ഞങ്ങൾ രണ്ട് പേരും ആസ്വദിക്കുന്നു, അമ്മയ്ക്കൊപ്പം നിൽക്കുമ്പോഴുളള കമന്റി‌നെ കുറിച്ച് ഗായത്രി

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുൺ. സ്വന്തം പേരിനെക്കാളും ദീപ്തി ഐപിഎസ് എന്നാണ് താരത്തെ അറിയപ്പെടുന്നത്. താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ച പരമ്പരയായിരുന്നു പരസ്പരം. സീരിയൽ അവസാനിച്ചിട്ടും പരമ്പരയും ദീപ്തി ഐപിഎസും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മിനിസ്ക്രീൻ അധികം കാണാത്ത മുഖമാണ് ഗായത്രിയുടേത്. പരസ്പരം എന്ന പരമ്പരയ്ക്ക് ശേഷം താരം സിരിയലിൽ പ്രത്യക്ഷപ്പെട്ടില്ല.

hayathri

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഗായത്രി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. നടിയുടെ സ്റ്റൈലും ലുക്കും എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകാറുമുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ഓരോ തവണയും പ്രത്യക്ഷപ്പെടുന്നത്.

അമ്മയുടെ പിറന്നാൾ ദിനത്തിൽ ഗായത്രി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മയോ!! പക്ഷേ 'അമ്മ ഒരുപാട് ചെറുപ്പം ആണല്ലോ!!! ഈ കമന്റ് കേൾക്കുമ്പോ അമ്മയുടെ മുഖത്തു വിടർന്ന ഒരു ചിരിയും എന്റെ മുഖത്തു ഒരു പുച്ഛ ചിരിയും വരുന്നത്‌ ‌ തികച്ചും സ്വാഭാവികം!! പക്ഷേ ഇത്തരം കമന്റുകൾ ഞങ്ങൾ രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഒരുപാട് ആസ്വദിക്കുന്നുണ്ട്. എന്തെന്നാൽ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു അമ്മ മകൾ ബന്ധത്തേക്കാൾ ഒരുപാട് മാനങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം", എന്നാണ് ഗായത്രി കുറിച്ചത്. താരത്തിന്റെ പോസ്റ്റ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

ബിഗ് സ്ക്രീനിൽ ചുവട് വയ്ക്കാൻതയ്യാറെടുക്കുകയാണ് താരം. മമ്മൂട്ടി ചിത്രമായ വണ്ണിൽ ഒരു പ്രധാന വേഷത്തെ ഗായത്രി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അർജുൻ അശോകൻ നായകനാകുന്ന മെമ്പർ രമേശനിലും എത്തുന്നുണ്ട്. ഗായത്രിയുടെ ചിത്രങ്ങൾക്കായി പ്രോക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

ഗായത്രി അരുൺ ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ

Read more about: gayathri arun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X