ഒന്‍പത് മാസമായെന്ന് പാര്‍വതി, നിറവയറില്‍ ചുംബിച്ച് ബാലുവും, കുഞ്ഞതിഥി എത്താറായെന്ന് താരങ്ങള്‍
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് പാര്‍വതി കൃഷ്ണ. അമ്മമാനസം, ഈശ്വരന്‍ സാക്ഷി തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയതാണ് പാര്‍വതി. അഭിനേത്രിയായി മാത്രമല്ല അവതാരകയായും താരം തിളങ്ങിയിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു പാര്‍വതിയുടെ ആദ്യ ടെലിഫിലിം പുറത്തുവന്നത്. എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയായിരുന്നു താരം സിനിമയില്‍ അരങ്ങേറിയത്. സെലക്ടീവായാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.
അവതാരകനും സംഗീത സംവിധായകനുമൊക്കെയായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. വിവാഹ ശേഷവും താരം അബിനയ രംഗത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഇരുവരും എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
9 എന്നും തനിക്ക് പ്രിയപ്പെട്ട നമ്പറാണെന്ന് പറഞ്ഞായിരുന്നു പാര്‍വതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഏപ്രില്‍ 9നാണ് പിറന്നാള്‍. നവംബര്‍ 9നായിരുന്നു വിവാഹം. ഏപ്രില്‍ 9നാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം അറിഞ്ഞത്. ബാലഗോപാലിനേയും ടാഗ് ചെയ്തായിരുന്നു പാര്‍വതി പുതിയ സന്തോഷത്തെക്കുറിച്ച് വാചാലയായത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് താരം പറഞ്ഞത്.

ഞാനെന്താണ് ചെയ്യാന്‍ പോവുന്നതെന്നുള്ള കാര്യത്തെക്കുറിച്ച് നിനക്ക് വ്യക്തമായി അറിയാം, എന്‍രെ മൂഡ് വ്യത്യാസവും നിനക്ക് മനസ്സിലാവും. നീയില്ലായിരുന്നുവെങ്കില്‍ എന്‍രെ ജീവിതം എങ്ങനെയാവുമെന്ന് ഓര്‍ക്കാനേ വയ്യെന്നുമായിരുന്നു താരം കുറിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയാണിപ്പോള്‍, വൈകാതെ തന്നെ നമ്മള്‍ മൂന്ന് പേരാവുമെന്നുമായിരുന്നു താരം കുറിച്ചത്.
സഹയാത്രിക മികച്ചതാണെങ്കില്‍ ജീവിതം എന്നും മനോഹരമായിരിക്കും. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്ന് പറഞ്ഞായിരുന്നു ബാലഗോപാല്‍ എത്തിയത്. ഇത്തവണത്തെ ആനിവേഴ്‌സറി ഏറെ പ്രധാനപ്പെട്ടതാണെന്നും ഞങ്ങള്‍ ഇനി മൂന്നാവാന്‍ പോവുകയാണെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് ഇവരുടെ പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.


Click it and Unblock the Notifications











