ആരാധകരെ കരയിപ്പിച്ച് ദീപ്തി ഐപിഎസും സൂരജും വിടവാങ്ങി!പരസ്പരം ഇനിയില്ല!ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ

Recommended Video

പരസ്പരം അവസാനിച്ചു | filmibeat Malayalam

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് പരസ്പരം. കണ്ണീര്‍ പരമ്പരകളെന്ന് സീരിയല്‍ വിരോധികള്‍ വിലയിരുത്തുമ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളില്‍ പലതും റേറ്റിങ്ങില്‍ ഏറെ മുന്നിലാണ്. പരമ്പരകളിലൂടെ തുടക്കമിട്ട് പിന്നീട് സിനിമയിലേക്കെത്തി താരമായി മാറിയവരും കുറവല്ല. ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായൊരു ദിനമായിരുന്നു വെള്ളിയാഴ്ച. 5 ദിവസത്തിനുള്ളില്‍ പരസ്പരം അവസാനിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

കണ്ണീര്‍ പരമ്പരയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയാണ് പരമ്പര അവസാനിപ്പിച്ചത്. ദീപ്തിക്കും സൂരജിനും എന്ത് സംഭവിക്കുമെന്നറിയാതെ ആശങ്കയോടെ നില്‍ക്കുകയായിരുന്നു പലരും. ഇരുവരും മരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കൃത്യം 6.30 ആയപ്പോഴാണ് സസ്‌പെന്‍സുകളെല്ലാം തീര്‍ന്നത്. കുടുംബത്തിന്റെയും നാടിന്റെയും രക്ഷയ്ക്കായി ദീപ്തി ഐപിഎസും സൂരജും സ്വയം ഇല്ലാതാവുകയായിരുന്നു. ഉദ്വേഗഭരിതമായ മൂഹൂര്‍ത്തങ്ങളുമായി പരമ്പര അവസാനിപ്പിച്ചതോടെ ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു.

പരസ്പരത്തിന് ഫുള്‍ സ്റ്റോപ്പ്

പരസ്പരത്തിന് ഫുള്‍ സ്റ്റോപ്പ്

1524ാമത്തെ എപ്പിസോഡ് അവസാനിച്ചതോടെയാണ് പരസ്പരം പരമ്പരയ്ക്ക് അവസാനമായത്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ക്യാപ്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനെ നേരത്തെ കണ്ടതാണ്. എങ്ങനെയാണ് ഇത് പരിഹരിക്കാന്‍ കഴിയുകയെന്ന് തല പുകഞ്ഞാലോചിക്കുകയും ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയോടെയാണ് കഥ മാറി മറിഞ്ഞത്. റോസ് പെറ്റല്‍സ് നിര്‍മ്മിച്ച പരമ്പര സംവിധാനം ചെയ്തത് സുധീഷ് ശങ്കറായിരുന്നു.

മരണത്തിലും അവര്‍ ഒപ്പമായിരുന്നു

മരണത്തിലും അവര്‍ ഒപ്പമായിരുന്നു

ബേക്കറിക്കാരനായ സൂരജിന്റെ ജീവിതത്തിലേക്ക് ദീപ്തി എത്തുന്നതോടെയാണ് പരമ്പര തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവും ജോലിയുമായിരുന്നു ദീപ്തിയുടെ ലക്ഷ്യം. മരുമക്കള്‍ പഠിക്കുന്നതിനോടൊ ജോലി ചെയ്യുന്നതിനോടോ താല്‍പര്യമില്ലാതിരുന്നു പഠിപ്പുര വീട്ടിലെ ഗര്‍ജ്ജിക്കുന്ന സിംഹം പത്മാവതിയമ്മയുടെ എതിര്‍പ്പുകളെ മറി കടന്നാണ് സൂരജ് ദീപ്തിയെ പഠിക്കാനയച്ചത്. ഐപിഎസുകാരിയായാണ് ദീപ്തി തിരിച്ചെത്തിയത്. തള്ളിക്കളഞ്ഞവര്‍ പോലും പിന്നീട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ഇവരെ. പരസ്പര പൂരകങ്ങളായി ജീവിച്ചിരുന്ന ദമ്പതികള്‍ മരണത്തിലും ഒരുമിച്ചായിരുന്നു.

ദീപ്തിയുടെ മാസ്സ് ഡയലോഗ്

ദീപ്തിയുടെ മാസ്സ് ഡയലോഗ്

കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ബന്ധിയാക്കുകയും സൂരജിനെക്കൊണ്ട് ദീപ്തിയെ അവിടേക്ക് വിളിച്ച് വരുത്തുകയും ചെയ്തതോടെയാണ് പുതിയ വഴിത്തിരിവിലേക്ക് പരമ്പര നീങ്ങിയത്. അവര്‍ നല്‍കിയ ഗുളിക വിഴുങ്ങിയതോടെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. അതിബുദ്ധിമതിയായ ദീപ്തി അത് നാവിനടിയില്‍ വെച്ച് വിഴുങ്ങുന്നതായി അഭിനയിച്ചപ്പോള്‍ നിഷ്‌കുവായ സൂരജ് അത് വിഴുങ്ങുകയായിരുന്നു. മരണം തൊട്ടുമുന്നിലെത്തി നില്‍ക്കുന്നതിനിടയില്‍ സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി ഓടുകയായിരുന്നു ഇരുവരും. അതിനിടയില്‍ ദീപ്തി ഐപിഎസിന്‍രെ മാസ് ഡയലോഗുകളായിരുന്നു പുറത്തുവന്നത്.

സൂരജിന്റെ നിസ്സഹായവസ്ഥ

സൂരജിന്റെ നിസ്സഹായവസ്ഥ

വിഴുങ്ങിയ ബോംബ് നിര്‍വീര്യമാക്കാനാവില്ലെന്നറിഞ്ഞതോടെയാണ് സൂരജ് പെട്ടുപോയത്. മരണമല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്ന് മനസ്സിലായതോടെയാണ് കണ്ണീര്‍ പെരുമഴ തുടങ്ങിയത്. മരണത്തിലേക്ക് നടന്നടുക്കുന്നതിനിടയിലെ ഓരോ വാക്കും പ്രവര്‍ത്തിയുമൊക്കെ കരളലിയിപ്പിക്കുന്നതായിരുന്നു. പാവം വീട്ടമ്മമാരാവട്ടെ ഇനിയെന്ത് സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

 സന്തോഷത്തോടെ സോഷ്യല്‍ മീഡിയ

സന്തോഷത്തോടെ സോഷ്യല്‍ മീഡിയ

പരസ്പരം അവസാനിച്ചുവെന്നും ദീപ്തിയും സൂരജും മരിച്ചുവെന്നുമറിഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ ഇതാഘോഷമാക്കി മാറ്റിയത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായത് കഴിഞ്ഞ ദിവസമായിരുന്നല്ലോ, ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പുകളിലെല്ലാം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. എന്നാല്‍ ഇതിനിടയില്‍ താരങ്ങള്‍ക്ക് വല്ലതും സംഭവിച്ചോയെന്ന് ചോദിച്ചവരും കുറവല്ല.

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ വിഷയം വൈറലായി മാറിയത്. നേരത്തെ മറ്റ് പരമ്പരകള്‍ അവസാനിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. രണ്ടാം ഭാഗവുമായി ഇനിയെത്തുമോയെന്ന തരത്തിലുള്ള സംശയങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.

നന്ദി പറഞ്ഞ് താരങ്ങള്‍

നന്ദി പറഞ്ഞ് താരങ്ങള്‍

വിവേക് ഗോപന്റെ കരിയറിലെ ആദ്യ പരമ്പരയായിരുന്നു പരസ്പരം. സീരിയലുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ്അഭിനയിക്കാനുള്ള അവരസവും താരത്തെ തേടിയെത്തിയിരുന്നു. ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണും ഇതിനോടകം തന്നെ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. പരമ്പര അവസാനിക്കുന്നതിന് മുന്നോടിയായി താരങ്ങള്‍ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ആരാധകര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

ഗായത്രി അരുണ്‍ പറഞ്ഞത്

ദീപ്തി ഐപിഎസിനെക്കുറിച്ച് ഗായത്രി

സൂരജേട്ടനും ലൈവിലെത്തി

വിവേക് ഗോപന്റെ ലൈവ് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X