Just In
- 4 min ago
പ്രായം കുറഞ്ഞ് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 20 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 37 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
'ഉമ്മന്‍ ചാണ്ടിയുമായി മുഖ്യമന്ത്രി പദം പങ്കുവെക്കല്‍'; വാര്‍ത്തകളെ തള്ളി ചെന്നിത്തല
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവരുടെ കണ്ണുനിറയുന്നത് കണ്ടു, തള്ളിപ്പറഞ്ഞവര്‍ മാറ്റിപ്പറയുന്നത് കാണുമ്പോൾ സന്തോഷം, വികാരഭരിതനായി സൂരജ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. അടുത്തിടെ ആരംഭിച്ച സീരിയലിന് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ദേവയെന്ന നായകനെ അവതരിപ്പിക്കുന്നത് സൂരജാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അദ്ദേഹം. സൂരജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം.. വർഷങ്ങളായി എന്റെ സ്വപ്നങ്ങൾ ഞാൻ അവരോട് പറഞ്ഞു പറഞ്ഞു.. അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അച്ഛനുമമ്മയും പ്രായം ആവുന്നതിനു മുന്നേ അവർക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷങ്ങൾ അളവില്ലാതെ വാരി കൊടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു,, അത് നേടാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട്..
ഇന്ന് കുറച്ച് സമയം അവരോട് ചെലവഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പലർക്കും തോന്നും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് ഓവർ അല്ലേ എന്ന്.. നിങ്ങൾക്ക് ആർക്കും അറിയില്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വപ്നം കണ്ട മേഖലയിൽ ഞാൻ നിൽക്കുമ്പോൾ ഉള്ള അഭിമാനം എത്രത്തോളം ഉണ്ട് എന്ന് തള്ളിപ്പറഞ്ഞവർ മാറ്റി പറയുന്നത് മുന്നിൽനിന്ന് കാണുമ്പോൾ.. ഒരു രാജ്യം കീഴടക്കിയ സന്തോഷം എനിക്കുണ്ട്.
ഈ ലോകത്ത് ആരെ സന്തോഷിപ്പിക്കാൻ നമ്മൾ ശ്രമിച്ചാലും അച്ഛന്റെയും അമ്മയുടെയും വിഷമം മാറ്റാതെ അത് പൂർണമാകില്ല..എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു..നിങ്ങളുടെ സൂരജ് സൺ എന്നായിരുന്നു സൂരജ് കുറിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഫോട്ടോയും സൂരജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവരുടെ സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉള്ളിടത്തോളംകാലം ജീവിതത്തിൽ മുന്നേറ്റം മാത്രമേ ഉണ്ടാകൂയെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.
തന്‍രെ ന്യൂഇയര്‍ റെസലൂഷ്യനെക്കുറിച്ച്പറഞ്ഞും സൂരജ് എത്തിയിരുന്നു. കണ്ണടച്ച് ഭക്ഷണം കഴിച്ചപ്പോൾ അറിഞ്ഞില്ല ഇങ്ങനെ ശരീരഘടന മാറുമെന്ന്.. എന്റെ കോൺഫിഡൻസ് നശിക്കുമെന്ന്.ഞാൻ തീരുമാനമെടുത്തു. ഈ നിമിഷംമുതൽ ജീവൻ നിലനിർത്താൻ വേണ്ടി മാത്രം ഭക്ഷണം കഴിക്കും. കണ്ണ് തുറന്നു മാത്രമേ ഭക്ഷണം കഴിക്കൂ.. വയർ അറിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കൂ, ഒരു മാറ്റത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ്.. ഈ ന്യൂ ഇയർ നിങ്ങളുടെ തീരുമാനം എന്ത്? ഞാൻ എടുത്ത പോലെ പുതിയ തീരുമാനം എന്തെങ്കിലും നിങ്ങൾ എടുക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ സമയം കളയാതെ.. പുതിയ തീരുമാനങ്ങളും ജീവിതത്തിൽ നല്ലത് മാത്രം നേടാൻ വേണ്ടിയുള്ള കഠിനമായ പ്രയത്നം നമുക്ക് തുടങ്ങാമെന്നായിരുന്നു സൂരജ് നേരത്തെ പറഞ്ഞത്.