പ്രേക്ഷകരോട് ഒരു സന്തോഷ വാർത്ത പങ്കുവെച്ച് പാടാത്ത പൈങ്കിളി ടീം, ഇനിയും കൂടെയുണ്ടാകണമെന്ന് ദേവ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് പാടാത്ത പൈങ്കിളി ആരംഭിച്ചത്. പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിലെത്തിയ പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. തുടക്കം മുതൽ തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് പരമ്പരയെ സ്വീകാരിച്ചത്. വാനമ്പാടിയെ ഹൃദയത്തിൽ സ്വീകരിച്ച ആരാധകർ പാടാത്ത പൈങ്കിളിയേയും ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
2020 സെപ്റ്റംബർ 7 ന് ആയിരുന്നു പാടാത്ത പൈങ്കിളി ആരംഭിച്ചത്. ആഴ്ചകൾ കൊണ്ട് തന്നെ റേറ്റിങ്ങിൽ ഇടം പിടിക്കാൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴിത പ്രിയപ്പെട്ട പ്രേക്ഷകരോട് ഒരു സന്തോഷ വാർത്ത പങ്കുവെച്ച് പാടാത്ത പൈങ്കിളി ടീം എത്തിയിരിക്കുകയാണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ പാടാത്ത പൈങ്കിളി 100 ന്റെ നിറവിൽ എത്തിയിരിക്കുകയാണ് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ സീരിയൽ വിശേഷം പങ്കുവെച്ച് രംഗത്തെത്താറുണ്ട് . തങ്ങളുടെ വിശേഷം പങ്കുവെയ്ക്കുന്നതിനോടൊപ്പം പ്രേക്ഷകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശ്രവിക്കാറുണ്ട്. ഓൺ സ്ക്രീനിലേത് പോലെ തന്നെ ഓഫ് സ്ക്രീനിലും ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സീരിയലിലേത് പോലെ തന്നെ താരങ്ങളുടെ ഓഫ് സ്ക്രീൻ വീഡിയോകളും പ്രേക്ഷകരുടെ ഇടയിൽ വൈറലാകാറുണ്ട്.

പരമ്പരയിൽ പുതുമുഖ താരം സൂരജ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സൂരജ് പുതുമുഖമാണെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ദേവയാണ് സന്തോഷ വാർത്ത പങ്കുവെച്ച് ആദ്യം എത്തിയത്. സൂപ്പർ ഹിറ്റ് പരമ്പര "പാടാത്ത പൈങ്കിളി" നൂറാം എപ്പിസോഡിലേക്ക്. കണ്മണിയുടെയും ദേവയുടെയും പ്രണയ കഥ നിങ്ങൾ നെഞ്ചിലേറ്റിയിട്ട് 100 ദിവസമായിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരായിരം നന്ദി അറിയിക്കുന്നു. ഞാനും, പാടാത്തപൈങ്കിളി ടീമും.ഇനിയും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും വേണമെന്നും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്., മധുരിമയും ഭരത്തും 100ാം എപ്പിസോഡിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്.

കൺമണിയുടേയും ദേവയുടേയും ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. അനാഥയായ കൺണിയെ അച്ഛന്റെ നിർബന്ധത്തെ തുടർന്ന് ദേവ കല്യാണം കഴിക്കുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. എന്നാൽ പ്രശ്നങ്ങൾക്കിടയിലും ദേവയും കൺമണിയും തങ്ങളുടെ ജീവിതം സന്തോഷകരമായ ജീവിക്കുകയാണ്. സൂരജിനെ പോലെ തന്നെ പുതുമുഖ താരമായ മനീഷയാണ് കൺമണിയായി എത്തുന്നത്. ഇവരോടൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പാടാത്ത പൈങ്കിളിയിൽ അണിനിരക്കുന്നത്. തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് ആണ് പാടാത്ത പൈങ്കിളി സംപ്രേക്ഷണം ചെയ്യുന്നത്.
Recommended Video

ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത സൂപ്പർ ഹിറ്റ്പരമ്പരകളായ എന്റെ മാനസപുത്രി, പരസ്പരം എന്നീ പരമ്പരകൾക്ക് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. പുതുമുഖ താരങ്ങൾക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളും പാടാത്ത പൈങ്കിളിയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അർച്ച സുശീലൻ,ദിനേഷ് പണിക്കർ,പ്രേം പ്രകാശ്, അഞ്ജിത, അംബിക മോഹൻ തുടങ്ങിയവാരണ് മറ്റ് താരങ്ങൾ. ദിനേഷ് പള്ളത്തിന്റേതാണ് കഥ. ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷനു വേണ്ടി മേരിലാന്റ് സ്റ്റുഡിയോ ആണ് സീരിയൽ നിർമിക്കുന്നത്.


Click it and Unblock the Notifications