ചക്കപ്പഴത്തിലെ ശ്രുതിയെ ഉത്തരം മുട്ടിച്ച് ഗായകൻ എംജി ശ്രീകുമാർ, എംജിക്ക് അറിയേണ്ടിയിരുന്നത് ഇതാണ്...

ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായിട്ടാണ് ചക്കപ്പഴത്തിൽ അവതരിപ്പിക്കുന്നത്.

ജോർജ്ജ്കുട്ടിയായുള്ള മോഹൻലാലിന്റെ അധികം ആരും കാണാത്ത ചിത്രങ്ങൾ, കാണൂ

ചക്കപ്പഴം പരമ്പര പോലെ തന്നെ അതിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ബാലതാരമായിട്ടാണ് ശ്രുതി ആദ്യമായി മിനിസ്ക്രീനിൽ എത്തുന്നത്. പിന്നീട് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ചക്കപ്പഴത്തിലൂടെയാണ് താരം സീരിയലിലേയ്ക്ക് മടങ്ങി എത്തുന്നത്,

ശ്രുതിയെ ഉത്തരം മുട്ടിച്ച്  എംജി ശ്രീകുമാർ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചോദ്യങ്ങളിലൂടെ വീട്ടുകാരെ ഉത്തരം മുട്ടിക്കുന്ന പൈങ്കിളി റിയൽ ലൈഫിൽ ഉത്തരം മുട്ടി നിൽക്കുന്നതാണ്. ഗായകൻ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിലാണ് എംജിയ്ക്ക് മുന്നിൽ ശ്രുതിയ്ക്ക് ഉത്തരം മുട്ടിയത്. ഷോയിൽ പ്രിയഗായകൻ ചോദിച്ച ഒരു കുസൃതി ചോദ്യത്തിന് മുന്നിലാണ് ശ്രുതി കുടുങ്ങിയത്.

എംജിയുടെ ചോദ്യം

'നമ്മുടെ ഒരു സാധനം, പക്ഷെ ഇത് നമുക്ക് കിട്ടണമെങ്കിൽ അത് മറ്റാരെങ്കിലും എടുക്കണം'. ഇതായിരുന്നു എംജി ശ്രീകുമാർ ശ്രുതിയോട് ചോദിച്ച ചോദ്യം. നമ്മുടെ കുഞ്ഞ് എന്നായിരുന്നു നടി നൽകിയ ഉത്തരം. കുഞ്ഞ് നമ്മുടെ ആണെങ്കിലും നെഴ്സ് നമുക്ക് എടുത്തു തരുമ്പോഴല്ലേ കുഞ്ഞു നമ്മുടേത് ആകുവെന്നും ശ്രുതി പറഞ്ഞു. അത് കല്യാണം കഴിക്കാത്തത് കൊണ്ട് തോന്നുന്നതാണെന്നായിരുന്നു എംജിയുടെ മറുപടി. ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു നടി. ഫോട്ടോ ആയിരുന്നു അതിന്റെ ഉത്തരം.

മറുചോദ്യം  ചോദിച്ച്  നടി


പിന്നീട് ശ്രുതിയും എംജി ശ്രീകുമാറിനോട് ഒരു കുസൃതി ചോദ്യം ചോദിച്ചു. 'നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനം, പക്ഷെ അത് വാങ്ങുന്നത് നമ്മൾ അല്ല' എന്നതായിരുന്നു ശ്രുതിയുടെ ചോദ്യം. ഉടൻ തന്നെ 'ഒരു പെട്ടിയല്ലേ എന്നുള്ള ഉത്തരവും ഗായകന്റെ പക്കൽ നിന്ന് എത്തി.

Recommended Video

മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
പ്രണയത്തെ കുറിച്ച്  അശ്വതി

ഈ എപ്പിസോഡിൽ ശ്രുതിയ്ക്ക് ഒരു സർപ്രൈസും എംജി ശ്രീകുമാർ നൽകിയിരുന്നു. നടിയുടെ ഓണ്ഡ സ്ക്രീൻ നാത്തൂനായ അശ്വതി ശ്രീകാന്തിനെ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ട് വരുകയായിരുന്നു. വീഡിയോ കോളിലൂടെയാണ് അശ്വതിയും ഇവർക്കൊപ്പം ചേർന്നത്. ശ്രുതിയുടെ ജീവിത്തിലെ പ്രണയത്തെക്കുറിച്ച് അവതാരകൻ അശ്വതിയോട് ചോദിച്ചിരുന്നു. അവൾക്ക് കഴിക്കാനും ഉറങ്ങാനും പോലും സമയം തികയുന്നില്ല എന്നായിരുന്നു ചോദ്യത്തിന് അശ്വതിയുടെ രസകരമായ മറുപടി.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X