അര്‍ച്ചന സുശീലന് സര്‍പ്രൈസൊരുക്കി പാടാത്ത പൈങ്കിളി ടീം, വീഡിയോ പങ്കുവെച്ച് ദേവ, സന്തോഷമെന്ന് ആരാധകര്‍

കണ്‍മണിയുടേയും ദേവയുടേയും ജീവിതകഥയുമായെത്തിയ പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനീഷയും സൂരജുമാണ് കണ്‍മണിയേയും ദേവയേയും അവതരിപ്പിക്കുന്നത്. വീട്ടിലെ ജോലിക്കാരിയായ കണ്‍മണി അപ്രതീക്ഷിതമായി ദേവയുടെ ഭാര്യയായി മാറുകയായിരുന്നു. തന്റെ പ്രണയം വേണ്ടെന്ന് വെച്ചായിരുന്നു ദേവ കണ്‍മണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അച്ഛന്‍ ആവശ്യപ്പെട്ട കാര്യം അനുസരിക്കുകയായിരുന്നു ദേവ.

തുടക്കത്തില്‍ പ്രശ്‌നങ്ങളായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം കണ്‍മണിയെ ഭാര്യയായി അംഗീകരിക്കുകയായിരുന്നു ദേവ. ദേവയും കണ്‍മണിയും ഒരുമിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. ഇവരുടെ സന്തോഷനിമിഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുന്നുണ്ട്. സീരിയലിന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമെല്ലാം സജീവമാണ്. നായകനായ ദേവയെ അവതരിപ്പിക്കുന്ന സൂരജ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

പാടാത്ത പൈങ്കിളി ലൊക്കേഷനില്‍ നടന്ന ആഘോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ക്രിസ്മസ് മാത്രമല്ല താരങ്ങളുടെ പിറന്നാളും ആഘോഷിച്ചിരിക്കുകയാണ് ഇവര്‍. പരമ്പരയിലെ പ്രധാന വില്ലത്തികളിലൊരാളായ അര്‍ച്ചന സുശീലന്റെ പിറന്നാളാണ് എല്ലാവരും ചേര്‍ന്ന് ആഘോഷിച്ചത്. പിറന്നാള്‍ സമയത്ത് അര്‍ച്ചനയ്ക്ക് ചിത്രീകരണമില്ലായിരുന്നു. അതിനാല്‍ ഇപ്പോള്‍ കേക്ക് മുറിക്കാമെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

padatha Painkili

അര്‍ച്ചനയാവട്ടെ അപ്രതീക്ഷിതമായി സര്‍പ്രൈസ് ലഭിച്ചപ്പോള്‍ സന്തോഷത്തിലായിരുന്നു. വീണ്ടും ആഘോഷങ്ങളുടെ പൂരമെന്ന് പറഞ്ഞായിരുന്നു സൂരജ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌ക്രീനിലെ വില്ലന്‍മാരും വില്ലത്തികളുമെല്ലാം സന്തോഷത്തോടെയായിരുന്നു ആഘോഷത്തില്‍ പങ്കുചേര്‍ന്നത്. അര്‍ച്ചനയുടെ പിറന്നാള്‍ നമുക്ക് മിസ്സായെന്നും അതുംകൂടി ഇപ്പോള്‍ ആഘോഷിക്കാമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇനിയും ആഘോഷമുണ്ടോയെന്നായിരുന്നു അര്‍ച്ചന ചോദിച്ചത്.

നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാനാണ് കൂടുതലിഷ്ടമെന്നായിരുന്നു നേരത്തെ അര്‍ച്ചന പറഞ്ഞത്. ഗ്ലിസറിന്‍ ഉപയോഗിച്ച് കരയുന്നതിനേക്കാളും എളുപ്പം വില്ലത്തരത്തിലൂടെ പേടിപ്പിക്കാനാണെന്നായിരുന്നു താരം പറഞ്ഞത്. പാടാത്ത പൈങ്കിളിയില്‍ താന്‍ മാത്രമല്ല വില്ലത്തരത്തിന് കൂട്ടാളികളുണ്ടെന്നും നേരത്തെ അര്‍ച്ചന സുശീലന്‍ പറഞ്ഞിരുന്നു.

മാമാങ്കം നായികയുടെ മനോഹര ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X