പ്രസവത്തിന് 24 മണിക്കൂര്‍ മുന്‍പുള്ള ഡാന്‍സ്; അമ്മയായതിന്റെ സന്തോഷത്തെ കുറിച്ച് പറഞ്ഞ് നടി പാര്‍വതിയുടെ വീഡിയോ
നടിമാരുടെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ വ്യാപകമായിട്ടാണ് വൈറലാവാറുള്ളത്. ഏറ്റവും പുതിയതായി ഗര്‍ഭിണിമാരായ നടിമാര്‍ക്ക് പിന്നാലെയാണ് വിമര്‍ശകര്‍. അത്തരക്കാരോട് ശക്തമായി പ്രതികരിച്ച് സീരിയല്‍ നടി പാര്‍വതി കൃഷ്ണ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
മകന്റെ വരവ് ആഘോഷമാക്കുകയാണ് താരദമ്പതിമാരിപ്പോള്‍. കുഞ്ഞിന്റെ കൈ മാത്രം കാണിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് ഇനി മുതല്‍ ഞങ്ങള്‍ രണ്ടല്ല മൂന്ന് പേരാണെന്ന് നടി വ്യക്തമാക്കിയത്. ഇപ്പോഴിതാ വീണ്ടും ചില വീഡിയോസുമായി എത്തിയിരിക്കുകയാണ് പാര്‍വതി. മാത്രമല്ല അമ്മയായതിന്റെ സന്തോഷവും നടി പങ്കുവെക്കുന്നു.

പാര്‍വതിയുടെ നിറവയറും താങ്ങിപിടിച്ചുള്ള ഡാന്‍സ് വീഡിയോ കണ്ടതോടെയാണ് അത് ശരിയായില്ലെന്ന് ചൂണ്ടി കാണിച്ച് ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയത്. കുഞ്ഞിന്റെ ആരോഗ്യത്തെ പോലും ബാധിക്കുമെന്ന തരത്തില്‍ ഉപദേശങ്ങളും വന്നു. എന്നാല്‍ ഡോക്ടറുടെ സഹായത്തോടെ നിര്‍ദ്ദേശത്തോടെയാണ് താന്‍ ഡാന്‍സ് കളിച്ചതെന്ന് നടിയും വ്യക്തമാക്കി. ഇപ്പോള്‍ ആരോഗ്യമുള്ളൊരു മകന് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലാണ് പാര്‍വതി. അതിനൊപ്പം പ്രസവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ കളിച്ച ഡാന്‍സ് വീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്.

അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചതിനൊപ്പമാണ് അധികമാരും പരീക്ഷിക്കാത്ത വിധമുള്ള ഡാന്‍സ് വീഡിയോ പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പാര്‍വതി ഒരു അമ്മയാവുന്നതിന് തൊട്ട് മുന്‍പുള്ള ഡാന്‍സ്. പ്രസവത്തിന് 24 മണിക്കൂര്‍ മുന്‍പുള്ളതാണ്. എന്നെ സംബന്ധിച്ചിടത്തോളം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സാഹയിക്കുന്ന ഒന്നാണിത്. ദൈവത്തിന്റെ അനുഗ്രഹവും മറ്റുള്ള എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടും എല്ലാ കാര്യവും നല്ല രീതിയില്‍ തന്നെ നടന്നു. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയായൊരു അമ്മയാണ്.

എന്റെ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശങ്ങളോട് കൂടി ഈ ആശയം ഞാന്‍ എല്ലാവരിലേക്കും പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. ഡോക്ടര്‍ മഞ്ജുഷ വിശ്വനാഥ് ആണ് എന്റെ ഏറ്റവും വലിയ മോട്ടിവേറ്റര്‍. എന്റെ സുംബ ട്രെയിനറായ അഞ്ജലി ജയ്‌നാഥന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലായിരുന്നു എന്റെ ഗര്‍ഭകാലം മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ പ്രചോദനം ആര്‍ക്കെങ്കിലും കിട്ടിയാല്‍ നിങ്ങളും അത് ഉപദേശിക്കൂ. പെട്ടെന്ന് ഒരു നേരം മാത്രം ചെയ്യുന്നതല്ല. ഇത് സ്ഥിരമായി ചെയ്ത് വരുന്നതാണെന്ന് കൂടി പാര്‍വതി ഓര്‍മ്മപ്പെടുത്തുകയാണ്.

പ്രത്യേകമായി എല്ലാവരും ശ്രദ്ധിക്കണ്ടേത് ഡോക്ടറുടെ നിര്‍ദ്ദേശം കിട്ടാതെ ആരും ഇതിന് മുതിരരുത് എന്നതാണ്. ഈ മനോഹരമായ യാത്രയില്‍ കൂടെ നിന്ന എന്റെ രണ്ട് കുടുംബങ്ങളുടെയും പിന്തുണയെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ അത് ശരിയാവില്ല. എല്ലാവരോടും വലിയ നന്ദി പറയുകയാണ്. എല്ലാ അമ്മമാര്‍ക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് കൂടി ആശംസിക്കുകയാണ് ഞാന്‍. എന്നും പാര്‍വതി കുറിച്ചു.
Recommended Video
പാർവതിയുടെ വീഡിയോ കാണാം


Click it and Unblock the Notifications