Don't Miss!
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
പാറുക്കുട്ടിക്ക് ഒരു വയസ്സ്! പിറന്നാള്‍ ഗംഭീരമാക്കാന്‍ മുടിയനും സംഘവും! വീഡിയോ വൈറല്‍! കാണൂ!
ബാലുവിന് എന്തോ ആപത്ത് സംഭവിക്കുന്നുവെന്ന പ്രതീതിയുണര്‍ത്തുന്ന തരത്തിലുള്ള പ്രമോയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബാലചന്ദ്രന് തമ്പിയെ നഷ്ടപ്പെടുമോയെന്ന ആധിയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നെയ്യാറ്റിന്‍കരയിലെ സ്വത്തുക്കള്‍ ബാലുവിന് നല്‍കാതെ മക്കളുടെ പേരിലേക്ക് മാറ്റിയെഴുതുന്നതായിരുന്നു പ്രശ്നം. ഇതേക്കുറിച്ചറിഞ്ഞ ബാലുവിന്രെ പരാക്രമങ്ങളുമായാണ് പോയ ദിവസം ഉപ്പും മുളകും തുടങ്ങിയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവിലാണ് ഇതാണ് വിഷയമെന്ന് വ്യക്തമാക്കിയത്. നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോയി ഇതേക്കുറിച്ച് നേരിട്ട് അച്ഛനോട് സംസാരിക്കാനായി അമ്മ നിര്‍ദേശിച്ചതോടെയാണ് ബാലുവിന് താല്‍ക്കാലികാശ്വാസമായത്.
കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിക്ക് ഒരുവയസ്സ് തികഞ്ഞുവെന്നും അത് ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ് ബാലവും സംഘവുമെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.മറ്റ് താരങ്ങളെപ്പോലെ തന്നെ പാറുക്കുട്ടിക്കും ആരാധകരേറെയാണ്. മുന്‍പ് ആഘോഷിച്ചതിലും ഗംഭീരമായിരിക്കണം ഇത്തവണത്തെ ആഘോഷമെന്ന് ബാലു നീലുവിനോട് പറയുന്നുണ്ട്. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നുള്ള ആലോചനയിലാണ് മുടിയനും സംഘവും. നാളുകള്‍ക്ക് ശേഷം ബാലുവിന്റെ വീട്ടില്‍ മറ്റൊരു ആഘോഷത്തിന് കൂടി വഴിയൊരുങ്ങുകയാണ്.
നെയ്യാറ്റിന്‍കരയിലെയും പടവലത്തെയും അമ്മൂമ്മമാരും പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. നീലു വിളിക്കുന്ന അതേ ശൈലിയില്‍ ബാലു എന്ന് നീട്ടിവിളിക്കാന്‍ തുടങ്ങിയിട്ടുണ്ട് പാറുക്കുട്ടി. പാറുക്കുട്ടിയുടെ ക്യൂട്ട് ഭാവങ്ങളാണ് പരിപാടിയിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പ്രമോ വൈറലായി മാറിയിട്ടുണ്ട്. വീഡിയോ കാണാം.
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
ഷാരൂഖ് തന്റെ സ്വന്തമായിരുന്നെന്ന് പ്രിയങ്ക വിളിച്ച് പറഞ്ഞു; ഒന്നും ചെയ്യാനാകാതെ ഗൗരി ഖാൻ; ചർച്ചയാക്കി ആരാധകർ