ഡിലീറ്റ് ചെയ്ത് ​ദിയ കൃഷ്ണ ഓടി, തമ്മിലടിക്കണമെന്നാണോ നിങ്ങളുദ്ദേശിക്കുന്നത്? രൂക്ഷമായി പ്രതികരിച്ച് സായ്

രാജ്യത്തെ നടുക്കിയിരിക്കുകയാണ് ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ഭീകരാക്രമണം. കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. പത്തിലധികം പേർ ചികിത്സയിലാണ്. മലയാളിയായ ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയൊന്നിച്ച് ആക്രമണത്തെ അപലപിക്കുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാ, കായിക താരങ്ങളുമെല്ലാം സംഭവത്തിൽ ഞെട്ടലോടെയാണ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്ന് ഇവർ അനുശോചനമറിയിച്ചു.

മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇൻഫ്ലുവൻ ദിയ കൃഷ്ണയുടെ പ്രതികരണം പക്ഷെ വിവാദമായി. മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയും യൂട്യൂബറുമായ സായ് കൃഷ്ണയാണ് ദിയക്കെതിരെ രം​ഗത്ത് വന്നത്. ദിയയുടെ ഇൻസ്റ്റ​ഗ്രം സ്റ്റോറിയിൽ പങ്കുവെച്ച കാര്യം തെറ്റാണെന്ന് സായ് കൃഷ്ണ പറയുന്നു.

Diya Krishna  Sai Krishna

ഇത് ചെയ്തവരെ തിരഞ്ഞ് പിടിച്ച് ഇന്ത്യൻ ആർമി വക വരുത്തുന്നത് വരെ നമുക്കാർക്കും ആ ദേഷ്യം അടങ്ങില്ല. എന്നാൽ ദിയ കൃഷ്ണ പങ്കുവെച്ച സ്റ്റോറി വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് സായ് കൃഷ്ണ പറയുന്നു. ഈ പോസ്റ്റ് പിന്നീട് ദിയ നീക്കിയെന്നും സായ് കൃഷ്ണ ചൂണ്ടിക്കാട്ടുന്നുണ്ട്. ദിയയുടെ പോസ്റ്റ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും ദിയയെ പോലെ ഉത്തരവാദിത്വമുള്ള ഇൻഫ്ലുവൻസർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്നും സായ് കൃഷ്ണ പറയുന്നു. നമ്മുടെ രാജ്യം നേരിടുന്നത് ഭീകരാക്രമണമാണ്.

ഭീകരർക്ക് പ്രത്യേക മതവും രാഷ്ട്രീയവുമില്ല. ഇതിനിടയിൽ ഇങ്ങനെയൊരു ഹാഷ് ടാ​ഗ് വെച്ച് കെെ കൂപ്പുന്ന ഇമോജിയും വെച്ച് ദിയ കൃഷ്ണ എന്താണ് ആളുകളിലേക്ക് എത്തിക്കുന്നത്. ‌ഈ നാട്ടിലെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലടിക്കണമെന്നാണോ നിങ്ങൾ ആ​ഗ്രഹിക്കുന്നത്. സ്റ്റോറി ഡിലീറ്റ് ചെയ്ത് ഓടി വേറൊരു സ്റ്റോറി അതിന് ശേഷമിട്ടിട്ടുണ്ടായി. ഒരു മതവും കൊല്ലാൻ പഠിപ്പിക്കുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. എന്ത് സ്റ്റാൻഡാണ് നിങ്ങൾക്കെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല.

Diya Krishna  Sai Krishna

ഭീകരതയ്ക്ക് ഒറ്റ മുഖമേയുള്ളൂ. അത് പാകിസ്താനാണ്. നമ്മളെല്ലാവരും ഇമോഷണലാണ്. പക്ഷെ ഒരു കാര്യം പുറത്തേക്ക് പറയുമ്പോൾ സെൽഫ് ഓഡിറ്റിം​ഗ് വേണമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. നേരത്തെ പല തവണ ദിയ കൃഷ്ണയുടെ നിലപാടുകൾക്കെതിരെ സായ് കൃഷ്ണ രം​ഗത്ത് വന്നിട്ടുണ്ട്. ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ സായ് കൃഷ്ണയെ ദിയ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക വിമർശനം ദിയക്ക് നേരെ വന്നിരുന്നു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X