ദളപതി വിജയുടെ പാട്ടിനൊപ്പം ചുവടുവെച്ച് പവന്‍! വൈറല്‍ വീഡിയോ
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം കുറച്ചു നാള്‍ മാത്രമാണ് ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നത്. ഷോയില്‍ രജിത്ത് കുമാറിനൊപ്പം നിന്നത് കൊണ്ട് വലിയ പ്രേക്ഷക പിന്തുണയാണ് പവന് ലഭിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് പവന് ബിഗ് ബോസില്‍ നിന്നും പിന്മാറേണ്ടി വന്നത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് പവന്‍ സജീവമായിരുന്നത്.
പവനൊപ്പം ഭാര്യ ലാവണ്യയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഷോയിലുണ്ടായിരുന്ന സമയത്ത് ഭാര്യയെക്കുറിച്ചും പവന്‍ മനസുതുറന്നിരുന്നു. ഭാര്യ നല്‍കാറുളള പിന്തുണയെക്കുറിച്ചാണ് അന്ന് താരം പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം രജിത്തിനെ സ്വീകരിക്കാന്‍ പവന്‍ എത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ബിഗ് ബോസിന് പിന്നാലെ സിനിമാ അവസരങ്ങളും പവനെ തേടിയെത്തിയിരുന്നു. രജിത്ത് കുമാറിനൊപ്പമുളള സിനിമയിലാണ് ബിഗ് ബോസ് താരത്തിന് അവസരം ലഭിച്ചിരുന്നത്. ലോക് ഡൗണ്‍ സമയം പവന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ ഒരു ഡാന്‍സ് വീഡിയോ ആണ് പവന്‍ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോക്കൊപ്പം താനൊരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ലെങ്കിലും, തനിക്ക് ഡാന്‍സ് ചെയ്യാന്‍ ഇഷ്ടം ആണെന്നും, പ്രത്യേകിച്ച് ഈ പാട്ടിനൊത്ത് ഡാന്‍സ് ചെയ്യാന്‍ എന്നുമാണ് പവന്‍ പറയുന്നത്. പവന്റെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ ലാവണ്യയും അടുത്ത സുഹൃത്ത് ഷിയാസ് കരീമും ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി എത്തി.

മിസ്റ്റര്‍ മോഡല്‍ സൂപ്പര്‍ ഡാന്‍സര്‍ എന്നാണ് ഷിയാസ് പവന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഫയര്‍ ഡാന്‍സര്‍ എന്നാണ് ഭാര്യ ലാവണ്യ കുറിച്ചിരിക്കുന്നത്. ലാവണ്യയുടെ കമന്റിന് മറുപടിയായി മാലാഖ ലവ് എന്ന് പവനും കുറിച്ചിരിക്കുന്നു. ബിഗ് ബോസില്‍ ആര്‍ജെ സൂരജിനൊപ്പമാണ് പവനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരുന്നത്.

25 ദിനങ്ങള്‍ പിന്നിട്ട ശേഷമാണ് താരം ഷോയിലേക്ക് എത്തിയിരുന്നത്. സിനിമയില്‍ അഭിനയിക്കാനുളള മോഹം ബിഗ് ബോസില്‍ എത്തിയ ശേഷം പവന്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ മിക്ക ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെ കൂടെയും പ്രവര്‍ത്തിക്കാന്‍ പവന് അവസരം ലഭിച്ചിരുന്നു. മിസ്റ്റര്‍ കേരള 2019ല്‍ റണ്ണറപ്പ്, മിസ്റ്റര്‍ ഇന്ത്യ ഫൈനലിസ്റ്റ് തുടങ്ങിയ നേട്ടങ്ങളുമുണ്ട് പവന്റെ കരിയറില്‍.

ബിഗ് ബോസിലെ മറ്റൊരു മല്‍സരാര്‍ത്ഥിയായിരുന്ന സുജോയുടെ കസിന്‍ കൂടിയായിരുന്നു പവന്‍. ബിഗ് ബോസില്‍ എത്തിയ ശേഷം സുജോ-സാന്ദ്ര ബന്ധം പൊളിച്ചടുക്കിയതും പവന്‍ തന്നെയായിരുന്നു. സുജോയ്ക്ക് പുറത്തു ഗേള്‍ ഫ്രണ്ട് ഉണ്ടെന്നുളള കാര്യം മറ്റു മല്‍സരാര്‍ത്ഥികളെ അറിയിച്ചത് പവനായിരുന്നു.


Click it and Unblock the Notifications











