ഉപ്പും മുളകും: പാറുക്കുട്ടി ഓടി രക്ഷപ്പെട്ടു! ശങ്കരണ്ണന്‍റെ ഇരകളായി കേശുവും ശിവയും മുടിയനും!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത് വരുന്ന പരിപാടിക്ക്് മികച്ച സ്വീകാര്യതയാമ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നേറുകയാണ് പരിപാടി. അതാത് ദിവസത്തെ എപ്പിസോഡിന്റെ പ്രമോ പുറത്തുവരുമ്പോള്‍ത്തന്നെ ആരാധകര്‍ ചര്‍ച്ചകളും തുടങ്ങാറുണ്ട്. നിരവധി ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സജീവവുമാണ്. കുഞ്ഞതിഥിയായ പാറുക്കുട്ടിയുടെ പേരിലും ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. കുറച്ച് നാളായി ബാലുവിനെ കാണാത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ബാലുവിനെ കാണാനില്ലെന്ന തരത്തിലുള്ള പോസ്റ്റുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. ബാലുവില്ലാത്തതിന്റ കെുറവ് പരിഹരിക്കാനായി ശങ്കരണ്ണന്‍ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.

ഇടയ്ക്കിടയ്ക്ക് എത്തുന്ന ശങ്കരണ്ണന്റെ ഇത്തവണത്തെ വരവ് കുട്ടിപ്പട്ടാളത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഓരോരുത്തരേയും കൊല്ലാക്കൊല ചെയ്യുകയാണ് അദ്ദേഹം. അതിനിടയിലാണ് പാറുക്കുട്ടി ഓടി രക്ഷപ്പെട്ടത്. പാറുക്കുട്ടീ എന്ന് വിളിക്കുമ്പോഴേക്കും ആള്‍ ഓടി പുറത്തുപോവുന്ന കാഴ്ചയായിരുന്നു. ഒന്ന് പോ അമ്മാവാ സ്‌റ്റൈലിലുള്ള പാറുക്കുട്ടിയുടെ ഓട്ടം കാണാന്‍ തന്നെ രസമുണ്ടായിരുന്നു. പാറുക്കുട്ടി ഒപ്പിക്കുന്ന കുസൃതികള്‍ എന്തൊക്കെയാണെന്നുള്ളത് അറിയാനിരിക്കുന്നതേയുള്ളൂ.

Uppum Mulakum

കേശുവിനെയായിരുന്നു ശങ്കരപ്പൂപ്പന്‍ ആദ്യമായി ശിക്ഷിച്ചത്. അച്ഛനെ വെല്ലുന്ന തരത്തിലുള്ള ദേഷ്യമാണെന്നായിരുന്നു പറഞ്ഞത്. ഇവരൊന്നും തന്നെ ഇങ്ങനെ ഇരിക്കാന്‍ സമ്മതിക്കില്ലെന്ന് ശങ്കരണ്ണന്‍ പറഞ്ഞപ്പോള്‍ നീലു മക്കളെ വഴക്ക് പറയുകയായിരുന്നു. കേശുവിനും ശിവയ്ക്കുമായിരുന്നു ചീത്ത കിട്ടിയത്. ഗതികെട്ട കേശുവാകട്ടെ തന്റെ രക്തം ഊറ്റിക്കുടിച്ചോ എല്ലാവരും എന്നും പറഞ്ഞിരുന്നു. കുട്ടികള്‍ക്ക് വിനയം വേണെമെന്നും ശിവയുടെ സ്വഭാവം ശരിയല്ലെന്നും പറഞ്ഞത് കേട്ടപ്പോഴാണ് നീലു ശിവയെ ശാസിച്ചത്. ഇതിനിടയില്‍ ജോലി കിട്ടിയതിന് ശേഷം ഇവര്‍ക്കൊക്കെ എന്തെങ്കിലും വാങ്ങിച്ചുകൊടുത്തിട്ടുണ്ടോയെന്ന് ചോദിച്ച് മുടിയനേയും ശങ്കരപ്പൂപ്പന്‍ ആക്രമിച്ചിരുന്നു. ബാലുവിന്റെ അഭാവത്തില്‍ ശങ്കരണ്ണന്റെ കുത്തിത്തിരിപ്പുകള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്. ബാലു തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് മുടിയനും സംഘവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X