വീട്ടിൽ അതാെരു പ്രശ്നമാക്കാൻ താൽപര്യമില്ലായിരുന്നു, എനിക്കൊരു പരിധി ഉണ്ടെന്ന് ഭർത്താവിനറിയാം: പാർവതി കൃഷ്ണ

അഭിനയ രം​ഗത്തും ബിസിനസ് രം​ഗത്തും ശ്രദ്ധേയ സാന്നിധ്യമാണ് പാർവതി കൃഷ്ണ. മ്യുസീഷൻ ബാല​ഗോപാൽ ആണ് പാർവതി കൃഷ്ണയുടെ ഭർത്താവ്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പാർവതി കൃഷ്ണ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പാർവതി മനസ് തുറന്നത്. എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലും ആയി‌ട്ടുണ്ടെങ്കിൽ അതിന്റെ ബെസ്റ്റ് പാർട്ട് ബാലുവേട്ടനാണ്. അച്ചുവിനെ ഞാൻ നോക്കുന്നതിനേക്കാൾ ഏറ്റവും നന്നായി നോക്കുന്നത് അദ്ദേഹമാണ്. ‍

ഈയിടയ്ക്ക് അവനൊരു പനിയൊക്കെ വന്നിരുന്നു. ബാലുവേട്ടൻ പൊട്ടിക്കരയുകയായിരുന്നു. ഞാൻ ആ സമയത്ത് കുറച്ച് കൂടെ സ്ട്രോങ് ആയിരുന്നു. ബാലുവേട്ടന് ഞാനും ബാലുവേട്ടനുമാണ് ലോകം. അതിന് ശേഷമേ പ്രൊഫഷൻ മാത്രമേയുള്ളൂ. എനിക്ക് ഫാമിലിയും എന്റെ പ്രൊഫഷനും ഒരുപോലെയാണ്. പാരന്റിം​ഗ് ഈക്വൽ ജോബ് ആണ്. അച്ഛനും അമ്മയും ഒരുപോലെ നോക്കണം. ഇന്നത്തെ തലമുറ ആ മാറ്റം കൊണ്ട് വരുന്നുണ്ടെന്നും പാർവതി കൃഷ്ണ പറഞ്ഞു.

ഈശ്വരൻ സാക്ഷി എന്നൊരു സീരിയൽ ഞാൻ ചെയ്യുന്നുണ്ടായിരുന്നു. അതിലെ നായകന്റെ ബെസ്റ്റ് ഫ്രണ്ടാണ് ബാലുവേട്ടൻ. ഞങ്ങളും മണിക്കുട്ടി ശ്രീലക്ഷ്മിയും ഒരു കാറിൽ സിനിമ കാണാൻ പോകുകയായിരുന്നു. ആ യാത്രയിൽ ഇവർ രണ്ട് പേരും ബാലുവേട്ടന്റെ വീട്ടിൽ കയറണം എന്ന് പറഞ്ഞു. എനിക്ക് പരിചയമില്ലാത്ത വീടല്ലേ ഞാൻ കയറണോ എന്നായി. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്.

Parvathy R Krishna

ഞങ്ങൾ കമ്പനിയായി. എന്നെ കല്യാണത്തിനൊക്കെ വിളിക്കണം കേട്ടോ എന്ന് പറഞ്ഞു. ഒരു പോയിന്റ് എത്തിയപ്പോൾ ഞാൻ വീട്ടിൽ വന്ന് ആലോചിക്കട്ടെ എന്ന് ബാലുവേട്ടൻ തന്നെ ചോദിച്ചു. അമ്മയ്ക്ക് പൊതുവെ മീഡിയ ഇൻഡസ്ട്രിയിലുള്ളവർ വേണ്ടെന്നായിരുന്നു. എന്നാൽ തനിക്ക് വളരെ ഇഷ്ടമായിരുന്നെന്നും പാർവതി കൃഷ്ണ പറയുന്നു.

തമ്മിൽ വാല്യു ചെയ്യുക എന്നത് പ്രധാനമാണ്. ഞാൻ നടിയായി വളരണമെന്നാെന്നും അദ്ദേഹത്തിനില്ല. പക്ഷെ എന്റെ ആ​ഗ്രഹത്തിന് സപ്പോർട്ട് ചെയ്തു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് എനിക്കൊരുപാട് പ്രൊജക്ടുകൾ വന്നിരുന്നു. ആ സമയത്ത് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. ബാലുവേട്ടന് അത് താൽപര്യമില്ലായിരുന്നു.

വീട്ടിൽ അതാെരു ഇഷ്യൂ ആക്കാൻ താൽപര്യമില്ലാത്തത് കൊണ്ട് ഞാനത് വേണ്ടെന്ന് വെച്ചു. പിന്നീട് ഒരു പോയിന്റിൽ എത്തിയപ്പോൾ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ സിനിമ ചെയ്തില്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും റി​ഗ്രെറ്റ് ചെയ്യുമെന്ന് ഞാൻ ബാലുവേട്ടനോ‌ട് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് മനസിലായെന്നും താനെല്ലാത്തിനും ഒരു ബൗണ്ടറി വെച്ചിട്ടുണ്ടെന്നും പാർവതി കൃഷ്ണ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X