പാടാത്ത പൈങ്കിളിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്, നല്ല വാര്‍ത്തയുമായി താനെത്തുമെന്ന് സൂരജ്, സസ്പെന്‍സ് ഇതാണോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. കണ്‍മണിയും ദേവയും തമ്മിലുള്ള പ്രണയവും ഇവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവിവകാസങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര. ഈ സീരിയലിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ്. ലൊക്കേഷന്‍ തമാശകളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരങ്ങളെത്താറുണ്ട്.

പാടാത്ത പൈങ്കിളിയിലെ നായകനായ ദേവയെ അറിയാത്തവര്‍ വിരളമാണ്. സീരിയലിന്റെ സമയം മാറ്റിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൂരജ് ഇപ്പോള്‍. ഇനിയങ്ങോട്ട് സീരിയല്‍ 9.30നാണ് സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള വീഡിയോയുമായി താരമെത്തിയിരുന്നു. പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ചെത്തിയിരിക്കുകയാണ് ദേവ ഇപ്പോള്‍. നിങ്ങള്‍ക്ക് നല്ലൊരു വാര്‍ത്ത തരാനായി കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞതോടെ ആരാധകരും കാത്തിരിപ്പിലാണ്.

നല്ല വാര്‍ത്ത

നല്ല വാര്‍ത്ത

നിങ്ങൾ കൂടിയുള്ളതാണ് അന്നും ഇന്നും എന്റെ ബലം. നിങ്ങൾക്ക് നല്ല ഒരു ന്യൂസ് തരാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും എന്റെ കൂടെ ഉണ്ടാകും. എനിക്കറിയാമെന്നായിരുന്നു സൂരജ് കുറിച്ചത്. വീഡിയോയ്ക്ക് കീഴിലായുള്ള കുറിപ്പ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. ദേവ കാത്ത് വെച്ചിരിക്കുന്ന സസ്പെന്‍സ് എന്താണെന്നാണ് എല്ലാവരുടേയും ചോദ്യം.

സമയം മാറ്റിയതിനെക്കുറിച്ച്

സമയം മാറ്റിയതിനെക്കുറിച്ച്

പാടാത്ത പൈങ്കിളിയുടെ സമയം മാറ്റിയതിൽ വിഷമം ഉണ്ടെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍. സൂരജിനെയും പാടാത്ത പൈങ്കിളയെയും കാണാതിരിക്കാൻ ഞങ്ങൾക്ക് ആവില്ല. വേറെ ഒരു സീരിയൽ കണ്ടില്ലെങ്കിലും പാടാത്ത പൈങ്കിളി കാണും. ഏതായാലും പ്രേക്ഷകരെ മറക്കാതെ വീണ്ടും വന്നു വിഷ് അറിയിച്ചതിന് നന്ദിയെന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ദേവമണിയെ ഇഷ്ടമാണ്

ദേവമണിയെ ഇഷ്ടമാണ്

ഒരു സീരിയലും കാണാറില്ല ഇത് മാത്രമാണ് കാണുന്നത് ദേവമണിയെ ഒരു പാട് ഇഷ്ടമാണ് രാത്രീ എത്ര മണിക്ക് ആയാലും കാണും. സമയം മാറ്റി. അതിൽ ഞങ്ങൾക്ക് വിഷമം ഉണ്ട് പക്ഷേ ദേവ ഉള്ളടത്തോളം ആ സീരിയൽ കാണാതിരിക്കാൻ പറ്റില്ല ഞങ്ങൾക്ക് ഓരോരുത്തർക്കും ദേവയുടെ പ്രത്യേകമായി ആശംസ തരാമായിരുന്നുവെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

Recommended Video

മമ്മൂക്കയെ ഞാന്‍ കളിയാക്കുമോ...ശ്രീനിവാസന്‍ | Oneindia Malayalam
 കണ്ടിരിക്കും

കണ്ടിരിക്കും

ഇതിന്റെ സമയം എന്തിനാണ് മാറ്റുന്നത്. പുതിയ സീരിയലിന് പുതിയ സമയം കൊടുക്കുക.തെറ്റായ കാര്യം ആണ്. അംഗീകാരിക്കാൻ കഴിയുന്നില്ല.ദേവാ എന്തിനാണ് ദേവക്ക് ആ രണ്ട് ചേട്ടൻ മാരെ ഭാര്യമാരുടെ വാലെ തൂങ്ങി നടക്കുന്നവർ ഇനിയെങ്കിലും അവരോടൊന്നു നന്നാവാൻ പറ ദേവാ, ഫാമിലിയെ കാണാൻ ആഗ്രഹം ഉണ്ട്, ഒരു ഫാമിലി ഫോട്ടോ ഇട്ടു കൂടെ, അതെന്താ ഒരു ഒളിച്ചു കളി. നിങ്ങളെ ഇഷ്ട്ടപെടുന്ന, നിങ്ങളുടെ കഥയെ ഇഷ്ടപെടുന്ന,നിങ്ങളുടെ കഥാപാത്രത്തെ ഇഷ്ടപെടുന്ന ഞങ്ങൾ സമയമാറ്റം വന്നാലും പാടാത്ത പൈങ്കിളി കണ്ടിരിക്കുമെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X