രജിത്തിനെക്കുറിച്ച് മനസുതുറന്ന് പാഷാണം ഷാജി! താന്‍ ആരുടെയും ടീമില്‍ അംഗമല്ലായിരുന്നു എന്നും നടന്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പാഷാണം ഷാജി. ഷോയുടെ അവസാനം വരെ പിടിച്ചുനിന്ന ശേഷമാണ് നടന്‍ തിരിച്ചെത്തിയത്. സാജു നവോദയ എന്ന പേരിനേക്കാളും പാഷാണം ഷാജി എന്ന് പറഞ്ഞാലാണ് എല്ലാവര്‍ക്കും മനസിലാവുക. കഴിഞ്ഞ ദിവസം ഒരു ഫാന്‍സ് പേജിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് പാഷാണം ഷാജി മനസുതുറന്നിരുന്നു.

രജിത്ത് കുമാറിനെ പറ്റിയും ആര്യയുമായുളള ബന്ധത്തെക്കുറിച്ചും ലൈവില്‍ താരം സംസാരിച്ചു. എന്തിന് വേണ്ടിയാണ് ബിഗ് ബോസിലേക്ക് പോയത് എന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ അവിടെ ജോലി ചെയ്യാന്‍ പോയതാണ് എന്നാണ് പാഷാണം ഷാജി പറഞ്ഞത്.

അതൊരു ഗെയിം ഷോയും,

അതൊരു ഗെയിം ഷോയും, എനിക്ക് പറഞ്ഞ പേയ്‌മെന്റ് കിട്ടി. എനിക്ക് ബാങ്ക് ബാലന്‍സോ കാര്യങ്ങളോ ഒന്നും ഇല്ല. അന്നന്ന് കിട്ടുന്നത് കൊണ്ടാണ് മുന്‍പോട്ട് പോയിരുന്നത്. നൂറുദിവസം സിനിമ ചെയ്താല്‍ കിട്ടാത്തത് അവിടെ നിന്നും കിട്ടും എന്നുളളത് കൊണ്ടാണ് പോയത്. താന്‍ ആരുടെയും ടീമിലും അംഗം ആയിരുന്നില്ല എന്നും പാഷാണം ഷാജി പറഞ്ഞു.

Recommended Video

Rajith kumar talking about fukru and manju pathrose | FilmiBeat Malayalam
ഞാന്‍ അവരോടും പറഞ്ഞിരുന്നു അക്കാര്യം

ഞാന്‍ അവരോടും പറഞ്ഞിരുന്നു അക്കാര്യം. മാത്രവുമല്ല ഞാന്‍ ഞാനായി തന്നെയാണ് അവിടെ നിന്നത്. കൂടാതെ അതൊരു ഗെയിം ഷോ ആണെന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നു.അവിടെ ഒരാള്‍ക്കെ വിജയം ഉണ്ടാകൂ എന്ന് അറിയുകയും ചെയ്യാം. അവിടെ മുന്‍പത്തെ ബിഗ് ബോസ് ഷോകള്‍ കണ്ടു പഠിച്ചു വന്നവര്‍ നിരവധി ആയിരുന്നുവെന്നും സാജു പറയുന്നു.

രജിത്ത് കുമാറിനെക്കുറിച്ച്

രജിത്ത് കുമാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് അദ്ദേഹത്തെ പറ്റി അധികമൊന്നും പറയാനില്ല എന്ന് ഷാജി പറഞ്ഞു. പുളളി തികഞ്ഞ ഒരു മല്‍സരാര്‍ത്ഥിയാണ്. ചാനലിനേക്കാളും ബുദ്ധിയുളള, നല്ല ബ്രെയിന്‍ വര്‍ക്ക് ചെയ്യിപ്പിക്കുന്ന നല്ലൊരു ഗെയിമര്‍ ആയിരുന്നു അദ്ദേഹമെന്നും പാഷാണം ഷാജി പറഞ്ഞു.

ബിഗ് ബോസില്‍

ബിഗ് ബോസില്‍ നിരവധി തവണ ക്യാപറ്റനായ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു പാഷാണം ഷാജി. ബിഗ് ബോസ് അവസാനിച്ച സമയത്ത് ഷോയില്‍ ഒമ്പത് മല്‍സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പാഷാണം ഷാജിക്കൊപ്പം ആര്യ, ഫുക്രു, എലീന പടിക്കല്‍, സുജോ, ആര്‍ജെ രഘു, അമൃത അഭിരാമി, ദയ അച്ചു, അലക്‌സാന്‍ഡ്ര തുടങ്ങിയവരായിരുന്നു അവസാനം വരെ ഉണ്ടായത്.

പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്

Read more about: bigg boss 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X