'നിങ്ങളുടെ മുഖം കണ്ടാൽ 50 വയസ് തോന്നുമല്ലോ'; ഫേസ് യോ​ഗയെ പരിഹസിച്ചവർക്ക് മറുപടിയുമായി പാർവതി കൃഷ്ണ

ധന്യ വർമയുടെ ഇന്റർവ്യൂകൾക്കുള്ള കാഴ്ചക്കാർ ചെറുതല്ല. ബി​ഗ് സ്ക്രീനിൽ കാണുന്ന താരങ്ങളെ അടുത്തറിയുന്ന അനുഭവമാണ് പലർക്കും ഈ അഭിമുഖങ്ങൾ നൽകുന്നത്. ചിലപ്പോഴൊക്കെ അതിഥികളായെത്തുന്നവർക്ക് ട്രോളുകളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ പാർവതി കൃഷ്ണ ഇത്തരമൊരു സാഹചര്യം നേരിട്ടിരിക്കുകയാണ്. നടിയും സംരഭകയുമായ പാർവതി കൃഷ്ണ ഇന്ന് ഫേസ് യോ​ഗ പരിശീലക കൂടിയാണ്. ഫേസ് യോ​ഗയുടെ ​ഗുണങ്ങളെക്കുറിച്ച് പാർവതി അഭിമുഖത്തിൽ സംസാരിച്ചിരുന്നു.

എന്നാൽ ഫേസ് യോ​ഗ അശാസ്ത്രീയമാണെന്ന വാദം കമന്റ് ബോക്സിൽ വന്നു. ചിലർ മോശമായി കമന്റുകളിട്ടു. ഫേസ് യോ​ഗ പഠിപ്പിക്കുന്ന നിങ്ങളുടെ മുഖം കണ്ടാൽ 50 വയസ് തോന്നിക്കും എന്നെല്ലാം കമന്റുകൾ വന്നു. ഇപ്പോഴിതാ നെ​ഗറ്റീവ് കമന്റുകളോട് പ്രതികരിക്കുകയാണ് പാർവതി കൃഷ്ണ.

Parvathy Krishna

ധന്യ ചേച്ചിയുടെ വീഡിയോ കഴിഞ്ഞ സമയത്ത് ഒരുപാട് കമന്റുകൾ കാണുന്നുണ്ടായിരുന്നു. മുഖം നോക്കൂ, വല്ലാതെ പ്രായം തോന്നുന്നെന്ന്. ഞാൻ തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ ട്രാവൽ ചെയ്ത് ഞാൻ അറ്റൻ‍‍ഡ് ചെയ്ത ഇന്റർവ്യൂ ആയിരുന്നു. ആ സമയത്ത് ഞാനൊരു കെമിക്കൽ പീലിം​ഗ് ചെയ്തിരുന്നു. അന്നെനിക്ക് ഫേസ് യോ​ഗയോ ഫേഷ്യൽ മസാജോ ചെയ്യാൻ പറ്റില്ലായിരുന്നു. എന്റെ ഫേസ് യോ​ഗ ക്ലെെന്റ്സിന് അതറിയാം. 1400 സ്റ്റുഡൻസാണ്.

അത്രയും അഭിമാനത്തോടെ ഞാൻ പറയും. എന്റെ ക്ലാസ് അറ്റൻഡ് ചെയ്ത ഓരോ ആളുകളും അത്രയും സന്തോഷത്തോടെ ക്ലാസ് കഴിഞ്ഞും പോയിട്ടുള്ളത് എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതറിയണമെന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ ക്ലാസ് അറ്റൻഡ് ചെയ്യാമെന്നും പാർവതി കൃഷ്ണ പറയുന്നു. ഇനി വല്ലതും പറയാനുള്ളവർ നേരിട്ട് ഇൻബോക്സിൽ വന്ന് ചോദിച്ചോ എന്നും പാർവതി കൃഷ്ണ പറയുന്നു. നിരവധി പേരാണ് പാർവതിയെ അനുകൂലിച്ചത്. അതേസമയം ഫേസ് യോ​ഗ അശാസ്ത്രീയമാണെന്ന വാദത്തിൽ പാർവതിയെ എതിർക്കുന്ന പലരും ഉറച്ച് നിൽക്കുന്നുണ്ട്.

താൻ ഫേസ് യോ​ഗയിലേക്ക് ആകൃഷ്ടയായതിനെക്കുറിച്ച് പാർവതി കൃഷ്ണ ധന്യ വർമയുടെ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഡെലിവറിക്ക് ശേഷം 30 കിലോ കുറച്ചെങ്കിലും മുഖത്തെ വണ്ണം മാത്രം കുറയുന്നില്ല. അതിലെന്തെങ്കിലും മാറ്റം കൊണ്ട് വരണമെന്ന് തോന്നി. അങ്ങനെ റിസേർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് ബോടോക്സും ഫില്ലേർസുമാണ്. അതിൽ എനിക്ക് താൽപര്യമില്ല. നാച്വറലായി എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കിയപ്പോഴാണ് ഫേസ് യോ​ഗ കാണുന്നത്. പിന്നെ അതിനെ പറ്റി ചെറുതായി പഠിക്കാൻ തു‌ടങ്ങി.

യൂട്യബ് കണ്ട് കുറേ കാര്യങ്ങൾ ചെയ്തു. കുറേ ദിവസം കഴിഞ്ഞപ്പോൾ ചെറിയ വ്യത്യാസങ്ങൾ മുഖത്ത് കാണാൻ തുടങ്ങി. അങ്ങനെ ഇവരുടെ ട്രാൻസ്ഫൊർമേഷൻ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം വരാൻ തുടങ്ങി. ഒരാളെ ചെയ്തു, രണ്ട് പേരെ ചെയ്തു. അങ്ങനെയാണ് ഈ മേഖലയിലേക്ക് കടക്കുന്നതെന്ന് പാർവതി കൃഷ്ണ പറയുന്നു. പാർവതിയുടെ വാദങ്ങളെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ തുടരുകയാണ്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X