Just In
- 24 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 4 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
Don't Miss!
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- News
സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച
- Automobiles
126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലച്ചുവിന്റെ കല്യാണം കാരണം പാറുക്കുട്ടിയുടെ സ്വൈരം പോയി! ഉപ്പും മുളകും പുതിയ പ്രമോ വൈറല്‍!
ലച്ചുവിന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ച് വരികയാണ്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകളെ വിമര്‍ശിക്കുന്നവര്‍ പോലും ഈ പരിപാടി വിടാതെ കാണാറുണ്ട്. ആയിരം എപ്പിസോഡിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് താരങ്ങളെത്തിയിരുന്നു. വിപുലമായ ആഘോഷങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. ബാലുവിന്റെ കുടുംബത്തില്‍ ആദ്യത്തെ വിവാഹം നടക്കുകയാണെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നായിരിക്കും ആ വിവാഹമെന്നും ആരാണ് വരനെന്നുമറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
നീലുവിന്റെ സഹോദരിയുടെ മകനായിരിക്കും ലച്ചുവിനെ കെട്ടുന്നതെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ആ വിവാഹത്തില്‍ ബാലുവിനും മുടിയനും അത്ര താല്പര്യമില്ലായിരുന്നു. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് മകളെ വിവാഹം ചെയ്യുന്നതെന്നാണ് ബാലു പിന്നീട് പറഞ്ഞത്. വിവാഹത്തിനുള്ള ക്ഷണക്കത്ത് എഴുതിയതും തമ്പിമാരുടെ പേരുകളെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. തന്റെ കുടുംബാംഗങ്ങളുടെ പേരില്ലാത്തതിന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് നീലു എത്തിയിരുന്നു. വിവാഹത്തിന് ഇനി മൂന്നാഴ്ചയുണ്ടെന്നാണ് ബാലു പറഞ്ഞത്. കുഞ്ഞമ്മയായിരുന്നു ഇതേക്കുറിച്ച് ബാലുവിനോട് ചോദിച്ചത്. ഇതിനായി ഇപ്പോഴേ ടെന്ഷനടിക്കണോയെന്നായിരുന്നു കുഞ്ഞമ്മ ചോദിച്ചത്.
തന്റെ അനിഷ്ടവും ദേഷ്യവുമൊക്കെ ബാലു പറഞ്ഞു തീര്‍ക്കുമ്പോള്‍ എല്ലാം കാണാന്‍ പാറുക്കുട്ടി മാത്രമേയുള്ളൂ. ലച്ചുവിന്റെ വിവാഹം കാരം പാറുക്കുട്ടിയുടെ സ്വസ്ഥതയാണ് പോയതെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനിടയിലാണ് തന്റെ സുഹൃത്തിനെ ബാലു കല്യാണത്തിന് വിളിച്ചത്. കല്യാണത്തിന് വന്നില്ലെങ്കില്‍ ജോലി കളയിപ്പിക്കുമെന്നായിരുന്നു ബാലുവിന്റെ ഭീഷണി. തന്രെ സുഹൃത്തിന്രെ മകന് എന്തോ ടെസ്റ്റിനായി ഇവിടേക്ക് വരുന്നുണ്ടെന്നും ബാലു പറഞ്ഞിരുന്നു. അതിനിടയിലാണ് മുടിയനോട് മുടി വെട്ടാന്‍ പറഞ്ഞത്. ടെസ്റ്റിനല്ലേ ആ ചേട്ടന് വരുന്നത്, എന്തിനാണ് മുടിയന് ചേട്ടന് മുടി വെട്ടുന്നതെന്നായിരുന്നു കേശുവിന്റെ ചോദ്യം. എന്താണ് ഈ വരുന്നത് ഗുളികന് തെയ്യമാണോയെന്ന ചോദ്യത്തോടെയായിരുന്നു ബാലു സുഹൃത്തിന്റെ മകനെ സ്വീകരിച്ചത്.