മധുരപതിനെട്ടില്‍ പൃഥ്വി! പൃഥ്വിരാജിന്റെ ഓണ പരിപാടിയെ കുറിച്ച് പാരീസ് ലക്ഷ്മി

By Prashant V R

മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായി മുന്നേറികൊണ്ടിരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. സിനിമയുടെ വിവിധ മേഖലകളിലായി തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടൊയിരുന്നു പൃഥ്വി ഈ വര്‍ഷമാദ്യം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ബിജു മേനോനൊപ്പം പൃഥ്വിയും തകര്‍ത്തഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. അതേസമയം പൃഥ്വിരാജ് സിനിമയിലെത്തി പതിനെട്ട് വര്‍ഷമാകുന്ന സമയമാണിത്. ഇത്തവണ ഇതോടനുബന്ധിച്ച് സൂര്യ ടിവി സംഘടിപ്പിച്ച ആഘോഷ പരിപാടിയാണ് മധുരപതിനെട്ടില്‍ പൃഥ്വി.

prithviraj

ഓണത്തിന് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ മലയാള താരങ്ങളും മറ്റു സിനിമാ പ്രവര്‍ത്തകരുമെല്ലാം പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ പൃഥ്വിരാജിന് അവതാരിക നല്‍കുന്നത് മോഹന്‍ലാലാണ്. ടൊവിനോ തോമസ്, അനു സിത്താര, സാനിയ അയ്യപ്പന്‍, ഷംന കാസിം, നാദിര്‍ഷ, നഞ്ചമ്മ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മധുരപതിനെട്ടില്‍ പൃഥ്വിയുടെ പുതിയ പ്രൊമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Recommended Video

Latest Still Of Prithviraj Sukumaran And Dulquer Salmaan With Mohanlal

സുപ്രിയയും പൃഥ്വിരാജും ഒരുപോലെയാണ് എന്ന് പറഞ്ഞാല്‍ അത് പൃഥ്വിരാജിന് മാത്രമാണ് കോംപ്ലിമെന്‌റ് എന്ന് പൃഥ്വി പറയുന്നത് വീഡിയോയില്‍ കാണാം. അതേസമയം ഈ വീഡിയോ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. "ഉടന്‍ വരുന്നു. പൃഥ്വിരാജിന്റെ പതിനെട്ട് വര്‍ഷത്തെ സിനിമാ കരിയര്‍ സൂര്യ ടിവിക്കൊപ്പം ആഘോഷിക്കുന്നു. ഇത് ജീവിതത്തില്‍ വളരെ അനുഗ്രഹീതമായ മൂഹൂര്‍ത്തങ്ങളില്‍ ഒന്നാണെന്നും ഏറെ ആവേശഭരിതമായ ദിവസങ്ങളിലൊന്നായിരുന്നുവെന്നും പാരിസ് ലക്ഷ്മി കുറിച്ചു. മധുരപതിനെട്ടില്‍ പൃഥ്വിയുടെതായി വന്ന ആദ്യ വീഡിയോയും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. വീഡിയോയില്‍ പൃഥ്വിരാജിനെ കുറിച്ച് സിനിമാ- സംഗീത-സംവിധാന മേഖലയില്‍ നിന്നുളളവരെല്ലാം മനസുതുറന്നിരുന്നു.

രാജുവേട്ടനെ കുറിച്ച് ഒറ്റ വാക്കില്‍ പറഞ്ഞൊതുക്കാന്‍ പറ്റില്ലെന്നാണ് സുഹൃത്തും നടനുമായ ടൊവിനോ തോമസ് പറഞ്ഞത്. മലയാളത്തിലെ ഏറ്റവും എനര്‍ജറ്റിക്കുള്ള നടനെന്നാണ് സംവിധായകന്‍ കമല്‍ വീഡിയോയില്‍ പഞ്ഞത്. മറ്റു താരങ്ങള്‍ പൃഥ്വിയെ പെര്‍ഫക്ട്, ബോള്‍ഡ് ആന്‍ഡ് ജെന്റില്‍മാന്‍, എലഗന്റ്, ഹാന്‍ഡ്സം, ബ്രില്ല്യന്റ്, മോട്ടിവേറ്റ്, മൊഞ്ചന്‍, സ്വീറ്റ്, യങ് സൂപ്പര്‍സ്റ്റാര്‍, ഒരു മനുഷ്യസ്നേഹി, ഹീറോ എന്നും വിശേഷിപ്പിച്ചു. അതേസമയം വലിയ ആകാംക്ഷകളോടെയാണ് പൃഥ്വിരാജ് സുകുമാരന്റെ ഓണപരിപാടിക്കായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.

വീഡിയോ

Read more about: prithviraj onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X