ഉപ്പും മുളകിലെയും കള്ളനെ പിടി കൂടിയ പാറുക്കുട്ടി! മുടിയനോട് ഈ ചതി വേണ്ടായിരുന്നു! വീഡിയോ കാണൂ
800 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ഉപ്പും മുളകും വിജയകരമായി സംപ്രേക്ഷണം തുടരുകയാണ്. ഇപ്പോള്‍ ഷോയിലെ പ്രധാന ആകര്‍ഷണം പാറുക്കുട്ടിയാണ്. ജനിച്ച് വീണതിന് പിന്നാലെ ഉപ്പും മുളകിവും അഭിനയിച്ച് തുടങ്ങി കൊച്ചു സുന്ദരിയായ പാറുക്കുട്ടി കേരളക്കരയുടെ സ്‌നേഹവാത്സല്യങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്.
അടുത്തിടെ ഒരു എപ്പിസോഡില്‍ ഒരു കുറ്റാന്വേഷക ആയതിന്റെ നിര്‍വൃതിയിലാണ് പാറു. നീലുവിന്റെ അച്ഛന്‍ കൃഷി ചെയ്യുന്ന തേങ്ങകളില്‍ ചിലത് കാണാതെ പോയിരുന്നു. ഇത് ആരായിരിക്കും എടുത്തത് എന്ന് അറിയാന്‍ എല്ലാവരും അന്വേഷണത്തിലായിരുന്നു. ഒടുവില്‍ പാറുക്കുട്ടിയാണ് ഒരു തേങ്ങയും പൊക്കിപിടിച്ച് കൊണ്ട് വന്ന് കള്ളനെ പിടികൂടിയത്.

മുടിയന്റെ മുറിയില്‍ നിന്നുമായിരുന്നു പാറുവിന് തേങ്ങ കിട്ടിയത്. ഇതോടെ തേങ്ങ മോഷ്ടിച്ചത് ആരാണെന്നുള്ള കാര്യത്തിന് ഒരു തീരുമാനമായിരിക്കുകയാണ്. തേങ്ങ കണ്ടുപിടിക്കുകയും കുടുംബത്തില്‍ പുതിയ കുറ്റാന്വേഷകയെ കിട്ടിയതിന്റെയും സന്തോഷത്തോടെയായിരുന്നു ആ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. പിന്നീടുള്ള ദിവസങ്ങളിലും തിളങ്ങി നില്‍ക്കുന്ന പാറുക്കുട്ടി തന്നെയാണ്.
ബേബി അമേയ ആണ് പാറുക്കുട്ടിയായി അഭിനയിക്കുന്നത്. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും ഒന്നും കൂടി സംഭവബഹുലമായി എന്ന് വേണം പറയാന്‍. അടുത്തിടെയായിരുന്നു പാറുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഓരോ ദിവസം കഴിയുംതോറും അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് പാറു. പാറുക്കുട്ടി ആദ്യമായി സ്‌ക്രീപ്റ്റിലെ ഡയലോഗ് പറഞ്ഞതും കേശുവിന് ചോറ് വാരിക്കൊടുത്തതുമെല്ലാം ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications