ട്രോളന്മാര്‍ക്ക് കൊന്ന് കൊലവിളിക്കാന്‍ ദീപ്തി ഐപിഎസ് ഇല്ല! ദീപ്തിയുടെ ശക്തി വെളിപ്പെടുത്തി ഗായത്രി

മലയാളികളുടെ വൈകുന്നേരം പലപ്പോഴും ടെലിവിഷന് മുന്നിലാണ്. പരിപാടികള്‍ കാണാന്‍ ആളുകള്‍ കൂടുന്നതിനനുസരിച്ച് വ്യത്യസ്തയാര്‍ന്ന പരിപാടികള്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതില്‍ ഒഴിവാക്കാന്‍ പറ്റാത്തത് സീരിയലുകളാണ്. വൈകുന്നേരം അഞ്ച് മണി മുതല്‍ അര്‍ദ്ധ രാത്രി വരെ നീണ്ട് നില്‍ക്കുന്ന നിരവധി പരമ്പരകളാണ് മലയാളത്തിലുള്ളത്.

കണ്ണീര്‍ പരമ്പരകളെന്ന് വിളിച്ച് കളിയാക്കാറുണ്ടെങ്കിലും സീരിയലുകള്‍ കാണുന്നവരാണ് പലരും. ഏഷ്യാനെറ്റ് മുതല്‍ മലയാളത്തിലെ എല്ലാ ചാനലുകളിലും വൈകുന്നേരം സീരിയലുകള്‍ കൊണ്ട് തമ്മില്‍ തല്ലാണ്. സിനിമകള്‍ പോലെ തന്നെ സീരിയലുകളും അതിലെ താരങ്ങളും ജനപ്രിയരായി മാറിയിരിക്കുകയാണ്. അതിനിടെ ആരാധകര്‍ക്ക് നിരാശ നല്‍കുന്നൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

 മലയാളം സീരിയലുകള്‍

മലയാളം സീരിയലുകള്‍

അമ്മ, അമ്മായിയമ്മ, മരുമകള്‍, തമ്മിലുള്ള വഴക്കുകള്‍ തുടങ്ങി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി സീരിയലുകളാണ് മലയാളത്തിലുള്ളത്. ്‌സിനിമാ താരങ്ങളെ പോലെ സീരിയല്‍ താരങ്ങളും അതിവേഗം സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. ഒന്നിലധികം സീരിയലുകളില്‍ അഭിനയിക്കുന്നവരുമുണ്ട്. അരമണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഒരോ എപ്പിസോഡുകള്‍ ആയതിനാല്‍ വര്‍ഷങ്ങളോളം സീരിയലിന്റെ കഥ നീണ്ട് പോവാറുണ്ട്. എങ്കിലും ഓരോ ദിവസവും മുടക്കം വരാതെ കാണുന്നവരുണ്ട്.

പരസ്പരം അവസാനിക്കുന്നു..

പരസ്പരം അവസാനിക്കുന്നു..

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം ജനപ്രീതി നേടി സീരിയലുകളില്‍ ഒന്നാണ്. ഗായത്രി അരുണ്‍, വിവേക് ഗോപന്‍, രേഖ രതീഷ്, എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ ക്ലൈമാക്‌സിലേക്ക് കടക്കുകയാണെന്നും ഇനി കുറഞ്ഞ ദിവസങ്ങള്‍ കൂടിയേയുള്ളുവെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഓഗസ്റ്റ് 31 നാണ് പരസ്പരം അവസാനിക്കുന്നത്. ഇതിന്റെ പ്രമോ വീഡിയോ പുറത്ത് വന്നിരുന്നു.

 ഗായത്രിയ്ക്ക് ആശംസകള്‍

ഗായത്രിയ്ക്ക് ആശംസകള്‍

സീരിയല്‍ അവസാനിക്കുന്നതായി വാര്‍ത്ത വന്നതോടെ കളിയാക്കലുകളുമായി പലരും എത്തിയിരിക്കുകയാണ്. ഒരു വെറുപ്പിക്കല്‍ അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എല്ലാവര്‍ക്കും മികച്ചതെന്ന് പറയാന്‍ ഒരു കാര്യം പരസ്പരത്തിലുണ്ട്. സീരിയലിലെ നായികയായ ദീപ്തി ഐപിഎസിനെ അവതരിപ്പിക്കുന്ന ദീപ്തിയെ കുറിച്ചാണ് നല്ല അഭിപ്രായം. ദീപ്തിയുടെ അഭിനയം മികച്ചതാണെന്നും കൂടുതല്‍ അവസരങ്ങള്‍ നടിയെ തേടി എത്തുമെന്നും ആരാധകര്‍ പറയുന്നു.

ഗായത്രി അരുണ്‍

ഗായത്രി അരുണ്‍

ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗായത്രി അരുണ്‍ ശരിക്കും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തിളങ്ങിയിരുന്നു. ശേഷം മുഖ്യധാര സിനിമകളിലേക്കും ഗായത്രിയെ തേടി അവസരങ്ങളെത്തിയിരുന്നു. അനൂപ് മേനോന്റെ സര്‍വ്വേപരി പാലക്കാരന്‍ എന്ന സിനിമയില്‍ പോലീസ് ഓഫീസറുടെ വേഷത്തിലും ഗായത്രി അഭിനയിച്ചിരുന്നു. സിനിമയില്‍ നല്ല അവസരങ്ങള്‍ ഗായത്രിയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

 ദീപ്തിയുടെ പിന്നില്‍

ദീപ്തിയുടെ പിന്നില്‍

പരസ്പരം അവസാനിക്കുന്നതോടെ നന്ദി പറഞ്ഞ് ഗായത്രി കഴിഞ്ഞ ദിവസമൊരു ചിത്രം പങ്കുവെച്ചിരുന്നു. ഗായത്രിയുടെ പവര്‍ഫുള്ളായ ശബ്ദത്തിന് പിന്നില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദേവി ആണെന്നാണ് ഗായത്രി പറയുന്നത്. ദേവിയ്‌ക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ദീപ്തി എന്ന കഥാപാത്രത്തിന്റെ ശക്തി എന്ന് പറയുന്നത് ശബ്ദമാണെന്നും ഗായത്രി വ്യക്തമാക്കിയിരുന്നു.

ട്രോളന്മാരുടെ ഇര

ട്രോളന്മാരുടെ ഇര

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരസ്പരം എന്ന സീരിയലിനെ എടുത്ത് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സീരിയലിലെ ദീപ്തി ഐപിഎസ് ഇടയ്ക്ക് ട്രോളന്മാരുടെ ഇരയാവാറുണ്ട്. സീരിയല്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നണിയില്‍ നിന്നും വന്ന അബദ്ധങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ദുബായി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമാണെന്ന് പറഞ്ഞ് ഫ്‌ളെക്‌സുകള്‍ ഉപയോഗിച്ചാണ് സീരിയല്‍ ചിത്രീകരിച്ചിരുന്നത്. ഇതോടെ പരസ്പരത്തിനെയും ദീപ്തി ഐപിഎസിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X