ഒരു തോന്നലില്‍ ഒളിച്ചോടി, 3 മാസം മാത്രമേ പ്രണയിച്ചിട്ടുള്ളു! വീട്ടുകാരോട് പറയാൻ പേടിച്ചു; പാർവതി

കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് പാര്‍വതി വിജയ്. എന്നാല്‍ സീരിയലിലെ ക്യാമറമാനുമായി പ്രണയത്തിലായി ഒളിച്ചോടി പോയതോടെ പാര്‍വതി അഭിനയം ഉപേക്ഷിച്ചു. ചെറിയ പ്രായത്തിലുള്ള വിവാഹത്തിന് പിന്നാലെ പാര്‍വതി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി.

എന്നാല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ രംഗത്ത് വന്നത്. കാരണം വ്യക്തമാക്കിയില്ലെങ്കിലും നിയമപരമായി താനും ഭര്‍ത്താവുമായി പിരിഞ്ഞുവെന്നാണ് പാര്‍വതി വ്യക്തമാക്കിയത്. പിന്നാലെ നടിയുടെ ഭര്‍ത്താവ് മറ്റൊരു നടിയുമായി ഇഷ്ടത്തിലായെന്ന തരത്തില്‍0 അഭ്യൂഹങ്ങളും പ്രചരിച്ചു. സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതിയിപ്പോള്‍.

parvathy-vijay

പ്രണയമല്ല ജീവിതമെന്നാണ് പാര്‍വതി പറയുന്നത്. കുടുംബവിളക്കിലെ കഥാപാത്രം ഹിറ്റായിരുന്നു. ആ സമയത്താണ് ജീവിതത്തിലൊരു ഒളിച്ചോട്ടം സംഭവിക്കുന്നത്. അത് നടന്നില്ലായിരുന്നെങ്കില്‍ ഇന്ന് സീരിയലിലെ വലിയൊരു പൊസിഷനില്‍ എത്തുമായിരുന്നു. സീരിയലിലേക്ക് ചേച്ചി (മൃദുല വിജയ്) വഴിയാണ് ഞാന്‍ വരുന്നത്.

കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ വച്ച് ആള് ഇഷ്ടമാണെന്ന് വന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാനും തിരിച്ച് ഇഷ്ടം പറഞ്ഞു. ഏകദേശം മൂന്ന് മാസത്തോളം പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നത്. രണ്ടാള്‍ക്കും മുന്നോട്ട് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ഡിവോഴ്‌സ് എന്നതിലേക്ക് എത്തിയത്.

പ്രണയത്തിലായതിനെ കുറിച്ചും ഒളിച്ചോടി പോകുന്നതിനെ പറ്റിയൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. ആ പ്രായത്തില്‍ എനിക്ക് പറ്റിയൊരു തെറ്റായിരുന്നു അത്. ജീവിതത്തില്‍ എല്ലാവരും പെര്‍ഫെക്ട് ആണെന്ന് പറയാന്‍ സാധിക്കില്ലല്ലോ. ഓരോ പ്രായത്തിലും ഓരോ തെറ്റുകള്‍ സംഭവിക്കും. പതിനെട്ട് വയസിലാണ് ഞാന്‍ ഒളിച്ചോടിയതെന്ന് എല്ലാവരും പറയുന്നുണ്ട്. അങ്ങനെയല്ല, 21 വയസിലായിരുന്നു അത് സംഭവിക്കുന്നത്. വീട്ടില്‍ പറയാനൊരു പേടി തോന്നി. അവര്‍ സമ്മതിക്കില്ലെന്നായിരുന്നു തോന്നലുണ്ടായി. അതോണ്ട് ആരോടും പറയാതെ പെട്ടെന്നൊരു തീരുമാനമെടുത്തു.

കല്യാണത്തിന് ശേഷം ചേച്ചിയുമായി സംസാരിക്കാന്‍ കുറേ സമയമെടുത്തു. അമ്മയും അച്ഛനും രണ്ട് മൂന്ന് ദിവസം മുതല്‍ വിളിക്കാന്‍ തുടങ്ങി. ഒരു മാസം കഴിഞ്ഞതോടെ ഞാന്‍ വീട്ടിലേക്ക് വന്നു. പക്ഷേ ചേച്ചി മിണ്ടിയില്ല. എല്ലായിപ്പോഴും ഞാനും ചേച്ചിയും തമ്മില്‍ ഭയങ്കര ക്ലോസ് ആയിരുന്നു. ഈ കാര്യം മാത്രം ഞാന്‍ ചേച്ചിയോട് പറഞ്ഞില്ല. എങ്ങനെ പറയുമെന്നും പറഞ്ഞാല്‍ എങ്ങനെ എടുക്കുമെന്നുമൊക്കെയാണ് ഞാന്‍ ചിന്തിച്ചത്. അതോണ്ട് പറയാന്‍ പറ്റിയില്ല.

parvathy-vijay

പാര്‍വതിയുടെ ഭര്‍ത്താവായിരുന്ന ഒരാള്‍ മറ്റൊരു നടിയുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും അവതാരകന്‍ ചോദിച്ചെങ്കിലും പാര്‍വതി കൂടുതലൊന്നും പറഞ്ഞില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. അതിനെ കുറിച്ച് എനിക്ക് പറയാന്‍ സാധിക്കില്ല. ഇന്ന് ഞാനിപ്പോള്‍ ഹാപ്പിയാണ്. അച്ഛന്‍, അമ്മ, ചേച്ചി. ചേച്ചിയുടെ ഭര്‍ത്താവ്, മകള്‍ ഒക്കെയാണ് ഇപ്പോള്‍ എന്റെ കൂടെയുള്ളത്.

ആദ്യം ഒരു തെറ്റ് പറ്റിപ്പോയി. ഇനി അങ്ങനൊന്ന് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നോക്കണമെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇതുപോലെ പ്രണയിച്ച് ഒളിച്ചോടി പോകുന്ന എല്ലാവരെയും വീട്ടുകാര്‍ പിന്തുണയ്ക്കാറില്ല. പക്ഷേ എനിക്ക് എല്ലാ പിന്തുണയും തന്നു. ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണെങ്കിലും അവരെന്നെ സ്വീകരിച്ചു. പക്ഷേ ഇപ്പോള്‍ എന്റെ കൂടെ നില്‍ക്കുന്നുണ്ട്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് പാര്‍വതി പറയുന്നു.

ആ പ്രായത്തില്‍ പെട്ടെന്ന് തോന്നുന്ന ഒരു തോന്നലിലാണ് അങ്ങനൊരു തീരുമാനം എടുക്കുന്നത്.കുറച്ചൂടി ആലോചിച്ച് തീരുമാനിക്കുകയാണെങ്കില്‍ ഇതുപോലെയുള്ള പ്രശ്‌നം ഉണ്ടാവില്ല. പതിനെട്ട് വയസ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകുന്നവരുണ്ട്. ഞാന്‍ ഉപദേശിക്കാന്‍ ആളല്ല, പക്ഷേ എന്റെ അനുഭവം കൊണ്ട് പറയാം. നമ്മള്‍ കാണുന്നത് പോലൊരു ജീവിതമല്ല, വിവാഹത്തിന് ശേഷമുണ്ടാവുക.

More from Filmibeat

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X