ശ്രീനിയെ അതിഥി വശത്താക്കുന്നു? ആഞ്ഞടിച്ച് പേളി! സ്വീറ്റ് ഹാര്‍ട്ടിനെ പറഞ്ഞപ്പോള്‍ പൊള്ളിയോ? കാണൂ!

By Nimisha

Recommended Video

ശ്രീനിയെ അതിഥി വശത്താക്കുന്നു? അപ്പോ പേർളി? | filmibeat Malayalam

കേരളമൊന്നടങ്കം നേരിടുന്ന പ്രളയക്കെടുതിയെക്കുറിച്ച് മോഹന്‍ലാലാണ് മത്സരാര്‍ത്ഥികളോട് സൂചിപ്പിച്ചത്. പ്രിയപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ചോര്‍ത്തായിരുന്നു പലരും ആശങ്കപ്പെട്ടത്. എന്നാല്‍ ആരും പരിഭ്രാന്തരാവേണ്ടതില്ലെന്നും അവരെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്നും താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായി അവരുടെ ശബ്ദവും കേള്‍പ്പിച്ചിരുന്നു. ഇതോടെയാണ് പലര്‍ക്കും ആശ്വാസമായത്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളുമൊക്കെയായി പരിപാടി മുന്നേറുകയാണ്.
മത്സരാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പേളിയും അതിഥിയും തമ്മിലുള്ള മഞ്ഞ് ഇതുവരെയും ഉരുകിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവരുടെ പിണക്കം തീര്‍ക്കാനായി ശ്രമിച്ച ശ്രിനിഷിന്റെ ശ്രമവും വിഫലമായിരുന്നു. ലേറ്റസ്റ്റ് എപ്പിസോഡിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 അതിഥിയെ ഇഷ്ടമില്ല

അതിഥിയെ ഇഷ്ടമില്ല

മത്സരാര്‍ത്ഥികളിലൊരാളായ അതിഥിയെക്കുറിച്ചായിരുന്നു ഷിയാസും പേളിയും സംസാരിച്ചത്. ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ഇപ്പോള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. തനിക്ക് അതിഥിയെ ഇഷ്ടമില്ലെന്നായിരുന്നു ഷിയാസ് പറഞ്ഞത്. ഇങ്ങനെ തോന്നിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ പറയരുതെന്നായിരുന്നു പേളി പറഞ്ഞത്. അവള്‍ പാവത്താനായി അഭിനയിക്കുകയാണെന്നും ശരിക്കും പാവമല്ലെന്നുമായിരുന്നു ഷിയാസിന്റെ വാദം.

പേളിയുമായി വാക്കേറ്റം

പേളിയുമായി വാക്കേറ്റം

ലക്ഷ്വറി ടാസ്‌ക്കിനിടയില്‍ വിജയിച്ച ടീരം പരാജയപ്പെട്ട ടീമിന് ശിക്ഷ നല്‍കുന്നുണ്ടായിരുന്നു. ബാത്ത്‌റൂം തുറന്നുനല്‍കുന്നതിനായി ഓരോ ശിക്ഷയും നല്‍കുന്നുണ്ടായിരുന്നു.തവള ചാട്ടമായിരുന്നു പേളിക്ക് ലഭിച്ച ശിക്ഷ. ഇത് ചെയ്തതിന് ശേഷമായിരുന്നു അതിഥിയും പേളിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടക്കത്തിലെ തര്‍ക്കം പിന്നീട് വഴക്കായി മാറുകയായിരുന്നു. എന്ന് മാത്രമല്ല ഇരുവരും തമ്മില്‍ നേരത്തെയുള്ള ശത്രുത ഇപ്പോഴും തുടരുകയാണെന്നും ഈ സംഭവം വ്യക്തമാക്കിയിരുന്നു.

 ശ്രീനി ഇടപെട്ടു

ശ്രീനി ഇടപെട്ടു

പേളിയും അതിഥിയും തമ്മില്‍ വഴക്കടിക്കുമ്പോള്‍ ശ്രീനിയും അതിലിടപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ഇടപെടലിനെ രണ്ടുപേരും ഗൗനിച്ചിരുന്നില്ല. എന്ന് മാത്രമല്ല വഴക്ക് തുടരുകയുമായിരുന്നു. തമാശരൂപേണയായാണ് പേൡഇടപെട്ടതെങ്കിലും അതിഥി ശരിക്കും ദേഷ്യത്തിലായിരുന്നു. പാത്രം കഴുകനറിയില്ല അതിഥിക്കെന്നായിരുന്നു പേളി പറഞ്ഞത്.

ചോറില്‍ വിഷം കലക്കുന്നു

ചോറില്‍ വിഷം കലക്കുന്നു

പേളി തമാശയ്ക്കായിരുന്നു അതിഥിയെ കളിയാക്കിയത്. എന്നാല്‍ ദേഷ്യം കാരണം നിന്ന് വിറയ്കുകയായിരുന്നു താരം. പേളിയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് സ്വന്തം ചോറില്‍ വിഷം കലക്കുന്നയാളാണെന്നും താരം പറഞ്ഞത്. ഇതിനിടയില്‍ പേളിക്ക് പിന്തുണ പ്രഖ്യാപിച്ച് ഷിയാസും രംഗത്തെത്തിയിരുന്നു. ഇവരുടെ വഴക്കിനെക്കുറിച്ചുള്ള സംസാരം പിന്നീടുമുണ്ടായിരുന്നു.

വിഷമമായതിന് പിന്നിലെ കാരണം

വിഷമമായതിന് പിന്നിലെ കാരണം

തന്നോട് സംസാരിക്കാനെത്തുന്നവരെയെല്ലാം അതിഥി തന്റെ സൈഡിലേക്ക് വലിച്ചെടുക്കുകയാണെന്ന് പേളി പറഞ്ഞിരുന്നു. ഇതായിരുന്നു താരത്തിന് ഫീലായതും. ശ്രീനിയുള്‍പ്പടെയുള്ളവരുടെ കാര്യത്തെക്കുറിച്ചായിരുന്നു പേളി പറഞ്ഞത്. ഇപ്പോള്‍ ശ്രീനിയേയും അതിഥി സ്വന്തം സൈഡിലാക്കിയിരുന്നുവെന്ന് താരം ആരോപിച്ചിരുന്നു. പേളിയാണ് ഇടയ്ക്കിടയ്ക്ക് കളര്‍ മാറ്റിക്കൊണ്ടിരിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നും അതിഥി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X