ദീപ്തി ഐപിഎസിന്റെ മരുന്ന് തീര്‍ന്നോ? പരസ്പരം അവസാനത്തിലേക്ക് കടന്നു? ഇനി 5 നാള്‍ കൂടി!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പരമ്പരകളിലൊന്നാണ് പരസ്പരം. വിവേക് ഗോപന്‍, ഗായത്രി അരുണ്‍ എന്നിവര്‍ നായികാനായകന്‍മാരായെത്തിയ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇനി 5 നാള്‍ കൂടിയേ പരമ്പരയുള്ളൂവെന്നും ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ വിരോധികളാവട്ടെ ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

ഇനിയെങ്കിലും ഇത് അവസാനിക്കുമോയെന്നാണ് പലരും ചോദിക്കുന്നത്. വെള്ളം ഇറങ്ങി കേരളം രക്ഷപ്പെട്ടതിന് പിന്നാലെ തന്നെയാണ് അടുത്ത സന്തോഷവാര്‍ത്ത എത്തിയതെന്നാണ് മറ്റുചിലരുടെ വാദം. മുടിഞ്ഞ സീരിയല്‍ നിര്‍ത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. തീവ്രവാദികളോടുള്ള പേടി മാറുകയാണെന്നും ഈ ദുരന്തം നിര്‍ത്താന്‍ പോവുകയാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ഇനി ഇതിന് പിന്നിലെ എന്ത് ദുരന്തമാണാവോ വരുന്നതെന്ന സംശയമാണ് മറ്റ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.
എന്തൊക്കെ പറഞ്ഞാലും അഭിനയിക്കാനറിയാവുന്ന താരമാണ് ഗായത്രിയെന്നും കൂടുതല്‍ അവസരങ്ങള്‍ താരത്തെ തേടിയെത്തട്ടെയെന്നുമാണ് ചിലര്‍ ആശംസിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുചിലരാവട്ടെ ദീപ്തി റിട്ടയര്‍ ചെയ്യുന്നത് വരെ ഈ പരമ്പര തുടരണമെന്നാണ് മറ്റുചിലര്‍ പറയുന്നത്. എന്തായാലും പ്രൈം ടൈമിലെ ദുരന്തം ഇനി കാണേണ്ടയല്ലോയെന്നാണ് ചിലരുടെ ആത്മഗതം. ഇനി 5 ദിവസം മാത്രമേ പരമ്പരയുള്ളൂവെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











