അതെ, ഞാന്‍ ഞാന്‍ വിവാഹമോചിതയായി! അനാവശ്യ കാര്യങ്ങളോര്‍ത്ത് സമ്മര്‍ദ്ദമില്ല! പ്രതികരണവുമായി പാര്‍വതി വിജയ്

പ്രണയ വിവാഹത്തിലൂടെയായി ഒന്നിച്ചവരായിരുന്നു പാര്‍വതിയും അരുണും. കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയില്‍ തന്നെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. യൂട്യൂബ് വീഡിയോയില്‍ ഒന്നിച്ച് കാണാതെയായതോടെയായിരുന്നു ചോദ്യങ്ങള്‍ വന്നത്. നിങ്ങള്‍ പിരിഞ്ഞോ, ഒന്നിച്ച് കാണുന്നില്ലെന്നായിരുന്നു ചോദ്യങ്ങളെല്ലാം. പുതിയൊരു വീഡിയോയിലൂടെയായി പാര്‍വതി തന്നെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. പതിനൊന്ന് മാസമായി ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ചേച്ചിയുടെ വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞാനും മോളും താമസിക്കുന്നതെന്ന് പാര്‍വതി വിശദീകരിച്ചിരുന്നു.

യൂട്യൂബ് ചാനലിന്റെ പേര് വൈകാതെ തന്നെ മാറ്റുമെന്നും പാര്‍വതി പറഞ്ഞിരുന്നു. രണ്ടുപേരുടെയും പേര് ചേര്‍ത്തുവെച്ചായിരുന്നു ചാനലിന് പേരിട്ടത്. വിവാഹമോചനത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ എല്ലാവരും കാരണത്തെക്കുറിച്ച് ചോദിച്ചിരുന്നു. അത് പറയാനുദ്ദേശിക്കുന്നില്ല. തികച്ചും പേഴ്‌സണലായി വെക്കാനാണ് ആഗ്രഹം. ഇനി ഇതിന് നെഗറ്റീവും പോസിറ്റീവുമായുള്ള കമന്റുകള്‍ വരും. എന്ത് വന്നാലും നേരിടാമെന്ന് കരുതി തന്നെയാണ് ഇതേക്കുറിച്ച് പറഞ്ഞതെന്ന് പാര്‍വതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ക്യുആന്‍ഡ്എയിലൂടെയായി തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വതി. യൂട്യൂബ് ചാനല്‍ നിര്‍ത്തിയോ, ഡിലീറ്റ് ചെയ്‌തോ, കാണാനേയില്ലല്ലോ എന്നായിരുന്നു കുറേപേര്‍ ചോദിച്ചത്.

Parvathy Vijay s reply about divorce
Photo Credit: Parvathy Vijay / Instagram

ഞാനായിട്ട് നിര്‍ത്തിയതല്ല, അത് ഹാക്ക് ചെയ്യപ്പെട്ടു. തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്്. വൈകാതെ തന്നെ പുതിയ വീഡിയോകളുമായി എത്തും എന്നായിരുന്നു പാര്‍വതിയുടെ മറുപടി. മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ സുഖമായിരിക്കുന്നു, ഇപ്പോള്‍ ക്രിസ്മസ് വെക്കേഷനിലാണ്. ധനുവും ഇവിടെയുണ്ട്. അവര് രണ്ടാളും സുഖമായി പോവുന്നു. ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ കൂടി പഠിച്ചു. പുതിയ കുറേ അനുഭവങ്ങളും എന്നായിരുന്നു 2025 എങ്ങനെയുണ്ടെന്ന ചോദ്യത്തിനുള്ള മറുപടി.

അടുത്തിടെയായിരുന്നു പാര്‍വതിയും മൃദുലയും ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. സാരി പര്‍ച്ചേസ് ചെയ്യാന്‍ പോവുന്നതിന്റെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്റെ ബിസിനസ് പാര്‍ട്‌നര്‍ എന്നായിരുന്നു മൃദുല പാര്‍വതിയെ വിശേഷിപ്പിച്ചത്. പുത്തന്‍ കലക്ഷന്‍ വരുമ്പോള്‍ ആദ്യം പരീക്ഷിക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. ഇന്‍ഡിപ്പെന്‍ഡന്റായിരിക്കാനും കൂടി വേണ്ടിയാണ് ഇത് തുടങ്ങിയത്. അതുപോലെ ഞങ്ങളുടേതായി എന്തെങ്കിലും വേണമെന്ന ആഗ്രഹവും മനസിലുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇന്‍ഡസ്ട്രിയിലുള്ളവരെല്ലാം ഇവരെ പിന്തുണച്ചിരുന്നു.

അനാവശ്യ കാര്യങ്ങളോര്‍ത്ത് വിഷമിച്ചിരിക്കാറില്ല ഞാന്‍. എപ്പോഴും പോസിറ്റീവായിരിക്കാനും, കൂടുതല്‍ എനര്‍ജിയോടെ മുന്നോട്ട് പോവാനുമുള്ള എന്റെ കഴിവില്‍ എനിക്ക് തന്നെ അത്ഭുതമാണ്. സെല്‍ഫ് കെയറിന് ഞാന്‍ അതിന്റേതായ പ്രാധാന്യം കൊടുക്കുന്നുണ്ട്. വിവാദങ്ങളിലൊന്നും ചെന്ന് പെടാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പാര്‍വതി കുറിച്ചിരുന്നു. 21ാം വയസിലായിരുന്നു പാര്‍വതി വിവാഹിതയായത്. പക്വതയില്ലാത്ത സമയത്തായിരുന്നു അങ്ങനെയൊരു തീരുമാനം.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X