ലാവണ്യയ്‌ക്കൊപ്പമുളള വിവാഹ ചിത്രം പങ്കുവെച്ച് പവന്‍! ഭാര്യയെക്കുറിച്ച് ബിഗ് ബോസ് താരം പറഞ്ഞത് കാണാം

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയില്‍ എത്തിയ താരം വളരെ കുറച്ചുനാളുകള്‍ മാത്രമാണ് നിന്നത്. തന്റെതായ അഭിപ്രായങ്ങള്‍കൊണ്ടും വൃക്തിത്വം കൊണ്ടുമാണ് പവന്‍ മലയാളികളുടെ മനസില്‍ ഇടംനേടിയത്. ബിഗ് ബോസില്‍ രജിത്ത് കുമാറിനൊപ്പം നിന്ന പവന് വലിയ പിന്തുണയാണ് പുറത്ത് ലഭിച്ചത്.

പവനെ പോലൊരു അനിയനെ കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് ഷോയിലുണ്ടായ സമയത്ത് ഡിആര്‍കെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ രജിത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു പവന്‍ കളിച്ചത്. പവനൊപ്പം ഭാര്യ ലാവണ്യയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ലാവണ്യയെക്കുറിച്ചും പവന്‍ മനസുതുറന്നിരുന്നു.

തന്റെ കാര്യങ്ങളെല്ലാം നോക്കുന്നത്

തന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ലാവണ്യയാണെന്ന് അഭിമാനത്തോടെയാണ് അന്ന് താരം പറഞ്ഞത്. ഭാര്യയുടെ ചിലവില്‍ ജീവിക്കുന്നവന്‍ എന്ന് പറഞ്ഞ് പലരും കളിയാക്കിയെങ്കിലും പവന്‍ തളര്‍ന്നിരുന്നില്ല. ബിഗ് ബോസില്‍ സുജോ-സാന്ദ്ര ബന്ധം പൊളിച്ചടുക്കിയതും പവന്‍ തന്നെയായിരുന്നു. സുജോയ്ക്ക് പുറത്തു കാമുകി ഉണ്ടെന്ന് പവനാണ് വെളിപ്പെടുത്തിയിരുന്നത്.

തുടര്‍ന്ന് ഷോയിലേക്കുളള

തുടര്‍ന്ന് ഷോയിലേക്കുളള തിരിച്ചുവരവില്‍ സാന്ദ്രയില്‍ നിന്നും സുജോ അകലം പാലിച്ചിരുന്നു. ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കണം എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് പവന്‍ പുറത്തുപോയത്. ബിഗ് ബോസില്‍ നിന്നും മടങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം.

തന്റെ പുതിയ വിശേഷങ്ങളും

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പവന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇതിനിടെ സിനിമാ അവസരങ്ങളും പവനെ തേടിയെത്തിയിരുന്നു. രജിത്ത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്ന സിനിമയില്‍ അഭിനയിക്കാനുളള അവസരാണ് പവനെ തേടിയെത്തിയിരുന്നത്. തിരക്കുകള്‍ക്കിടെയിലും ഭാര്യ ലാവണ്യയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട് പവന്‍.

ബിഗ് ബോസ് താരത്തിന്റെതായി

ബിഗ് ബോസ് താരത്തിന്റെതായി പുറത്തുവന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണയും ലാവണ്യയ്‌ക്കൊപ്പമുളള ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹ ദിനത്തില്‍ പള്ളിയില്‍ നിന്നെടുത്ത ഒരു ചിത്രമാണ് പവന്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം താരം കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

എന്റെ ജീവിതത്തില്‍

എന്റെ ജീവിതത്തില്‍ മുന്‍പോട്ട് പോകാനുളള പ്രചോദനവും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ നന്മകളുടെയും കാരണം നീയാണ്. എന്റെ ഭാര്യ. നീ എനിക്ക് ലഭിച്ച എറ്റവും നല്ല സമ്മാനം ആണ്. ഐ ലവ് യൂ എന്നാണ് പവന്‍ ലാവണ്യയ്‌ക്കൊപ്പമുളള ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. പവന്റെ ചിത്രത്തിന് പിന്നാലെ ലാവണ്യയുടെ മറുപടിയും വന്നിരുന്നു.

ചന്ദ്രന്‍ വളരെ ദൂരെയാണെങ്കിലും

ചന്ദ്രന്‍ വളരെ ദൂരെയാണെങ്കിലും നിലാവിനെ പോലെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ വളരെ ഉയരങ്ങള്‍ താണ്ടും. ലവ് യൂ എന്നാണ് ലാവണ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്നെക്കാളും മൂന്ന് വയസ് മുതിര്‍ന്ന ആളാണ് ലാവണ്യയെന്ന് മുന്‍പ് പവന്‍ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷമുളള ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X