ഭര്‍ത്താവ് മോശക്കാരനാണെന്ന് ബീന ആൻ്റണിയോട് എംജി ശ്രീകുമാര്‍; ഇല്ലാത്ത കാര്യം പറയരുതെന്ന് നടിയും
നടി ബീന ആന്റണിയും ഭര്‍ത്താവും നടനുമായ മനോജ് കുമാറും ടെലിവിഷന്‍-സിനിമാപ്രേമികള്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ്. ഇരുവരും തമ്മിലുണ്ടായ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം ഭര്‍ത്താവ് മോശക്കാരനാണെന്ന് പറഞ്ഞ ഗായകന്‍ എംജി ശ്രീകുമാറിനോട് ദേഷ്യപ്പെട്ടിരിക്കുകയാണ് ബീന.
മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പാടം പറയാം എന്ന ടെലിവിഷന്‍ ഷോ യില്‍ അതിഥിയായി എത്തിയത് ബീന ആന്റണിയായിരുന്നു. ഇടയ്ക്ക് ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് ബീന മറുപടി പറഞ്ഞെങ്കിലും അദ്ദേഹം മദ്യപാനിയും പെണ്‍പിള്ളേരെ കമന്റ് അടിക്കുന്ന ആളാണെന്നും എംജി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഷോ നിര്‍ത്തി അവതാരകന്‍ ഇറങ്ങി പോയതോടെയാണ് കഥയിലെ ട്വിസ്റ്റ് നടിയ്ക്ക് മനസിലാവുന്നത്. കൂടുതല്‍ വായിക്കാം...

ഭര്‍ത്താവ് ഇല്ലാതെ ഒറ്റയ്ക്കാണോ വന്നതെന്ന് എംജി ചോദിച്ചോള്‍ അതേ എന്നായിരുന്നു ബീനയുടെ മറുപടി. എനിക്ക് തോന്നി, കാരണം എറണാകുളത്ത് നിന്നും ഒരാള്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് ബീന ആന്റണി ഷോയിലേക്ക് വരുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഉണ്ടെന്നും പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ അതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും പറഞ്ഞു അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് താന്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചു. എന്നിട്ട് ഈ മനു (മനോജ് കുമാര്‍) ആള് എങ്ങനെയാണ് എന്ന് അന്വേഷിച്ചു. ആള് ഭയങ്കര പ്രശ്‌നമാണെന്ന് അദ്ദേഹവും പറഞ്ഞു.

ഏത് രീതിയിലാണ് പ്രശ്‌നമെന്ന് ബീന ചോദിച്ചതോടെ എല്ലാ രീതിയിലും ഭയങ്കര പ്രശ്‌നക്കാരന്‍ ആണെന്ന് എംജി പറയുന്നു. ഒരിക്കലുമില്ല, അത് ആര് പറഞ്ഞാലും ഭയങ്കര തെറ്റാണെന്ന് ബീന വീണ്ടും ആവര്‍ത്തിച്ചു. '24 മണിക്കൂറും മനു ബാറില്‍ ആണ്. പിന്നെ ഈ പെണ്‍പിള്ളേരെ കമന്റടി ഒക്കെയുണ്ട്, അതും ഈ പ്രായത്തില്‍ ശരിയാണോ എന്നും എംജി ബീന ആന്റണിയോട് ചോദിക്കുന്നു, എന്നാല്‍ ഇത് കേട്ടപാടെ എന്റെ മനുവോ, അദ്ദേഹം ബാറില്‍ പോകാറില്ല. ആര് പറഞ്ഞാലും ഇത് വാസ്തവ വിരുദ്ധം ആണെന്നും ബീന പറയുന്നു.

മാത്രമല്ല ഇതൊരു ഷോ ആണ്. ഇവിടെ അപ്രിയ സത്യങ്ങള്‍ പറയരുത് എന്നാണ്. ഇങ്ങനെയാണ് എങ്കില്‍ എനിക്ക് ഈ ഷോയില്‍ തുടരാന്‍ താല്‍പര്യം ഇല്ലെന്നും ബീന പറയുന്നു. എന്റെ ഭര്‍ത്താവിനെ എനിക്ക് നല്ല വിശ്വാസം ഉണ്ട്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം ഇങ്ങനെത്തെ ഒരു വ്യക്തിയെ അല്ലെന്നും ബീന വാദിച്ചു. എനിക്കതില്‍ നല്ല ഉറപ്പുണ്ടെന്ന് നടി പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് മനോജ് ബീനയ്‌ക്കൊപ്പം ഇങ്ങോട്ട് വരാത്തതെന്നായി എംജി. അവിടെ ഡബ്ബിങ്ങും മറ്റുമായി മനോജ് തിരക്കിലാണെന്നും ഇല്ലാത്ത കാര്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരുമെന്നും ബീന വ്യക്തമാക്കി.

ഇതുപോലെയുള്ളതൊന്നും ചാനലില്‍ പറയരുത്. അതുകൊണ്ട് മുന്നോട്ട് പോവാന്‍ എനിക്ക് താല്‍പര്യമില്ലെന്നും ബീന പറഞ്ഞു. അങ്ങനെ ആണെങ്കില്‍ എനിക്കും താല്‍പര്യമില്ല, ഞാന്‍ അറിഞ്ഞ കാര്യമല്ലേ ചോദിച്ചതെന്ന് പറഞ്ഞ് ദേഷ്യത്തോടെ ശ്രീകുമാറും ഷോയില്‍ നിന്നും ഇറങ്ങി പോകുന്നതായി നടിച്ചു. ചേട്ടാ, ഇങ്ങ് വന്നേ. അങ്ങനെ പിണങ്ങി പോകല്ലേ, എന്ന് പറഞ്ഞുകൊണ്ട് ശ്രീകുമാറിനെ ബീന തന്നെ വേദിയിലേക്ക് വീണ്ടും ക്ഷണിച്ചു.

തനിക്ക് മനോജ് കുമാറിനെ വര്‍ഷങ്ങളായി അറിയാം. അദ്ദേഹം വളരെ ജെനുവിന്‍ ആയ വ്യക്തി ആണെന്നും നല്ല നടനും നല്ല ശബ്ദത്തിന് ഉടമയാണെന്നും എംജി പറയുന്നു. ഇതോടെയാണ് തന്നെ പറ്റിച്ചതാണെന്നുള്ള കാര്യം ബീനക്ക് മനസിലായത്. കഴിഞ്ഞ ദിവസം അമൃത ടിവി പുറത്ത് വിട്ട പ്രാങ്ക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.


Click it and Unblock the Notifications