For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉമ്മ വെക്കുന്നതൊന്നും മാഷിനിഷ്ടമല്ല, അദ്ദേഹത്തിന്റെ കൈയ്യിലുള്ള ലിസ്റ്റിൽ ഞാനില്ലായിരുന്നു'; ദേവിക

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമാണ് ദേവിക നമ്പ്യാര്‍. രാക്കുയിൽ സീരിയലിലൂടെ ശ്രദ്ധ നേടിയ താരത്തിന് നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിലുള്ളത്. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകനായ വിജയ് മാധവാണ് ദേവികയെ ജീവിത സഖിയാക്കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം ആഘോഷമായി നടന്നത്.

  തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്ന് മുമ്പ് ദേവിക പറഞ്ഞിരുന്നു.

  Also Read: 'രാധികയുടെ പേര് 'ബുദ്ദു' എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആറ് മാസം അവളെന്നെ വെയിറ്റ് ചെയ്യിപ്പിച്ചു'; യാഷ്

  പരിണയമെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ദേവിക വിജയിയെ പരിചയപ്പെട്ടത്. അഭിനയം മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച പരമ്പരയ്ക്കായി ഗാനം ആലപിച്ചിരുന്നു. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയെ ദേവിക പരിചയപ്പെട്ടതും സുഹൃത്താക്കിയതും. 'ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്.'

  'കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വര്‍ക്കൗട്ടാവില്ലെന്നായിരുന്നു' വിജയ് മാധവ് പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ മുമ്പൊരിക്കൽ പറഞ്ഞത്.

  Also Read: 'സ്ക്രീനിൽ‌ ആ രൂപം കണ്ടപ്പോൾ കരഞ്ഞു, കാത്തിരുന്ന് കിട്ടിയ കുഞ്ഞായതുകൊണ്ട് ഏറെ സ്പെഷ്യലാണ്'; മഷൂറയും ബഷീറും!

  ഇപ്പോഴിത ​ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ പരിപാടി പറയാം നേടാമിൽ അതിഥികളായി എത്തിയിരിക്കുകയാണ് ഇരുവരും ദാമ്പത്യ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ വിജയിയെ കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങൾ എം.ജി ശ്രീകുമാറിനേയും രസിപ്പിച്ചു.

  'ഞാൻ മുമ്പ് വിജയ് മാധവിന്റെ കൈയ്യിലുള്ള പെണ്ണുങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. മാത്രമല്ല ഉമ്മ വെക്കുന്നതൊന്നു വിജയിക്ക് താൽപര്യമില്ലെന്നും' ദേവിക പറഞ്ഞു. ദേവികയുടെ കുസൃതി നിഞ്ഞ സംസാരം വളരെ രസത്തോടെയാണ് വിജയിയും കേട്ടിരുന്നത്. ഇപ്പോൾ ഇരുവരും അച്ഛനും അമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ്.

  ദേവിക ​ഗർഭിണിയാണെന്ന വിവരം വിജയ് തന്നെയാണ് തന്റെ യുട്യൂബ് ചാനൽ വഴി തങ്ങളുടെ ആരാധകരെ അറിയിച്ചത്. 'വീഡിയോ ചെയ്യാത്തത്തിന്റെ കാരണക്കാരന്‍ ഞാനല്ല. പക്ഷെ ഈ ഗര്‍ഭത്തിന് ഉത്തരവാദി ഞാനാണ്' എന്നാണ് വിജയ് മാധവ് പറഞ്ഞത്.

  'എന്തുകൊണ്ട് ഈ കഴിഞ്ഞ രണ്ട് രണ്ടര മാസം വീഡിയോ ഒന്നും ചെയ്തില്ല എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരദമ്പതികൾ. ഇത്രയും നാള്‍ എന്തുകൊണ്ട് വ്ലോ​ഗ് ഒന്നും ചെയ്തില്ല എന്ന് ഒരുപാട് പേര്‍ ചോദിച്ചു. അതിന് യഥാര്‍ഥ കാരണം ഞാനല്ല.'

  'നായികയാണ്. നായിക ഗര്‍ഭിണിയാണ്. ഈ ഗര്‍ഭത്തിന്റെ കാരണക്കാരന്‍ ഞാന്‍ തന്നെയാണ്. പക്ഷെ വീഡിയോ ഇടാത്തതിന്റെ കാരണക്കാരി ആരാണെന്നാണ് ഞാന്‍ പറഞ്ഞത്' വിജയ് മാധവ് പറഞ്ഞു.

  'ആദ്യത്തെ ഗര്‍ഭം ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും. ഛര്‍ദ്ദിയോട് ചര്‍ദ്ദിയാണ്. കഴിയ്ക്കുക, ഛര്‍ദ്ദിയ്ക്കുക, കിടക്കുക എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വ്ലോ​ഗ് ചെയ്യാന്‍ പോയിട്ട് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല.'

  'ഒന്നൊന്നര മാസം എങ്ങിനെ ഞാന്‍ വീട്ടില്‍ തന്നെ ഇങ്ങനെ കിടന്നുവെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല' ദേവിക പറഞ്ഞു. അടുത്തിടെ വർഷങ്ങൾ പഴക്കമുള്ള ദേവികയ്ക്കൊപ്പമുള്ള വിജയ് മാധവിന്റെ ഫോട്ടോ വൈറലായിരുന്നു.

  'ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു. എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചുതന്നതാണ് ഈ ചിത്രം.'

  '2012ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്.'

  'ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും കരുതിയിരുന്നില്ല' വിജയ് മാധവ് കുറിച്ചു. ദേവിക ​ഗർഭിണിയാണെന്ന വീഡിയോ പുറത്തുവന്നതോടെ ആരാധകർ ആശംസകൾ കൊണ്ട് മൂടുകയാണ്.

  Read more about: serial
  English summary
  Parayam Nedam: Rakkuyil Actress Devika Nambiar Opens Up About Her Husband Vijay Madhav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X