പാറുക്കുട്ടിയെ പാട്ടിലാക്കാന്‍ ടിനി ടോമും മിഥുന്‍ രമേഷും! കോമഡി ഉത്സവത്തിലും കുഞ്ഞതിഥി എത്തിയപ്പോള്‍

ജനിച്ച് മൂന്ന് മാസമായപ്പോള്‍ മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ട് പാറുക്കുട്ടി. ബാലുവിന്റെയും നീലുവിന്റേയും അഞ്ചാമത്തെ മകളായ ഈ കുഞ്ഞതിഥിയെ കാണാനായി മാത്രമാണ് പരിപാടി കാണുന്നതെന്ന് പറഞ്ഞവരും കുറവല്ല. പാറുക്കുട്ടിയുടെ മുടി വെട്ടിയതും ആദ്യ പിറന്നാളാഘോഷിച്ചതുമൊക്കെ പ്രേക്ഷകരും കണ്ടിരുന്നു. കുഞ്ഞുവായില്‍ അച്ഛാ എന്ന് വിളിച്ചതും പ്രേക്ഷകര്‍ കേട്ടിരുന്നു. പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും വരെ സജീവമാണ്. പ്രായം കുറഞ്ഞ സെലിബ്രിറ്റിയായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. തന്റെ ആക്ഷനും കട്ടുമൊക്കെ തീരുമാനിക്കുന്നത് പാറുക്കുട്ടി തന്നെയാണ്. എപ്പോള്‍ പോണമെന്നും വരണമെന്നുമൊക്കെ തീരുമാനിക്കുന്നത് അവള്‍ തന്നെയാണെന്ന് കുഞ്ഞുതാരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

കരുനാഗപ്പള്ളി സ്വദേശിനിയായ അമേയ എന്ന കുഞ്ഞുമിടുക്കിയാണ് പാറുക്കുട്ടിയായെത്തി പ്രേക്ഷകമനം കവര്‍ന്നത്. ഉപ്പും മുളകും താരങ്ങള്‍ക്കൊപ്പം സ്റ്റാര്‍ മാജിക്കില്‍ പാറുക്കുട്ടി അതിഥിയായി എത്തിയിരുന്നു. ഓണ്‍സ്‌ക്രീനിലെ അമ്മയും ഓഫ് സ്‌ക്രീനിലെ അമ്മയും ഒരുമിച്ചെത്തിയപ്പോള്‍ പാറുക്കുട്ടിക്ക് സന്തോഷമായിരുന്നു. ഇരുവരുടേയും അടുത്തേക്ക് മാറി മാറിപ്പോവുകയായിരുന്നു കുഞ്ഞുമിടുക്കി. ബാലുവിനെ കണ്ടപ്പോള്‍ അച്ഛായെന്ന് വിളിച്ചും പാറുക്കുട്ടി എത്തിയിരുന്നു. സ്റ്റാര്‍ മാജിക്കിന് പിന്നാലെയായി വീണ്ടുമൊരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് ഈ താരം. അമ്മയ്‌ക്കൊപ്പമാണ് പാറുക്കുട്ടി കോമഡി ഉത്സവത്തിലേക്ക് എത്തിയത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫ്‌ളവേഴ്‌സ് ചാനല്‍, കോമഡി ഉത്സവം വീഡിയോ

പാറുക്കുട്ടി കോമഡി ഉത്സവത്തിലേക്ക് എത്തി

പാറുക്കുട്ടി കോമഡി ഉത്സവത്തിലേക്ക് എത്തി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് പാറുക്കുട്ടി. അമേയയാണ് പാറുക്കുട്ടിയായി എത്തുന്നത്. നേരത്തെ വേറെ പേരായിരുന്നു വിളിച്ചതെങ്കിലും പരമ്പരയിലേക്ക് വന്നതിന് ശേഷം ഇതേ പേര് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. പാറുക്കുട്ടിയുടെ രംഗങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് ഇത്തരം രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതും. ഇപ്പോഴിതാ മിഥുന്‍ രമേഷ് അവതരിപ്പിക്കുന്ന കോമഡി ഉത്സവത്തിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് പാറുക്കുട്ടി. അതിനിടയിലെ രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മയക്കാനുള്ള പാട്

മയക്കാനുള്ള പാട്

പൊതുവെ ആരുമായും അത്ര പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതക്കാരിയല്ല പാറുക്കുട്ടിയെന്ന് നേരത്തെ ലച്ചു പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക്കിലെത്തിയപ്പോള്‍ തുടക്കത്തില്‍ ലക്ഷ്മിക്കൊപ്പം പോയിരുന്നുമില്ല. ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് പാറുക്കുട്ടി എത്തിയത്. അമ്മയ്ക്കരികില്‍ നിന്നും വേദിയിലേക്ക് എത്തിക്കുന്നതിനായി മിഥുനും സംഘവും ചില്ലറ പെടാപ്പാടല്ല നടത്തിയത്. ബലൂണുകളും ബാര്‍ബി ഡോളുകളുമൊക്കെയായി വേദിയുടെ രൂപം തന്നെ മാറുകയായിരുന്നു. ഷാജുവും ടിനി ടോമുമൊക്കെയായിരുന്നു പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തിയത്.

ടിനിയുടെ പ്രയത്‌നം

ടിനിയുടെ പ്രയത്‌നം

പാറുക്കുട്ടിയെ മയക്കാനായി ടിനി ടോമും രംഗത്തിറങ്ങിയിരുന്നു. കൈനിറയെ ബലൂണുമായാണ് മിഥുന്‍ പാറുക്കുട്ടിയെ സ്വാഗതം ചെയ്തത്. ഇതിനിടയിലാണ് ബലൂണ്‍ കച്ചവടക്കാരനെന്ന് പറഞ്ഞ് ടിനി മിഥുനെ കളിയാക്കിയത്. ബലൂണുകള്‍ ഇഷ്ടമായോ എന്നായിരുന്നു മിഥുന്റെ ചോദ്യം. ഇടയ്ക്ക് ആന കളിക്കണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ട സിംഹം കളിക്കാമെന്നായി ടിനി, സിംഹത്തിന്റ െപുറത്ത് ഇരിക്കണോയെന്ന് ചോദിച്ചപ്പോള്‍ ആനയുടെ പുറത്തല്ലേ ഇരിക്കുകയെന്നായിരുന്നു ടിനിയുടെ ചോദ്യം.

 വൗ പറഞ്ഞ് പാറുക്കുട്ടി

വൗ പറഞ്ഞ് പാറുക്കുട്ടി

സെലിബ്രിറ്റി ജാഡയിലിരിക്കുന്ന പാറുക്കുട്ടിയോട് പാട്ടിനെക്കുറിച്ചുള്ള അഭിപ്രായവും ചോദിച്ചിരുന്നു. വൗ എന്നായിരുന്നു പാറുക്കുട്ടിയുടെ ഉത്തരം. ഇടയ്ക്ക് ചില കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ സമയവും വേദിയില്‍ ഓടിക്കളിക്കുകയായിരുന്നു പാറുക്കുട്ടി. ഇതിനിടയില്‍ കിലുകിലുക്കം എന്ന ഗാനം മിഥുനും ടിനി ടോമും പാടിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇത്രേം പണിയെടുത്തിട്ടില്ല

ഇത്രേം പണിയെടുത്തിട്ടില്ല

ഇതിനിടയില്‍ വലിയ പാവയുമായി നടന്നുനീങ്ങുന്നതിനിടയില്‍ കോമഡി ഉത്സവത്തിലെ മിഥുന്‍ എന്ന് പറഞ്ഞ് ടിനി കളിയാക്കിയിരുന്നു. പാറുക്കുട്ടിയോട് സംസാരിക്കുന്നതിനായി പുതിയ ഭാഷയും കണ്ടെത്തിയിരുന്നു. ഇത്രയുമധികം പണിയെടുത്ത മറ്റൊരു ജഡ്ജുമുണ്ടായിട്ടില്ലെന്നും മിഥുന്‍ പറഞ്ഞിരുന്നു. എന്റെ കൊച്ചിന് വേണ്ടി പോലും ഞാന്‍ ഇത്രം ലോഡ് എടുത്തിട്ടില്ലെന്നും വിയര്‍ത്ത് പണ്ടാരടങ്ങിയെന്നും ടിനി പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X