തുടക്കക്കാരിയെന്ന് പോലും തോന്നിപ്പിക്കാതെ കൂടെ നിര്‍ത്തി! കിടിലം അവസാനിക്കുകയാണെന്ന് പറഞ്ഞ് പാര്‍വതി കൃഷ്ണ

നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെയായി കിടിലം എന്ന പരിപാടിയുടെ അവതാരകയായട്ടാണ് പാര്‍വതി തിളങ്ങി നിന്നിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടിയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നിരവധി പ്രകടനങ്ങള്‍ കണ്ടു കഴിഞ്ഞു.

ഇപ്പോഴിതാ ആ പരിപാടി അവസാനിച്ചുവെന്ന് പറയുകയാണ് പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയായിരുന്നു കിടിലം അവസാനിച്ചുവെന്നും അതിന്റെ പിന്നണിയിലും മുന്നിലും ഉണ്ടായിരുന്നവര്‍ക്കെല്ലാം നന്ദി പറഞ്ഞും പാര്‍വതി എത്തിയത്.

kidilam

'കിടിലത്തെ സ്‌നേഹിച്ച ഓരോ പ്രേക്ഷകര്‍ക്കും നന്ദി. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു വേദി ആയിരുന്നു എന്റെ കിടിലം. എന്റെ ചന്ദ്രേച്ചി, എന്നും എപ്പോഴും ഒരു ചിരിച്ച മുഖത്തോടെ അല്ലാതെ എന്റെ ചന്ദ്രേച്ചിനെ ഞാന്‍ കണ്ടിട്ടില്ല, എല്ലാ കുറുമ്പിനും സമാധാനത്തോടെ എന്റെ കൂടെ നിന്നതിനു ചക്കരയുമ്മ.

2 സീസണ്‍ ഒരു ഷോ ചെയ്തു തീര്‍ത്തതിന്റെ അഭിമാനവും സന്തോഷവും എന്നും എന്റെ ഉള്ളില്‍ ഉണ്ടാകും. എന്റെ റിമിച്ചേച്ചി, നവ്യച്ചേച്ചി, മുകേഷേട്ടന്‍ തൊട്ട് എന്റെ ശ്വേതച്ചേച്ചി, പൂര്‍ണിമച്ചേച്ചി, രമേഷേട്ടാ, നിങ്ങളോടുള്ള സ്‌നേഹവും ബഹുമാനവും എന്നും ഉണ്ടാകും. ഒരു തുടക്കക്കാരിയെന്നുപോലും തോന്നിപ്പിക്കാതെ കൂടെ നിര്‍ത്തിയതിന് ഒരായിരം ഉമ്മകള്‍.

ഈ അവസരം ഒരുക്കി തന്ന മഴവില്‍ ടീം, സതീശേട്ടാ പൗര്‍ണമിച്ചേച്ചി ഫോര്‍മാലിറ്റി ആണെന്നറിയാം. പക്ഷെ നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കിടിലം എനിക്ക് ലഭിക്കുമായിരുന്നില്ല. ഒപ്പം ശ്രീനിച്ചേട്ടാ, ജിബി, സുധീഷ്, ഡോംസ്, ബിജുചേട്ട, പ്രൊഡക്ഷന്‍ ചേച്ചിമാര്‍ എല്ലാവരോടും ഒരുപാട് സ്‌നേഹം. ബാലുവേട്ട, അച്ചൂട്ടാ എന്റെ 2 അമ്മമാരും നിങ്ങളുടെ സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നന്ദി...

അത്രയും അമേസിംഗ് ആയിരുന്ന ഷോ അവസാനിക്കുകയാണ്. ഇങ്ങനൊന്ന് സംഭവിച്ചതന് എല്ലാത്തിനോടും നന്ദി പറയുകയാണെന്നും,' പറഞ്ഞാണ് പാര്‍വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

kidilam

കിടിലന്‍ 3 ഇനി ഉണ്ടാവില്ല ഓള്‍ഡ് ടിം ഇനി വരുമോ. നല്ലൊരു ഷോ നല്ല രീതിയില്‍ അവസാനിച്ചു. മുകേഷ്, റിമി ടോമി, നവ്യ, പാര്‍വതി നിങ്ങള്‍ വീണ്ടും വരണം. ഒരുപാട് അത്ഭുത പെടുത്തിയ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ഈ ഷോയില്‍ വന്ന എല്ലാവരും ഒരുപാട് ഉയരങ്ങളില്‍ എത്തും.

കിടിലം എന്നും മുടങ്ങാതെ കാണുന്ന തായിരുന്നു അവസാനിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം ആയി. പാര്‍വതിയുടെ കളിചിരിയും കുസൃതിയും നിറഞ്ഞ അവതരണവും വേറെ ഒരു അവതരകയിലും കണ്ടിട്ടില്ല. പിന്നെ ഇത്രയും നല്ല ജഡ്ജസിനെയും വളരെ അധികം മിസ്സ് ചെയ്യും.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

ഇതിനിടെ പാര്‍വതിയോട് ചോദ്യങ്ങളുമായിട്ടെത്തുകയാണ് മറ്റ് ചിലര്‍. കിടിലം പരിപാടി അവസാനിച്ച സ്ഥിതിയ്ക്ക് പാര്‍വതി പുതിയ ഏതെങ്കിലും പരിപാടി ചെയ്യുന്നുണ്ടോ എന്നാണ് മിക്കവരും ചോദിക്കുന്നത്. മാത്രമല്ല ബിഗ് ബോസ് പരിപാടിയിലേക്ക് പാര്‍വതിയും പോവുന്നതായി ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് നടി വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍.

'ഏഷ്യാനെറ്റില്‍ വരുന്ന ബിഗ് ബോസ് അഞ്ചാം സീസണല്‍ പാര്‍വ്വതി ഉണ്ടോ?' എന്നായിരുന്നു ചോദ്യം. നടി ഇല്ലെന്ന് മറുപടി പറയുകയും ചെയ്തു. ഇതോടെ അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X