കുടുംബത്തിലെ പുതിയ അതിഥിയെ സ്വീകരിച്ചു; ഏറെ കാലത്തെ സ്വപ്നത്തെ കുറിച്ച് സീരിയല്‍ നടന്‍ സൂരജ് സണ്‍

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന സീരിയല്‍ നേടി കൊടുത്ത പ്രശസ്തിയാണ് നടന്റെ മുന്നോട്ടുള്ള കരിയറിന് തന്നെ ഗുണമായത്. നിലവില്‍ സീരിയലില്‍ നിന്ന് മാറി സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ഇടയില്‍ ആല്‍ബങ്ങളും ചെയ്ത് വരുന്നു.

ഇതിനിടയില്‍ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നുവെന്ന് പറഞ്ഞാണ് സൂരജിപ്പോള്‍ എത്തിയിരിക്കുന്നത്. ഏറെ കാലം നീണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് സൂരജ് സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

sooraj-sun

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വപ്‌ന വാഹനം സ്വന്തമാക്കിയതിനെ പറ്റിയാണ് സൂരജ് പറഞ്ഞത്. ഷോ റൂമിലേക്ക് വാഹനം വാങ്ങിക്കാന്‍ എത്തുന്നതും സന്തോഷം പങ്കുവെച്ചതിന് ശേഷം വാഹനവുമായി പുറത്തേക്ക് പോകുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. പിന്നാലെ തന്റെ സന്തോഷമെന്താണെന്ന് നടന്‍ എഴുത്തിലൂടെ സൂചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

'എന്റെ സ്വപ്ന വാഹനം ഞാന്‍ സ്വന്തമാക്കി. മഹീന്ദ്ര താര്‍ 4x4 ഡീസല്‍ ഓട്ടോമാറ്റിക്. ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലപ്പെട്ട ഒരു ദിവസമാണ്. എല്ലാവരുടെയും മനസ്സില്‍ എന്തെങ്കിലുമൊക്കെ തരത്തിലുള്ള സ്വപ്നങ്ങളുണ്ടാവും. എന്റെ ഏറ്റവും വലിയ ഒരു സ്വപ്നം ഒരു മഹീന്ദ്ര താര്‍ വാങ്ങുക എന്നതായിരുന്നു. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഏറാം മോട്ടോഴ്സ് കണ്ണൂരില്‍ നിന്ന് ഞാന്‍ എന്റെ സ്വപ്ന വാഹനം വാങ്ങി.

sooraj-sun

മഹീന്ദ്ര താര്‍ 4ഃ4 ഡീസല്‍ ഓട്ടോമാറ്റിക് എന്റെ ലക്കി നമ്പറായ '7'നും എന്റെ ഇഷ്ട വാഹനത്തിനു ഈ സമയം തന്നെ ലഭിച്ചതും ഒരു അനുഗ്രഹമായി കാണുന്നു. ഏറാം മോട്ടോഴ്‌സില്‍ നിന്നുള്ളത് ശരിക്കും വിസ്മയകരമായ അനുഭവമായിരുന്നു, ഒരു വിധത്തില്‍ പറഞ്ഞാല്‍ ഏറം മോട്ടോര്‍സ് കണ്ണൂര്‍ എനിക്ക് മറ്റൊരു ഒരു വീട് പോലെയാണ്.

എല്ലാ സ്റ്റാഫുകളും എനിക്ക് സുപരിചിതരാണ്. വളരെ ദയയും സൗഹൃദപരമായ പെരുമാറ്റവുമുള്ള മാനേജ്മന്റും സ്റ്റാഫ് മെമ്പേഴ്‌സും തുടങ്ങി എല്ലാവരും. ഒരാളെയും പേര് എടുത്തു പറയാത്തത് ആരെയും വിട്ടുപോകേണ്ടാന്നു ആഗ്രഹിച്ചട്ടാണ്. നമ്മളെ ഇഷ്ടപെട്ടുന്ന ആള്‍ക്കാരില്‍ നിന്ന് നമുക്ക് ഇഷ്ടമുള്ള ഒരു സാധനം ഏറ്റുവാങ്ങുന്നത് അല്ലെ കൂടുതല്‍ സന്തോഷം ഉണ്ടാക്കുക.

എന്റെ താര്‍ ഡെലിവറി അവിസ്മരണീയമാക്കിയതിന് അവരോരുത്തരോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ വിശേഷങ്ങളും നിങ്ങളോട് പങ്കുവെയ്ക്കാറുള്ളത് പോലെ ഈ സന്തോഷവും നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നി. അങ്ങനെ നമ്മുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടെ. കൂടെ എന്റെ ഭാഗ്യ നമ്പറും 0007..', സൂരജ് പറഞ്ഞ് നിര്‍ത്തുന്നു.

sooraj-sun

സൂരജിന്റെ ലക്കി നമ്പര്‍ പോലെ തന്നെ ഇവിടെ നിന്നും അങ്ങോട്ട് ഒരുപാട് ഭാഗ്യം കൈവരട്ടെ എന്ന് ആശംസിക്കുകയാണ്. സൂരജ് ഏട്ടന്റെ ഓരോ സ്വപ്നങ്ങള്‍ക്കൊപ്പം ഒരു ഭാഗമാവാന്‍ മഹീന്ദ്രയില്‍ നിന്നും ഒരാള്‍ കൂടി. അഭിമാന നിമിഷമാണിത്. അങ്ങനെ ഓരോ സ്വപ്നവും സാധിക്കട്ടെ. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാര്‍ത്ഥനയും കൂടെ ഉണ്ടാവും... എന്ന് തുടങ്ങി സൂരജിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലാണ് സൂരജിന്റെ ജീവിതം മാറ്റി മറിച്ചത്. പരമ്പരയിലെ നായകനായ ദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂരജായിരുന്നു. പെട്ടെന്നൊരു ദിവസമാണ് നായകന്‍ പരമ്പരയില്‍ നിന്നും പിന്മാറുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് സീരിയലില്‍ നിന്നും പിന്മാറേണ്ടി വന്നതെന്നാണ് സൂരജ് പറഞ്ഞിട്ടുള്ളത്. അതിന് ശേഷം കരിയറില്‍ മാറ്റം വരുത്താനും നടന്‍ ശ്രമിച്ചു.

സീരിയലില്‍ നിന്നും ആല്‍ബങ്ങളിലേക്കും അവിടുന്ന് സിനിമയിലേക്കും എത്തിയിരിക്കുകയാണ്. സിനിമയില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നായകനായി അഭിനയിക്കുന്നതടക്കം ചിത്രങ്ങള്‍ വരാനിരിക്കുകയാണ്. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ആരാധകരെ സ്വന്തമാക്കാന്‍ സൂരജിന് സാധിച്ചിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X