ക്യാപ്‌സൂള്‍ ബോംബ് ക്ലൈമാക്‌സ് മാറ്റാനാവശ്യപ്പെട്ടിരുന്നു, അവര്‍ അനുസരിച്ചില്ല, കാരണം ഇതായിരുന്നു

Recommended Video

ക്ലൈമാക്സ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നതിനെക്കുറിച്ച് നായകൻ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു പരസ്പരം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരമ്പര കഴിഞ്ഞ വാരത്തിലാണ് അവസാനിച്ചത്. ആരാധകര്‍ പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു പരമ്പര അവസാനിപ്പിച്ചത്. 5 ദിവസത്തിനുള്ളില്‍ പരന്ര അവസാനിപ്പിക്കുമെന്ന തരത്തിലുള്ള പോസ്റ്റുകളും പ്രമോ വീഡിയോയും നേരത്തെ തന്നെ പുറത്തുവിട്ടതിനാല്‍ പ്രേക്ഷകരെല്ലാം ആകാംക്ഷയിലായിരുന്നു. 5 വര്‍ഷത്തെ പ്രയാണമാണ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. പരമ്പരയിലെ താരങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. സീരിയിലിന് പുറമെ സിനിമയിലും ഇവര്‍ വേഷമിട്ടിരുന്നു. ദീപ്തി ഐപിഎസിന്റെയും സൂരജിന്റെയും കഥ ഇങ്ങനെയല്ല അവസാനിപ്പിക്കേണ്ടതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പലരും ഇക്കാര്യത്തില്‍ വിയോജിപ്പറിയിക്കുകയും ചെയ്തിരുന്നു.

പതിവിന് വിപരീതമായി സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയ പരമ്പര കൂടിയാണ് പരസ്പരം. നേരത്തെ വിദേശത്തെ ഭാഗങ്ങള്‍ ചിത്രീകരിക്കാനായി ഫ്‌ളക്‌സ് ഉപയോഗിച്ചപ്പോള്‍ ട്രോളര്‍മാര്‍ ഈ വിഷയത്തെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായി പരമ്പരയുടെ ക്ലൈമാക്‌സ് എത്തിയപ്പോഴും അവരത് ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് പരസ്പരം ട്രോളുകള്‍ വൈറലായി മാറിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നല്ലോ പരമ്പരയുടെ അവസാനം. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ക്ലൈമാക്‌സിനെ അംഗീകരിക്കാന്‍ ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല.

Parasparam

ക്യാപ്‌സൂള്‍ ബോംബ് സംഭവം മലയാളികള്‍ക്ക് ഒരിക്കലും ദഹിക്കില്ലെന്നും ഇത് ഒഴിവാക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നതായി നായകനായ വിവേക് ഗോപന്‍ പറയുന്നു. എന്നാല്‍ സീരിയലിന്റെ ഹിന്ദി പതിപ്പിലെ ക്ലൈമാക്‌സ് അങ്ങനെയായതിനാല്‍ അത് മാറ്റാന്‍ കഴിയില്ലെന്ന വിശദീകരണമായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. നായകനും നായികയും മരിക്കുമോയെന്ന തരത്തില്‍ ആശങ്കയുമായി നരവധി പേര്‍ തന്നെ സമീപിച്ചിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പലരും പ്രതികരണം അറിയിച്ചത്. എന്നാല്‍ ക്ലൈമാക്‌സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ ഇങ്ങനെ ചെയ്യണമായിരുന്നു. അതാണ് അങ്ങനെ സംഭവിച്ചതെന്നും വിവേക് പറയുന്നു. പരമ്പരയെ സജീവമാക്കിയ ട്രോളര്‍മാര്‍ക്ക് നന്ദി അറിയിച്ച് നേരത്തെ ഗായത്രി അരുണ്‍ രംഗത്തുവന്നിരുന്നു. പരമ്പരയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളെല്ലാം കണ്ടുവെന്നും ആ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും രസകരമായ ട്രോളുകള്‍ക്ക് നന്ദിയെന്നും താരം പറയുന്നു. വിവേകിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X