കിച്ചണ്‍ ഡിജെയുമായി പരീക്കുട്ടി ബിഗ് ബോസില്‍! മുഖം ചുളിച്ച് മഞ്ജു പത്രോസ്‌! കാണാം

By Midhun Raj

Recommended Video

Bigg Boss Malayalam : Pareekutty's DJ in bigg boss | FilmiBeat Malayalam

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ബിഗ് ബോസിന്റെ രണ്ടാം സീസണിന് തുടക്കമായിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായ ഷോ ഒരു വര്‍ഷത്തിന് ശേഷമാണ് വീണ്ടും ആരംഭിച്ചത്. വിവിധ മേഖലകളില്‍ നിന്നായുളള 17 മല്‍സരാര്‍ത്ഥികളാണ് ഇത്തവണ പങ്കെടുക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഇവര്‍ ബിഗ് ബോസ് ഹൗസില്‍ കഴിയണം.

കഴിഞ്ഞ ദിവസം മാസ് എന്‍ട്രിയോടെയാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെ ബിഗ് ബോസിലേക്ക് എത്തിയത്. എല്ലാവരെയും മോഹന്‍ലാല്‍ തന്നെ സ്വീകരിച്ചു ബിഗ് ബോസ് വീട്ടിലേക്ക് അയച്ചു. രണ്ടാം സീസണില്‍ മല്‍സരാര്‍ത്ഥികളായി എത്തിയവരില്‍ അധികപേരും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. വളരെ കുറച്ചുപേരെ മാത്രമാണ് എല്ലാവരും ആദ്യമായി കണ്ടത്.

ഷോയ്ക്ക് തുടക്കമായതോടെ

ഷോയ്ക്ക് തുടക്കമായതോടെ അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവ വികാസങ്ങള്‍ക്കുമായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പ്രൊമോ വീഡിയോകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗ് ബോസിന്റെ

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ഡിജെയുമായി നടന്‍ പരീക്കുട്ടി എത്തുന്നുണ്ട്. ഹാപ്പി വെഡ്ഡിങ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പരീക്കുട്ടി. അഭിനേതാവിന് പുറമെ നല്ലൊരു ഗായകന്‍ കൂടിയാണ് താരം. ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായ ഫുക്രു പരീക്കുട്ടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ്.

ബിഗ് ബോസിന്റെ

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡിലാണ് പരീക്കുട്ടി ഡിജെ അവതരിപ്പിക്കുന്നത്. പരീക്കുട്ടിക്കൊപ്പം പാട്ടു പാടി കൂടുന്ന മഞ്ജു പിന്നീട് ഡിജെ തുടങ്ങുമ്പോള്‍ മുഖം ചുളിക്കുന്നതും പ്രൊമോയില്‍ കാണാം. കഴിഞ്ഞ ദിവസം പാട്ട് പാടിക്കൊണ്ടായിരുന്നു പരീക്കുട്ടി ബിഗ് ബോസിലേക്ക് എത്തിയത്. ലാലേട്ടനെക്കുറിച്ചുളള പാട്ട് അദ്ദേഹത്തിന് മുന്‍പില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് നടന്‍ സാധിച്ചത്.

പരീക്കുട്ടിയുടെ

പരീക്കുട്ടിയുടെ ഡിജെയ്ക്ക് പുറമെ ആദ്യ ആഴ്ചയിലെ ക്യാപ്റ്റനെയും ബിഗ്‌ബോസില്‍ ഇന്ന് തിരഞ്ഞെടുക്കും. ഇതിന്റെ പ്രൊമോയും പുറത്തുവന്നിരുന്നു. അലീന പടിക്കലും പരീക്കുട്ടിയും എല്ലാവര്‍ക്കും മുന്നില്‍ നിന്ന് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.അലീന പടിക്കലായിരിക്കും ആദ്യ ആഴ്ചയിലെ ക്യാപ്റ്റനെന്നാണ് സൂചന. ബിഗ് ബോസ് രണ്ടാം സീസണിന്റെ ആദ്യ എപ്പിസോഡുകളില്‍ വലിയ തര്‍ക്കങ്ങളൊന്നുമില്ലാതെ ആഘോഷിക്കുകയാണ് മല്‍സരാര്‍ത്ഥികള്‍.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X