ഇനിയൊരു കല്യാണം കൂടി കഴിക്കേണ്ടി വരുമോ? വിശേഷങ്ങള്‍ പങ്കുവെച്ച് പരസ്പരം സീരിയലിലെ സൂരജ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായകനാണ് വിവേക് ഗോപന്‍. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിന്റെ പാവത്താനായ ഭര്‍ത്താവ് വേഷത്തിലെത്തിയാണ് വിവേക് ശ്രദ്ധിക്കപ്പെടുന്നത്. നിലവില്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയില്‍ നായകനായി അഭിനയിക്കുന്ന വിവേക് പരസ്പരത്തിന്റെ ക്ലൈമാക്‌സില്‍ സംഭവിച്ചതെന്താണെന്ന് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.

'പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സില്‍ ഗുളിക ബോംബ് കഴിച്ച് പൊട്ടിത്തെറിക്കുന്ന സീന്‍ ബോറായിരിക്കുമെന്ന് കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ആളുകള്‍ക്ക് ഇതൊക്കെ ഉള്‍കൊള്ളാന്‍ പറ്റില്ലെന്നും സൂചിപ്പിച്ചിരുന്നു. ഹിന്ദിയിലൊക്കെ ആളുകള്‍ ഈ സീന്‍ സ്വീകരിച്ചുവെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. പക്ഷേ അതിന്റെ പേരിലുണ്ടായ ട്രോളുകളെല്ലാം ഞങ്ങളാണ് ഏറ്റുവാങ്ങിയത്.

സീരിയലില്‍ ഭാര്യയെ അത്രയധികം സപ്പോര്‍ട്ട് ചെയ്യുന്ന ഭര്‍ത്താവിന്റെ വേഷമായിരുന്നു. ശരിക്കും അങ്ങനെയാണോന്ന് ചോദിച്ചാല്‍ ഭാര്യയോട് തന്നെ ചോദിക്കണമെന്നായിരുന്നു വിവേകിന്റെ മറുപടി. ചില സമയങ്ങളില്‍ സപ്പോര്‍ട്ട് ചെയ്യും. വേണ്ടാത്ത കാര്യങ്ങളില്‍ ഉണ്ടാവില്ലെന്നും ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വിവേക് പറയുന്നു.

vivekgopan

തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീന്‍ കണ്ട് കുറേ കൂട്ടുകാര്‍ വിളിച്ച് പറഞ്ഞിരുന്നു. നിത്യ മേനോനെ ശല്യം ചെയ്യാന്‍ വേണ്ടി ബസില്‍ കയറി വേഷമായിരുന്നു ചിത്രത്തില്‍ ഞാന്‍ ചെയ്തത്. ആ സീനില്‍ നിത്യ മേനോന്‍ ഒര്‍ജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു.

അടി എന്ന് പറഞ്ഞാല്‍ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടിച്ച് കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഓക്കെ പറഞ്ഞിരുന്നു. പക്ഷേ അതൊന്നും ഞാന്‍ കേട്ടില്ല. എനിക്ക് കൂ... എന്നൊരു സൗണ്ട് മാത്രമേ കുറച്ച് നേരത്തേക്ക് കേള്‍ക്കാന്‍ ഉണ്ടായിരുന്നുള്ളു. ഒറ്റ ടേക്കില്‍ തന്നെ ആ സീന്‍ ഓക്കെയായി.

ഞാന്‍ കല്യാണം കഴിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് കാര്യമായ പ്രൊപ്പോസല്‍സ് ഒന്നും വന്നിട്ടില്ല. ഇനിയിപ്പോ അങ്ങനെ വരണമെങ്കില്‍ തന്നെ അത് വല്ല ഹിന്ദിക്കാരികളും ആയിരിക്കണമെന്നും വിവേക് പറയുന്നു. പിന്നാലെ തമാശരൂപേണ കല്യാണം ഇപ്പോള്‍ കഴിക്കേണടായിരുന്നു എന്ന് പറഞ്ഞ താരം ഇത് ഭാര്യ കാണുമെന്ന് അറിഞ്ഞതോടെ മായ്ച്ചു കളയാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ഒരു കല്യാണം കൂടി കഴിക്കേണ്ടി വരുമെന്നും തമാശയായി സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X