വീട്ടുജോലികൾ എല്ലാം ചെയ്യും, ഇക്കാര്യത്തിൽ ഈഗോ കാണിക്കാറില്ല, എന്റേത് എന്നത് മാറി നമ്മുടേത് എന്നായി; അമേയ
വിവാഹമോചനത്തിനുശേഷം ജീവിതം തന്നെ കൈവിട്ട് പോകുമെന്ന അവസ്ഥയിലായിരുന്നു ഏറെക്കാലം ജിഷിൻ മോഹൻ. ദാമ്പത്യം അവസാനിച്ചശേഷം ഉണ്ടായ ഒറ്റപ്പെടൽ മറികടക്കാൻ ലഹരിക്ക് അടിമപ്പെട്ട കാര്യം പലപ്പോഴായി ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. സിന്തറ്റിക്ക് ഡ്രഗ്സുകൾ വരെ ജിഷിൻ ഒരു സമയത്ത് ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് അമേയ നായരുമായുള്ള ജിഷിന്റെ സൗഹൃദം ആരംഭിക്കുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.
ഇപ്പോൾ ഇരുവരും ലിവിങ് റിലേഷൻഷിപ്പിലാണ്. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇപ്പോഴിതാ ജിഷിനിൽ താൻ കണ്ട ഏറ്റവും നല്ല ഗുണങ്ങളെ കുറിച്ച് അമേയ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. പ പുരുഷന്മാരിലും താൻ കണ്ടിട്ടില്ലാത്ത ചില ഗുണങ്ങൾ ജിഷിനുണ്ടെന്ന് അമേയ പറയുന്നു.

വീട്ടുജോലികൾ ചെയ്യുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നയാളാണ് ജിഷിനെന്നും പലപ്പോഴും അത് തന്റെ ജോലികൾ എളുപ്പമാക്കാറുണ്ടെന്നും അമേയ പറയുന്നു. ഒരുപാട് പോസിറ്റീവ്സുള്ളയാളാണ് ജിഷിൻ. അതിൽ ചിലത് ഞാൻ പറയാം. എനിക്ക് മക്കളുണ്ട്. രണ്ട് ആൺകുട്ടികളാണ്. അവരെ ഞാൻ പഠിപ്പിക്കാൻ ശ്രമിക്കുന്ന ചില കാര്യങ്ങളുണ്ട്.
പഴയ തലമുറയിലുള്ള ആളുകൾ ആൺകുട്ടികൾ വീട്ടുജോലികൾ ചെയ്യുന്നതിനെ എതിർക്കുന്നവരാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്യേണ്ട, ഇങ്ങനെ ചെയ്യേണ്ട എന്നൊക്കെ ആൺകുട്ടികളോട് പറയും. ഈ സാഹചര്യം നമ്മുടെ ലോകത്ത് മാറി വരുന്നുണ്ട്. ജിഷിൻ ചേട്ടനുള്ള വലിയൊരു ക്വാളിറ്റി എന്താണെന്നാൽ... ഇത്രയും ജോലി ചെയ്യുന്ന ഒരാളാണ്. പണം സമ്പാദിക്കുന്നൊരാളാണ് എന്നുള്ള അഹങ്കാരമൊന്നുമില്ല.
വീട്ടിൽ വന്ന് കഴിഞ്ഞാൽ ഉടനെ അടുക്കളിൽ കയറി പാചകം ചെയ്യാനും വീട് തൂത്ത് വാരാനും തുടയ്ക്കാനുമെല്ലാം കൂടും. വീട്ട് ജോലികൾ ചെയ്യാൻ ഒരു മടിയുമില്ല. ഞാനും വൃത്തിയായി കാര്യങ്ങൾ ചെയ്യണമെന്നും വീട് വൃത്തിയാക്കി ഇടാനും താൽപര്യമുള്ളയാളാണ്. ഞാൻ കണ്ടിട്ടുള്ള മറ്റ് ആൺകുട്ടികളിൽ പലരും അവരുടെ ബെഡ് റൂമോ ബെഡ്ഷീറ്റോ പോലും വൃത്തിയാക്കാത്തവരാണ്.
ജിഷിൻ ചേട്ടനുള്ള വൃത്തിയും അടക്കും ചിട്ടയും മാത്രമല്ല ഇത് നീ ചെയ്യേണ്ട ജോലിയാണ് എന്നുള്ള ചിന്താഗതിയൊന്നുമില്ല. നല്ലൊരു സ്വഭാവമാണത്. കാരണം എനിക്കും അത് ഉപകാരപ്പെടുന്നുണ്ട്. ഈഗോയുള്ള ആളാണെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ ഈഗോ കാണിക്കാറേയില്ല. പിന്നെ തുടക്കത്തിൽ ചേട്ടന്റെ ഒരു കാര്യവും എന്നെ കൊണ്ട് ചെയ്യിപ്പിക്കില്ലായിരുന്നു.

പാട്നർ സഹായിക്കേണ്ട ആവശ്യമില്ലെന്ന രീതിയിലായിരുന്നു. ഞാൻ വസ്ത്രം അലക്കാൻ എടുക്കുമ്പോൾ ചേട്ടന്റേതും എടുക്കുമായിരുന്നു. എന്നാൽ അതിന് സമ്മതിക്കില്ല. നീ നിന്റേത് മാത്രം ചെയ്താൽ മതിയെന്ന് പറയുമായിരുന്നു. ഇപ്പോൾ അത് മാറി എന്റേത് എന്നത് മാറി നമ്മുടേത് എന്നായി എന്നും അമേയ പറഞ്ഞു. എന്ത് കാര്യവും തന്നാൽ കഴിയും വിധം ചെയ്യണം എന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ജിഷിനും പറഞ്ഞു.
ഒരു സ്ഥലത്ത് ഒറ്റയ്ക്കായാലും ഞാൻ സർവൈവ് ചെയ്ത് മുന്നോട്ട് പോകും. കാരണം പട്ടിണി കിടക്കേണ്ട അവസ്ഥയോ എന്റെ വസ്ത്രങ്ങൾ മുഷിഞ്ഞ് കിടക്കുന്ന അവസ്ഥയോ ഉണ്ടാവില്ല. എന്ത് ജോലിയും ചെയ്യാൻ തുടങ്ങിയാൽ അത് ഞാൻ തന്നെ ചെയ്ത് തീർക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. കാരണം നമ്മൾ കാരണം മറ്റുള്ളവർക്ക് അധികം ബുദ്ധിമുട്ടുണ്ടാകരുതെന്നും ജിഷിൻ പറഞ്ഞു.
നടിയായ വരദയായിരുന്നു ജിഷിന്റെ മുൻ ഭാര്യ. ഇരുവരും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും ജിഷിനുണ്ട്. എന്നാൽ വരദയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മകനെ വളരെ വിരളമായി മാത്രമെ ജിഷിന് കാണാൻ സാധിക്കാറുള്ളു. വരദ പിന്നീട് വിവാഹത്തിലേക്കോ മറ്റ് പ്രണയത്തിലേക്കോ ഒന്നും കടന്നിട്ടില്ല.


Click it and Unblock the Notifications