രജിത്തേട്ടന്‍ തന്നെയാണ് ബിഗ് ബോസിനുളള ഹീറോയെന്ന് പവന്‍! ലാവണ്യയെ കണ്ടുമുട്ടിയതിനെക്കുറിച്ചും താരം!
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഷോയിലുണ്ടായിരുന്നത്. ഈ ദിവസങ്ങളില്‍ ശക്തനായ മല്‍സരാര്‍ത്ഥിയാണ് താനെന്ന് പവന്‍ മറ്റുളളവര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു. ബിഗ് ബോസില്‍ രജിത്ത് കുമാറിനൊപ്പം നിന്ന പവന് പുറത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്.
ഡിആര്‍കെയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു പവന്‍ ഷോയില്‍ മുന്നേറിയത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഭാര്യ ലാവണ്യയെക്കുറിച്ചും മനസുതുറന്നിരുന്നു പവന്‍. പവനെ പോലെ തന്നെ ലാവണ്യയും ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതയാണ്. ലാവണ്യയുമായുളള പ്രണയത്തെക്കുറിച്ചും തുടര്‍ന്നു നടന്ന വിവാഹത്തെക്കുറിച്ചുമെല്ലാം പവന്‍ ഷോയില്‍ തുറന്നുപറഞ്ഞിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് പവന് ബിഗ് ബോസില്‍ നിന്നും പിന്മാറേണ്ടി വന്നത്. ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് പവന്‍ സജീവമായിരുന്നത്. ലാവണ്യ നല്‍കാറുളള പിന്തുണയെക്കുറിച്ചെല്ലാം നടന്‍ എപ്പോഴും മനസുതുറക്കാറുണ്ട്. അടുത്തിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയുമായി താരം ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. തന്റെ പുതിയ വിശേഷങ്ങളും ബിഗ് ബോസ് അനുഭവങ്ങളുമെല്ലാം നടന്‍ പങ്കുവെച്ചു.

ലാവണ്യ തമിഴ്‌നാട്ടുകാരിയാണ് എന്നാണ് പവന്‍ പറയുന്നത്. മലയാളം എഴുതാനോ വായിക്കാനോ പറയാനോ അറിയില്ല. പക്ഷേ മലയാളം അവള്‍ക്ക് മനസിലാവും. അവളെ ആദ്യമായി കണ്ടുമുട്ടുന്നത് മ്യൂച്ചല്‍ ഫ്രണ്ട്‌സ് വഴി ആണെന്നും താരം പറഞ്ഞു. ജോലിയുണ്ട്. തന്നെക്കാളും മൂന്ന് വയസിന് മുത്തയാളാണ് അവള്‍. വിവാഹത്തിനായി കടുത്ത സമ്മര്‍ദ്ദമായിരുന്നുവെന്നും പവന്‍ മുന്‍പേ വ്യക്തമാക്കിയിരുന്നു.

ലാവണ്യയില്‍ ആകര്‍ഷണം തോന്നിയത്. ചിരിയും സ്വഭാവവും ആണെന്നും പവന്‍ പറഞ്ഞു. താന്‍ ആണ് അവളെ ആദ്യമായി പ്രൊപ്പോസ് ചെയ്തത്. ഏത് സ്വഭാവം ആണ് എറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അവള്‍ എന്നോട് ദേഷ്യപ്പെടുമ്പോള്‍ ആണെന്നായിരുന്നു പവന്റെ മറുപടി. രജിത്ത് സര്‍ തന്നെയാണ് എന്നും ഇപ്പോഴും എന്റെ ബിഗ് ബോസിനുളളിലെ ഹീറോ. അദ്ദേഹം ആണ് മികച്ച മല്‍സരാര്‍ത്ഥി.

അദ്ദേഹവും ഒരുമിച്ചുളള ദിവസങ്ങള്‍ പ്രെഷ്യസ് ആണെന്നും അദ്ദേഹം വിശാല ഹൃദയനായ ഒരു വ്യക്തി ആണെന്നും നല്ലൊരു മനുഷ്യന്‍ ആണെന്നും പവന്‍ പറഞ്ഞു. ബിഗ് ബോസില്‍ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും നടന്‍ പറയുന്നു. ജീവിതത്തില്‍ മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങള്‍ ആണ് അവിടെ നിന്നും ലഭിച്ചത് എന്നും നടന്‍ വ്യക്തമാക്കി.

മാത്രമല്ല, ബിഗ് ബോസില്‍ നിന്നും ഇടക്ക് വെച്ച് ഇറങ്ങി പോരേണ്ടി വന്നതില്‍ ദുഖം ഉണ്ടെന്നും നടന്‍ പറഞ്ഞു. ആരാണ് ഫേക്ക് എന്നൊന്നും പറയാന്‍ എനിക്ക് അറിയില്ല. പിന്നെ ആര്യയെ പറ്റി പറയാമോ എന്ന ചോദ്യത്തിന് എനിക്ക് അവരെ പറ്റി ഒന്നും പറയാനില്ല. നിങ്ങള്‍ക്ക് എന്നെക്കാളും കൂടുതല്‍ അറിയാമല്ലോ?.

മുന്‍പ് ഇന്ത്യയിലെ മിക്ക ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുളള താരമാണ് പവന്‍. 29കാരനായ പവന്‍ 2019 മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണര്‍ അപ്പും മോഡലുമാണ്. തന്റെ സിനിമാ മോഹങ്ങളെക്കുറിച്ചും മുന്‍പ് പവന്‍ തുറന്നുപറഞ്ഞിരുന്നു. ജിമ്മില്‍ പോവുന്നതാണ് തന്റെ പ്രധാന ഹോബിയെന്ന് പവന്‍ പറയുന്നു. പന്ത്രണ്ടാം ക്ലാസ് മുതല്‍ ഞാന്‍ ജിമ്മില്‍ പോയി തുടങ്ങിയിരുന്നു.
Recommended Video

വീട്ടില്‍ അച്ഛനും അമ്മയും അനിയനും അനിയത്തിയുമുണ്ട്. മിക്കപ്പോഴും വീടിന് പുറത്താണ് താന്‍. വലിയ പ്ലാനിംഗൊന്നുമില്ലാതെയാണ് താന്‍ ബിഗ് ബോസില്‍ എത്തിയതെന്നും നടന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് ഉണ്ടാകും എന്ന സൂചനയും പവന്‍ നല്‍കുന്നു. കൂടാതെ രജിത്തുമായി ഒരു സിനിമ ഉണ്ടാകുമെന്ന സൂചനയും പവന്‍ നല്‍കി. ഒന്ന് രണ്ട് സ്‌ക്രിപ്റ്റുകള്‍ കേട്ട് കഴിഞ്ഞെന്നും സര്‍പ്രൈസിനായി കാത്തിരിക്കുന്നുവെന്നും നടന്‍ അറിയിച്ചു.


Click it and Unblock the Notifications