ദേവയേയും കുടുംബത്തേയും ഉപേക്ഷിച്ച് കണ്‍മണി പടിയിറിങ്ങി? പാടാത്ത പൈങ്കിളിയില്‍ വീണ്ടും ട്വിസ്റ്റ്
കണ്‍മണിയേയും ദേവയേയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പാടാത്ത പൈങ്കിളി സീരിയല്‍ മികച്ച പിന്തുണ സ്വന്തമാക്കി മുന്നേറുകയാണ്. ദേവമണിയെന്ന പേരിലാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിക്കുന്നത്. ദിനേശഅ പണിക്കര്‍, നവീന്‍, അനുമോള്‍, അര്‍ച്ചന സുശീലന്‍, മനീഷ തുടങ്ങി വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. അപ്രതീക്ഷിത സംഭവികാസങ്ങളുമായി മുന്നേറുകയാണ് സീരിയല്‍.
പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ മുതലേ തന്നെ സീരിയലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ തുടങ്ങാറുണ്ട്. ദേവയേയും കുടുംബത്തേയും വിട്ട് കണ്‍മണി പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതിയ പ്രമോ കണ്ടതോടെ ആരാധകരും ആകാംക്ഷയിലാണ്. ആനന്ദവര്‍മ്മയേയും കുടുംബത്തേയും ഉപേക്ഷിച്ച് കണ്‍മണി പോവുന്നതിന് പിന്നിലെ കാരണമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പാടാത്ത പൈങ്കിളി ലേറ്റസ്റ്റ് വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദേവയും കണ്‍മണിയും
ദേവയുടെ വീട്ടിലെ ജോലിക്കാരിയായാണ് കണ്‍മണിയുടെ രംഗപ്രവേശം. ദേവയുടെ അച്ഛനായ ആനന്ദവര്‍മ്മ മകളലെപ്പോലെയായാണ് കണ്‍മണിയെ വളര്‍ത്തുന്നത്. അച്ഛനും അമ്മയും കണ്‍മണിയെ മകളെപ്പോലെ സ്‌നേഹിക്കുന്നതില്‍ മറ്റ് മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം അതൃപ്തിയാണ്. കുടുംബസ്വത്ത് വീതം വെക്കുമ്പോള്‍ കണ്‍മണിക്ക് ഒരുഭാഗം നല്‍കുമെന്നും ആനന്ദവര്‍മ്മ പറഞ്ഞിരുന്നു. മാതാപിതാക്കളുടെ കാര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണ് ഈ മകന്‍ നല്‍കുന്നത്. വിദേശവാസം അവസാനിപ്പിച്ച് തിരിച്ചെത്തുകയായിരുന്നു ദേവ.

വിവാഹത്തിലേക്ക്
മധുരിമയുമായുള്ള പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് പറയാനും വിവാഹം നടത്താനുമുള്ള തയ്യാറെടുപ്പിലായിരുന്നു ദേവ. അപ്രതീക്ഷിതമായി ദേവയുടെ വീട്ടിലേക്കെത്തിയ എല്ലാവരേയും ഞെട്ടിച്ചിരുന്നു മധുരിമ. കണ്‍മണിയുടെ വിവാഹ ചടങ്ങിനെത്തുമെന്ന് പറഞ്ഞായിരുന്നു മധുരിമ പോയത്. കണ്‍മണിക്കായി കണ്ടെത്തിയ വരന്‍ വിവാഹതട്ടിപ്പ് വീരനാണെന്ന് വ്യക്തമായതോടെ വിവാഹം മുടങ്ങുകയായിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ കണ്‍മണിയുടെ വിവാഹം നടത്തുകയായിരുന്നു ആനന്ദവര്‍മ്മ. കണ്‍മണിക്കായി ദേവയെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്. അച്ഛന്റെ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു ദേവ.

പൊരുത്തക്കേടുകള്‍
സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് കണ്‍മണിയും ദേവയും ഒന്നായത്. മധുരിമയെ മറന്ന് കണ്‍മണിയെ ഭാര്യയായി സ്വീകരിക്കേണ്ടി വരികയായിരുന്നു ദേവയ്ക്ക്. പൊരുത്തക്കേടുകളിലൂടെ തുടങ്ങിയ വിവാഹജീവിതത്തില്‍ സന്തോഷനിമിഷങ്ങള്‍ വന്നത് അടുത്തിടെയായിരുന്നു. ദേവയുടെ അസാന്നിധ്യത്തില്‍ ഓഫീസിലെ വിഷയങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്തിരുന്നു കണ്‍മണി. കണ്‍മണിയെ അഭിനന്ദിച്ച് ദേവയും എത്തിയിരുന്നു.
Recommended Video

കണ്‍മണി പടിയിറങ്ങുന്നു
തന്റെ അച്ഛന്‍രെ ഘാതകനാണ് ആനന്ദവര്‍മ്മയെന്ന് കണ്‍മണി അറിഞ്ഞത് അടുത്തിടെയായിരുന്നു. ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായെത്തിയവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ചായിരുന്നു ദേവയും സംഘവും ചര്‍ച്ച ചെയ്തത്. അവസരം മുതലെടുത്ത് കണ്‍മണിയെ പറഞ്ഞുവിടാനായിരുന്നു ഒരുവിഭാഗത്തിന്റെ തീരുമാനം. ഇതിനിടയിലായിരുന്നു താന്‍ വീടുവിട്ട് പോവുകയാണെന്നറിയിച്ച് കണ്‍മണി എത്തിയത്. കണ്‍മണിയുടെ പോക്കിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. പ്രമോ പുറത്തുവന്നതോടെയാണ് ചര്‍ച്ചകളും സജീവമായത്.


Click it and Unblock the Notifications