ഡെലിവറി റൂമിലും അമ്മായിയമ്മ, ആദ്യം അത്ര സ്നേഹത്തിലായിരുന്നില്ല; എന്നാൽ ഇന്നവർക്കുള്ള സ്ഥാനം: പാർവതി കൃഷ്ണ
കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി പാർവതി കൃഷ്ണ. ടെലിവിഷൻ രംഗത്തും സിനിമാ രംഗത്തും പാർവതി ശ്രദ്ധിക്കപ്പെട്ടു. ഗായകൻ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്. പാർവതിയുടെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ഒപ്പമുണ്ട്. തന്റെ ഭർതൃമാതാവിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പാർവതി കൃഷ്ണ. തനിക്ക് സ്വന്തം അമ്മയെ പോലെയാണ് ഭർത്താവിന്റെ അമ്മയെന്ന് നടി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
അമ്മായിയമ്മയെ ഞാൻ അമ്മയായി തന്നെയാണ് കാണുന്നത്. ഞാനെന്റെ അമ്മയുമായി വഴക്കുണ്ടാക്കുന്നത് പോലെ അമ്മായിയമ്മയുമായും വഴക്കുണ്ടാക്കാറുണ്ട്. ആദ്യമൊക്കെ ഞങ്ങൾ തമ്മിൽ ഒരു പോസിറ്റീവ് രീതിയായിരുന്നില്ല. പക്ഷെ ഞങ്ങൾക്ക് രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും നൽകുന്ന സപ്പോർട്ട് അറിയാം. മാലിക്ക് എന്ന സിനിമയുടെ സെറ്റിൽ അമ്മയായിരുന്നു എന്റെ കൂടെ. അമ്മ 30 വർഷം ടീച്ചറായി വർക്ക് ചെയ്തതാണ്. അമ്മ അത് പോലും വേണ്ടെന്ന് വെച്ച് എന്റെ കൂടെ ഷൂട്ടിന് വന്നു. എന്റെ ഡെലിവറി റൂമിൽ അമ്മായിമ്മയായിരുന്നു ഉണ്ടായിരുന്നത്. ബാലുവേട്ടനല്ല. ഇപ്പോൾ അവർക്ക് എന്റെ അമ്മയോടൊപ്പം തന്റെ ജീവിതത്തിൽ സ്ഥാനമുണ്ടെന്നും പാർവതി കൃഷ്ണ പറയുന്നു.

ഒരിക്കലും അമ്മായിയമ്മയ്ക്ക് അമ്മയാകാൻ പറ്റില്ലെന്ന് പറയും. പക്ഷെ അങ്ങനെയല്ല. അവരോടൊന്ന് സംസാരിച്ചാൽ മതി. അവരോട് ചെറിയ കൺസേൺ കാണിക്കുക. അവരുടെ ചെറിയ ആഗ്രഹങ്ങളൊക്കെയുണ്ടാകും. അതൊക്കൊയെന്ന് സാധിച്ചാൽ അതാണ് അവരുടെ സന്തോഷം. പക്ഷെ എല്ലാവരുടെയും വീട്ടിൽ ഒരേ സാഹചര്യം ആയിരിക്കില്ല. പക്ഷെ എന്റെ അമ്മയെ (അമ്മായിയമ്മ) സംബന്ധിച്ച് അമ്മയ്ക്ക് ചെറിയൊരു പരിഗണന കിട്ടിയാൽ മതി. ആ പരിഗണന അമ്മയുടെ മക്കളേക്കാൾ കൂടുതൽ ഞാൻ കൊടുക്കുന്നുണ്ട്.
അമ്മയ്ക്ക് സാരികളും ചില മേക്കപ്പ് പ്രൊഡക്ടുകളും ഭയങ്കര ഇഷ്ടമാണ്. അത് താൻ വാങ്ങിക്കൊടുക്കാറുണ്ടെന്ന് പാർവതി കൃഷ്ണ പറയുന്നു. ചിലപ്പോൾ അമ്മയെ ഒന്ന് കേട്ടാൽ മതി. അവരുടെ ജനറേഷനിൽ കേൾക്കാൻ ആളില്ലാത്തത് വലിയ കുറവായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ വന്ന ശേഷം അമ്മയ്ക്ക് ഞാൻ സ്വന്തം മകളാണ്. മകൻ അച്ചുവിന് അവർ സെക്കന്റ് മദറിനെ പോലെയാണ്. സുരക്ഷിതമായി മകനെ ഏൽപ്പിച്ച് പോകാൻ പറ്റുന്ന സ്ഥലമാണ് എനിക്ക്. അത് കിട്ടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുറേ വർഷത്തെ പ്രയത്നത്തിൽ വന്നതാണ് ഈ സ്നേഹമെന്നും പാർവതി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











