പാടാത്ത പൈങ്കിളിയുടെ സമയം പഴയത് തന്നെയെന്ന് സൂരജ്, ദുരന്തകഥയാക്കി മാറ്റരുതെന്ന് ആരാധകര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് പാടാത്ത പൈങ്കിളി. അടുത്തിടെയായിരുന്നു ഈ സീരിയല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. നവാഗതനായ സൂരജാണ് പരമ്പരയിലെ നായകന്‍. ദേവയെന്ന കഥാപാത്രമായാണ് താരമെത്തുന്നത്. ദേവയുടെ പ്രിയതമയായ കണ്‍മണിയെ അവതരിപ്പിക്കുന്നത് മനീഷയാണ്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത പരമ്പരയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അര്‍ച്ചന സുശീലന്‍, അംബിക മോഹന്‍, ദിനേശഅ പണിക്കര്‍, നവീന്‍, ഫസല്‍ റാസി, രാഹുല്‍, അനുമോള്‍, സൗമ്യ ശ്രീകുമാര്‍, സച്ചിന്‍, അങ്കിത വിനോദ്, തുടങ്ങിയവരും പാടാത്ത പൈങ്കിളിക്കായി അണിനിരക്കുന്നുണ്ട്. അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് പരമ്പര. കൂടെവിടെയെന്ന പുതിയ സീരിയല്‍ തുടങ്ങിയതോടെ പാടാത്ത പൈങ്കിളിയുടെ സമയം മാറ്റിയിരുന്നു. പ്രതിഷേധവുമായി ആരാധകരെത്തിയതോടെ ചാനല്‍ പ്രവര്‍ത്തകര്‍ തീരുമാനം മാറ്റുകയായിരുന്നു. സൂരജായിരുന്നു ഈ സന്തോഷം പങ്കുവെച്ചത്.

പഴയ സമയത്ത് തന്നെ
പാടാത്ത പൈങ്കിളി പതിവ് സമയത്ത് തന്നെ സംപ്രേഷണം ചെയ്യുമെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു സൂരജ് എത്തിയത്. രാത്രി 9.30 യിലേക്ക് പരമ്പര മാറ്റിയതോടെ ആരാധകര്‍ നിരാശയിലായിരുന്നു. പുതിയ പരമ്പരയ്ക്കായി പാടാത്ത പൈങ്കിളിയുടെ സമയം മാറ്റിയത് ശരിയായില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പൊതുവെ സീരിയലുകള്‍ കാണാറില്ലെന്നും കണ്‍മണിയേയും ദേവയേയും കണ്ടതോടെ തീരുമാനം മാറ്റിയെന്നും പറഞ്ഞായിരുന്നു ചിലര്‍ എത്തിയത്. പരമ്പരയുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്.

സൂരജിന്റെ വാക്കുകള്‍
പാടാത്ത പൈങ്കിളിയുെട സമയക്രമം മാറ്റിയതില്‍ പ്രേക്ഷകര്‍ അസ്വസ്ഥരായിരുന്നു. തങ്ങള്‍ക്കും ഇത് മനസ്സിലായിരുന്നുവെന്ന് സൂരജ് പറയുന്നു. നിരവധി പേരാണ് എന്നോട് തന്നെ ഇതേക്കുറിച്ച് പറഞ്ഞത്. വളരെയധികം സന്തോഷത്തിലാണ് താന്‍. എന്തിനാണ് ടൈം മാറ്റിയതെന്ന് ഒരുപാട് പേരാണ് ചോദിച്ചത്. പരാതികള്‍ ഏഷ്യാനെറ്റില്‍ എത്തിയതോടെയാണ് ചാനലും തീരുമാനം മാറ്റിയത്. പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഏഷ്യാനെറ്റ് തീരുമാനം മാറ്റിയെന്നുള്ളത് വലിയ കാര്യമാണെന്നും സൂരജ് പറയുന്നു.

തികച്ചും വ്യത്യസ്തമായിരിക്കും
എന്തായാലും നിങ്ങളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പരമ്പര മുന്നോട്ട് പോവുന്നുള്ളൂ. ഇനി വരാന്‍ പോവുന്ന ദിവസങ്ങളിലും ഇത് പരിഗണിക്കും. എപ്പോഴും കരച്ചിലും സങ്കടവും കണ്ട് നിങ്ങളും മടുത്തുവെന്ന് അറിയാം. ഇനിയുള്ള എപ്പിസോഡുകള്‍ തികച്ചും വ്യത്യസ്തമായിരിക്കും. പുതിയ പ്രമോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. സീരിയലിലുണ്ടാവുന്ന മാറ്റങ്ങളെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കുമെന്നും താരം പറഞ്ഞിരുന്നു. സൂരജിന്റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
Recommended Video

ആരാധകരുടെ അഭ്യര്‍ത്ഥന
കണ്‍മണി ദേവയേയും കുടുംബത്തേയും ഉപേക്ഷിച്ച് പോവുമോയെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്. താന്‍ പോവുകയാണെന്ന് പറഞ്ഞ് കണ്‍മണി ഇറങ്ങിപ്പോയതോടെ ആരാധകര്‍ ഞെട്ടിയിരുന്നു. ദേവയ്ക്ക് കണ്‍മണിയെ തിരികെ വിളിക്കാമായിരുന്നുവെന്നായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്. കണ്‍മണി തിരികെ വരുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. ഇതുവരെ നല്ല രീതിയില്‍ പോവുകയായിരുന്നു കഥ. ഇനി ദുരന്തകഥയാക്കി മാറ്റരുതെന്നുള്ള കമന്റുകളും സൂരജിന്റെ വീഡിയോയ്ക്ക് കീഴിലുണ്ട്.


Click it and Unblock the Notifications