. അഭിനയത്തെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളും യാത്രകളെക്കുറിച്ചുമെല്ലാം സൂരജ് വാചാലനാവാറുണ്ട്. താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സീരിയലിലെത്തിയപ്പോള്‍ തന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞായിരുന്നു ദേവയുടെ വരവ്. പാടാത്ത പൈങ്കിളിയിലെ സഹതാരമായ അര്‍ച്ചന സുശീലനും സൂരജിന്റെ പോസ്‌റ്റിന് കീഴില്‍ കമന്റുമായെത്തിയിട്ടുണ്ട്.
ഈ സീരിയലിൽ ഞാൻ ആദ്യം വന്ന സമയത്ത് വളരെ വിഷമത്തോടെ ഞാൻ ചിരിച്ചു നിന്ന നിമിഷം ഉണ്ടായിരുന്നു. മൈ ലുക്ക്, മറ്റ് സീരിയൽ ആർട്ടിസ്റ്റുകളെ കാണുമ്പോൾ ഒരു ഹിന്ദി നടൻ ലുക്ക് ഉണ്ട്. പക്ഷേ നിങ്ങളെ കാണുമ്പോൾ അങ്ങനെയുള്ള ആ ഫീൽ തോന്നില്ല. നിങ്ങളുടെ ലുക്ക് നിങ്ങൾ ചേഞ്ച് ചെയ്യണം. അവരൊക്കെ കണ്ടു പഠിക്ക് എന്നൊക്കെയായിരുന്നു പലരും പറഞ്ഞത്.
അപ്പോൾ ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. ദേവയും, സൂരജും, കഥാപാത്രത്തിലും ജീവിതത്തിലും. ഒരു ഹിന്ദിക്കാരൻ അല്ല, ഞാനെന്ന പച്ച മനുഷ്യനാണ്. എന്റെ പ്രേക്ഷകർക്ക് ഇഷ്ടം.. അതുമാത്രമാണ് എന്റെ ബലം.. പിന്നെ ലുക്ക് ചേഞ്ച്..ശരീരത്തിന് ഏതു ഘടനയിലേക്ക് മാറ്റാൻ എനിക്ക് നിസാരമാണ്.. അതിനുള്ള മനക്കട്ടി എനിക്കുണ്ട്..ജീവിതം സിനിമയ്ക്ക് മാറ്റിവെച്ച് എനിക്ക്.. ലക്ഷ്യമാണ് പ്രാധാന്യമെന്നുമായിരുന്നു സൂരജ് കുറിച്ചത്.
അവരവരുടേതായ രീതികളില്‍ എല്ലാവരും പെര്‍ഫെക്റ്റാണെന്നായിരുന്നു അര്‍ച്ചന പറഞ്ഞത്.ഏതാണ് ആ ഹിന്ദി നടൻ ലുക്ക് ഉള്ള മലയാള സീരിയൽ നടൻ? ഇതുവരെ കണ്ടിട്ടില്ല അങ്ങനെ ആരെയും. മലയാളത്തിൽ ഡബ്ബ് ചെയ്ത ഹിന്ദി സീരിയൽ കാണുമ്പോൾ അതിൽ കാണാം അങ്ങനത്തെ ലുക്ക് ഉള്ളവരെയെന്നായിരുന്നു ഒരാളുടെ കമന്‍റ്.