For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിം​ഗിനിടെ പൊലീസുകാരൻ വന്ന് സല്യൂട്ട് ചെയ്തു; ദീപ്തിയെ ജനങ്ങൾ മറന്നില്ലെന്ന് ​ഗായത്രി അരുൺ

  |

  പരസ്പരം എന്ന സീരിയലിലൂടെ ജന മനസ്സിൽ ഇടം നേടിയ നടിയാണ് ​ഗായത്രി അരുൺ. ​ഗായത്രി എന്ന് പര് അറിയാത്തവർക്ക് പോലും ദീപ്തി ഐപിഎസ് കഥാപാത്രത്തിന്റെ പേര് സുപരിചിതമാണ്. ടെലിവിഷൻ പരമ്പരകളിൽ കണ്ട് പരിചയമില്ലാത്ത തരം ശക്തമായ കഥാപാത്രമായിരുന്നു പരസ്പരം സീരിയലിൽ ​ഗായത്രിക്ക് ലഭിച്ചത്.

  പരസ്പരം എന്ന സീരിയലിന് ശേഷം നടി മറ്റ് സീരിയലുകളിൽ അഭിനയിച്ചിട്ടില്ല. വൺ എന്ന സിനിമയിൽ ​ഗായത്രി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പരസ്പരം സീരിയലിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ​ഗായത്രി അരുൺ. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  Also Read: നിങ്ങളെന്തിനാണ് സറോഗസിയെക്കുറിച്ച് പ്രബന്ധം എഴുതുന്നത്? നാല് മാസങ്ങള്‍ക്ക് ന്യായീകരണം ചമയുന്ന ഷമ്മി!

  'പരസ്പരം സീരിയൽ ഇത്ര ഹിറ്റ് ആവുമെന്ന് കരുതിയിരുന്നില്ല, ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കണം എന്ന് മാത്രമായിരുന്നു അന്നത്തെ ആ​ഗ്രഹം. അതിന്റെ ഹിന്ദി വെർഷൻ തുടക്കത്തിൽ കണ്ടിയിരുന്നു. സാധാരണ സീരിയൽ പാറ്റേണിലുള്ള കഥാപാത്രമല്ല എന്ന് അറിയാമായിരുന്നു. സീരിയൽ 2018 ൽ കഴിഞ്ഞു'

  'നാല് വർഷത്തിന് ശേഷവും ആൾക്കാർ‌ കാണുമ്പോൾ എന്നെ ദീപ്തി എന്നാണ് വിളിക്കുന്നത്. സാധാരണ ഒരു സീരിയൽ കഴിഞ്ഞാൽ പെട്ടെന്ന് മറന്ന് പോവും. കാരണം ഇഷ്ടം പോലെ സീരിയലുകൾ ഉണ്ട്. സിനിമ പോലെ ഇടയ്ക്കിടയ്ക്ക് കാണാൻ പറ്റില്ലല്ലോ. പക്ഷെ എന്തോ ഇപ്പോഴും ആൾക്കാർക്ക് ആ സീരിയൽ ഓർമ്മയുണ്ട്'

  Also Read: 'പെയിന്റ് പണിക്ക് പോവാനിരിക്കുകയായിരുന്നു, മമ്മൂക്കയ്ക്ക് നന്ദി'; വികാരഭരിതനായി കോട്ടയം നസീർ

  'പരസ്പരത്തിന്റെ സമയത്ത് സിനിമകളിൽ നിന്നും ഓഫറുകൾ വരുന്നുണ്ടായിരുന്നു. സീരിയലിന്റെ തിരക്ക് മൂലം ഒഴിവാക്കി കളഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് സിരീയലിന്റെ ലോങ് ഷോട്ട് എടുക്കവെ പൊലീസ് സല്യൂട്ട് ചെയ്തു. ഞാൻ തന്നെ പോയി പറഞ്ഞു സർ ഇത് ഷൂട്ട് ആണ് എന്ന്. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഡ്യൂട്ടിയിൽ നിൽക്കുന്ന ആള് വന്ന് സല്യൂട്ട് ചെയ്യുമ്പോൾ നമ്മൾ വല്ലാതായി പോവും'

  'കുറേ സിനിമകൾ ചെയ്യാതെ നല്ല സിനിമകൾ ചെയ്യാനാണ് താൽപര്യം. ഇപ്പോൾ വലിയൊരു പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള പ്ലാനിം​ഗിൽ ആണ്. അഭിനയം എപ്പോഴും എന്റെ പാഷൻ ആണ്.' അഭിമുഖങ്ങളിൽ പരസ്പരം ബഹുമാനം ആവശ്യമാണെന്നും നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ​ഗായത്രി അരുൺ പറഞ്ഞു.

  Also Read: ആ കുടുംബത്തിന്റെ ഭാഗമായി തോന്നിയിട്ടില്ല; എന്റെ തിരഞ്ഞെടുപ്പുകൾ തെറ്റായിരുന്നു; തുറന്ന് പറഞ്ഞ് കാളിദാസ്

  'എവിടെ ഇറങ്ങിയാലും മൈക്കുമായി വന്ന് ചോദ്യങ്ങൾ ചോദിക്കുകയെന്ന് ബോളിവുഡിലുള്ള കൾച്ചർ ആണ്. ഇവിടെ അങ്ങനെ ഇല്ലായിരുന്നു. പരസ്പര ബഹുമാനം ഇവിടെ ഉണ്ടായിരുന്നു. അഭിമുഖം ചെയ്യുന്ന ആളും കൊടുക്കുന്ന ആളും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിക്കുന്ന സംസ്കാരം ഇവിടെ ഉണ്ടായിരുന്നെന്നാണ് തോന്നിയിട്ടുള്ളത്'

  'അതൊക്കെ മാറി വളരെ പേഴ്സണലായി ഇന്റർവ്യൂ മാറി. ബഹുമാനം കൊടുക്കുന്നത് പ്രധാനമാണ്. അതും കടന്ന് പോവുമ്പോഴാണ് ചിലർക്കെങ്കിലും അസ്വസ്ഥതകൾ ഉണ്ടാവുന്നത്'

  Also Read: 'ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല, പർദ്ദയിട്ട് ലുലു മാളിൽ പോയപ്പോൾ പണി കിട്ടി'; അനുഭവം പറഞ്ഞ് ഹണി റോസ്!

  'വൺ സിനിമയുടെ പ്രൊമോഷനാണ് ഞാൻ പോയിട്ടുള്ളത്. വളരെ ക്ഷീണിപ്പിക്കുന്നതാണിത്. ഇരുപതോളം ഓൺലൈൻ മീഡിയ ആണ് കാത്തിരിക്കുന്നത്. ചോദിക്കുന്നതെല്ലാം ഒരേ ചോദ്യങ്ങൾ ആയിരിക്കാം. സിനിമയെ പറ്റി സംസാരിക്കാൻ തയ്യാറാണ്. അതിനപ്പുറത്തുള്ള ചോദ്യങ്ങൾ വരുമ്പോളാണ് ചിലരെങ്കിലും പ്രതികരിക്കുന്നത്,' ​ഗായത്രി അരുൺ പറഞ്ഞു.

  Read more about: gayathri arun
  English summary
  Parasparam Serial Fame Gayathri Arun Shares A Funny Incident; Says People Didn't Forget Deepthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X