അനു സിത്താരയുടെ വിവാഹ ജീവിതത്തിലെ പ്രശ്‌നമെന്താണ്; കാവ്യ മാധവന്റെ സൗന്ദര്യത്തെ കുറിച്ചും തുറന്ന് പറഞ്ഞ് നടി
മലയാളക്കരയുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. ചെറിയ റോളുകളില്‍ നിന്നും നായികയായി വളര്‍ന്ന അനു പലപ്പോഴും ഭര്‍ത്താവിനെയും കുടുംബത്തെയും കുറിച്ച് തുറന്ന് പറയാറുണ്ട്. അച്ഛനും അമ്മയും രണ്ട് വ്യത്യസ്ത മതങ്ങളില്‍ നിന്ന് വന്ന് ഒരുമിച്ച് ജീവിച്ചവരാണെന്നും അവരുടെ മാതൃകാ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്.
അനു സിത്താരയ്ക്ക് എന്തൊരു മാറ്റമാണ്, മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം
അതുപോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോള്‍. എംജി ശ്രീകുമാര്‍ അവതരാകരനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അനു സിത്താര. ചോദ്യോത്തരങ്ങള്‍ക്കിടയില്‍ കാവ്യ മാധവനുമായിട്ടുള്ള സാമ്യത്തെ കുറിച്ചും ചോദിച്ചിരുന്നു. രസകമരായ ഉത്തരങ്ങളാണ് നടി ഇതിന് നല്‍കിയതും. വിശദമായി വായിക്കാം...

കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേര്‍ പറഞ്ഞിട്ടുണ്ട്. അത്രയ്ക്കൊന്നും ഇല്ലെങ്കിലും കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല. കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തില്‍ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോള്‍ ഞാന്‍ കണ്ണാടിയില്‍ നോക്കി നില്‍ക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോള്‍ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്. അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്‌നേഹം കൊണ്ട് തോന്നുന്നതാവും.

എന്റെ ഇന്‍സ്റ്റാഗ്രാമിലടക്കം മിക്ക ഫോട്ടോസും എടുത്തത് ഭര്‍ത്താവായ വിഷ്ണുവേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ അതാണ്. ഒരു ഫോട്ടോയ്ക്ക് പോലും നില്‍ക്കാന്‍ മടിയുള്ള ആളാണ്. നല്ല ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു. ഫോട്ടോ എടുക്കാന്‍ നില്‍ക്കില്ല. കാരണം ചോദിക്കുമ്പോള്‍ മടി ആണെന്നാണ് പറയാറുള്ളത്. കല്യാണ ഫോട്ടോയില്‍ രണ്ടോ മൂന്നോ നല്ല ഫോട്ടോയെ ഉണ്ടാവുകയുള്ളു. അതിലും പകുതി മറച്ച് പിടിച്ചാണ് പുള്ളി നില്‍ക്കുന്നത്. വിഷ്ണുവേട്ടനുമായി അടി ഉണ്ടാവാറുണ്ട്. കാരണമൊന്നും വേണമെന്നില്ലെന്നും അനു പറയുന്നു.

വിഷു മാത്രമല്ല എന്റെ വീട്ടിലെ ഓരോ ആഘോഷങ്ങള്‍ക്കും പ്രത്യേകതയുണ്ട്. അച്ഛനും അമ്മയും ഇന്റര്‍കാസ്റ്റ് മ്യാരേജ് ആണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോള്‍ അമ്മാമ്മ സദ്യ ഒരുക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. അവര്‍ തമ്മില്‍ പരസ്പരം രുചിച്ച് നോക്കാറുണ്ട്. ജാതിയും മതവുമില്ലെന്ന് മലയാളികള്‍ പറയുമ്പോള്‍ എനിക്കതിനുള്ള ഭാഗ്യമുണ്ടായെന്നും അനു സിത്താര പറയുന്നു.


Click it and Unblock the Notifications











