ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ശത്രു; മഞ്ജുവിന്റെ പേര് പറഞ്ഞ് ആരാധകർ, രജിത്ത് കുമാർ വെളിപ്പെടുത്തുന്നു

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച റിയാലിറ്റി ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ തുടങ്ങുകയായിരുന്നു. സൽമാൻഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബിഗ് ബോസ് ഹിന്ദിയിൽ വൻ വിജയമായതിന് പിന്നാലെയാണ് മറ്റുള്ള ഭാഷകളിലേയ്ക്കും ആരംഭിച്ചത്.

മലയാളത്തിൽ മോഹൻലാലാണ് അവതാരകനായി എത്തിയത്. രണ്ട് സീസണുകളാണ് ഇതിനോടകം കഴിഞ്ഞത്. ആദ്യത്തെ സീസണിൽ സാബു മോൻ ആയിരുന്നു വിജയി ആയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ബിഗ് ബോസ് സീസണായിരുന്നു ഇത്. ആദ്യ ഷോ അവസാനിച്ച് ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയായിരുന്ന ആ സീസണും അവതരിപ്പിച്ചത്.

ശക്തനായ മത്സരാർഥി

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളായിരുന്നു രണ്ടാം സീസണിൽ എത്തിയത്. കോമഡി താരങ്ങളായിരുന്നു സീസൺ 2 ലെ ഭൂരിഭാഗം മത്സരാർഥികളും. ഇവരുടെ കൂട്ടത്തിൽ പ്രേക്ഷകർക്ക് അത്രയധികം സുപരിചിതരല്ലാത്ത വ്യക്തികളും ഉണ്ടായിരുന്നു. ബിഗ് ബോസ് ഷോയിലെത്തിയതിന് ശേഷം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടർ രജിത്ത് കുമാർ. ഷോയിൽ ഒറ്റയ്ക്ക് നിന്ന് കളിച്ച ഡോക്ടർ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സിനിമ -സീരിയൽ താരങ്ങളോടൊപ്പം ബിഗ് ബോസ് ഹൗസിലെത്തിയ രജിത് കുമാർ ആദ്യ ആഴ്ചയിൽ തന്നെ ശക്തമായ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

രജിത് കുമാറിന്റെ ബിഗ് ബോസ്  ജീവിതം

ബിഗ്ബോസ് ഹൗസിനുള്ളിലും പുറത്തും ഒരുപോലെ ചർച്ച ചെയ്യപ്പെട്ട ഒരു മത്സരാർഥിയായിരുന്നു രജിത് കുമാർ. തുടക്കം മുതൽ തന്നെ ഡോക്ടർ മറ്റ് മത്സരാർഥികൾക്കിടയിൽ ചർച്ചാ വിഷയമായിരുന്നു. പലപ്പോഴും ഡോക്ടറുടെ നിലപാടുകൾക്കൊതിരെ ശബ്ദം ഉയർത്തുകയും ചെയ്തിരുന്നു. സഹ മത്സരാർഥികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ആരാധകരുടെ ഇടയിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയായിരുന്നു. ആദ്യ ആഴ്ചകൾ മുതൽ എലിമിനേഷനിൽ എത്തിയ രജിത് കുമാർ മികച്ച വോട്ടുകളോടെ ഇൻ ആകുകയായിരുന്നു. ബിഗ് ബോസ് ഷോയുടെ നിയമം തെറ്റിച്ചതിനെ തുടർന്നാണ് താരം ഹൗസിൽ നിന്ന് പുറത്തായത്.

ഹൗസിൽ ഇഷ്ടമല്ലാത്ത  വ്യക്തി

കൊവിഡിനെ തുടർന്ന് ഷോ അവസാനിച്ചിട്ടും ഇന്നും ബിഗ് ബോസ് സീസൺ 2 പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമൃതാ ടിവിയിൽ ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയുടെ പുതിയ പ്രെമാ പോസ്റ്ററാണ്. ഇക്കുറി ഷോയിൽ അതിഥിയായി എത്തുന്നത് ഡോക്ടർ രജിത് കുമാറാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരിപാടിയിലൂടെ ബിഗ് ബേസ് ഷോയിൽ തനിക്ക് ഏറ്റവും ഇഷ്ടമല്ലാത്ത വ്യക്തിയെ കുറിച്ച് ഡോക്ടർ മനസ് തുറക്കുന്നുണ്ട്.

മഞ്ജു പത്രോസിന്റെ പേര്

ഷോയുടെ പോസ്റ്റർ രജിത് കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരിക്കുകയാണ്. നടി മഞജു പത്രോസ്, ആര്യ , രഘു, വീണ തുടങ്ങിയവരുടെ പേരുകളാണ് ആരാധകർ ഉയർത്തുന്നത്. എന്നാൽ ഏറ്റവും കൂടുതൽ പേർ പറയുന്നത് മഞ്ജു പത്രോസിന്റെ പേരാണ്. ബിഗ് ബോസ് ഷോ നടക്കുമ്പോൾ ഡോക്ടറും മഞ്ജുവും തമ്മിൽ ചില വാക്ക് തർക്കങ്ങളുണ്ടായിട്ടുണ്ട്. ഇവരും തമ്മിലുള്ള ചെറിയ സംസാരങ്ങൾ പോലും ഒടുവിൽ വലിയ വഴക്കിലാണ് അവസാനിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ തന്റെ ഏറ്റവും വലിയ ശത്രുവിനെ കുറിച്ചുള്ള രജിത്ത് കുമാറിന്റെ വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഡോക്ടർ. മല്ലിക സുകുമാരൻ , കൃഷ്ണ പ്രഭ തുടങ്ങയവരാണ് പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

രജിത് കുമാർ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: tv biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X