For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീനിയെ കെട്ടിപ്പിടിച്ച് പേളി!! ഷർട്ടിൽ നിന്ന് അതും കിട്ടി, പേളി ഹൃദയം കൊടുത്തോയെന്ന് ലാലേട്ടൻ

  |
  പേളി ഹൃദയം കൊടുത്തോയെന്ന് ലാലേട്ടൻ | filmibeat Malayalam

  മലയളി പ്രേക്ഷകർക്കിടയിൽ ബിഗ് ബോസ് മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. വ്യാജ പ്രചരണങ്ങൾ ആദ്യ കാലങ്ങളിൽ ഷോയുടെ ശേഭ കെടുത്താൻ ശ്രമിച്ചെങ്കിലും അത് ചീറ്റിപ്പോയ അവസ്ഥയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഒരേ ദിവസം ചെല്ലുന്തോറും ഷോ രസകരമായി കൊണ്ടിരിക്കുകയാണ്. തിങ്കൾ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലാണ് പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂടുന്നത്. എന്തൊക്കെ അഭിപ്രായഭിന്നതകൾ ഉണ്ടായാലും മത്സരാർഥികളുടെ പുറത്തു പോക്ക് സങ്കടം തന്നെയാണ്.

  കിട്ടേണ്ടത് കിട്ടിയപ്പോൾ പാഠം പഠിച്ചു!! നടി ആക്രമിക്കപ്പെട്ട കേസിൽ എഎംഎംഎ നൽകിയ ഹർജി പിൻവലിച്ചു..

  ബിഗ്ബോസിൽ തമ്മിലുളള വഴക്കും ബഹളവും മാത്രമല്ല. രസകരമായ പല സംഭവങ്ങളും ഗോസിപ്പ് കഥകളും ഇവിടെ നിന്ന് മുളച്ച് വരുന്നുണ്ട്. ശ്രീനി, പേളി എന്നിവരെയാണ് ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡി എന്ന് അറിയപ്പെടുന്നത്. ഇവരെ ഒളിഞ്ഞു തെളിഞ്ഞുമൊക്കെ മത്സരാർഥികൾ ട്രോളാറുണ്ട്. കഴിഞ്ഞ എലിമിനേഷൻ ദിവസം( ഞായർ‌) ഇവരെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ബിഗ് ബോസ് ഹൗസിൽ ചിരി പടർത്തിയിരുന്നു. എന്താണെന്ന് അറിയാമോ? ആ രസകരമായ സംഭവം ഇങ്ങനെ...

  ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ

   ടെൻഷനിൽ മത്സരാർഥികൾ

  ടെൻഷനിൽ മത്സരാർഥികൾ

  കഴിഞ്ഞ ആഴ്ചത്തെ എലിമിനേഷനിൽ എത്തിയ മത്സരാർഥികളായ പേളി, അർച്ചന, ശ്രീനീഷ്, ബഷീർ, ദിയ സന എന്നിവരെല്ലാവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇവർ ആരു പോയാലും സങ്കടം തന്നെയാണ്. എലിമിനേഷന്റെ ആദ്യ ദിവസം ശനിയാഴ്ച പേളിയു അർച്ചനയും സുരക്ഷിതരാണെന്ന് മോഹൻ ലാൽ അറിയിച്ചിരുന്നു. പിന്നെ ശേഷിക്കുന്നത് മൂന്ന് പേർ. പ്രേക്ഷകരും അതുപോലെ മത്സരാർഥികളും ഒരുപോലെ ടെൻഷൻ അടിച്ച ഒരു എലിമിനേഷൻ ആയിരുന്നു അത്.

   എല്ലം ലാലേട്ടൻ കാണുന്നുണ്ട്

  എല്ലം ലാലേട്ടൻ കാണുന്നുണ്ട്

  60 ക്യാമറകളുടെ നടുവിലാണ് ബിഗ് ബോസ് മത്സരാർഥികൾ ജീവിക്കുന്നത്. അവിടെ നടക്കുന്ന ഒരേ കാര്യങ്ങളും പേക്ഷകരുടെ കണ്ണുകളിലും ചെവികളിലും എത്തുന്നുണ്ട്. അതൊക്കെ ലാലേട്ടൻ മത്സരാർഥികളെ കാണാൻ എത്തുന്ന ദിവസം അറിയിക്കുന്നുണ്ട്. ബിഗ് ബോസ് അംഗങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നില്ലെങ്കിലും പ്രേക്ഷകർക്ക് എന്താണ് അദ്ദേഹം ഉദേശിക്കുന്നതെന്ന് നന്നായി മനസിലാകുന്നുണ്ട്.

   പേളി ശ്രീനി പ്രണയം

  പേളി ശ്രീനി പ്രണയം

  ബിഗ് ബോസിലെ പ്രണയ ജോഡികൾ എന്നാണ് ഇവരെ രണ്ടാളേയും അറിയപ്പെടുന്നത്. കൂടെയുളള അംഗങ്ങൾ തന്നെയാണ് ഇവരെ കുറിച്ച് കഥകൾ ഇറക്കിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് ഇവർ രണ്ടു പേരും. അതിനാൽ തന്നെ ഈ ജോഡികളെ ഒരുമിച്ചു കാണാൻ പ്രേക്ഷകർക്കും ഇഷ്ടമാണ്. എന്നാൽ ഈ പ്രണയകഥ വെറുമൊരു തെറ്റിധാരണയിൽ നിന്ന് ഉയർന്നു വന്നതാണോ എന്ന് കണ്ട് തന്നെ അറിയാം

  ആനവാൽ മോതിരം

  ആനവാൽ മോതിരം

  ആനവാൽ മോതിരത്തോടു കൂടിയാണ് പേളി ശ്രീനി പ്രണയകഥ പ്രചരിക്കാൻ തുടങ്ങിയത്. ശ്രീനിയുടെ കയ്യിലുളള ആനവാൽ മോതിരം പേളിയ്ക്ക് നൽകിയിരുന്നു. ഇത് കൃത്യമായി കുടുംബാംഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്തു. ഇതോടെ ഇവർക്കെതിരെ കഥകൾ ബിഗ് ബോസ് ഹൗസിൽ മുളയ്ക്കാൻ തുടങ്ങി.

   മോതിരമാറ്റം

  മോതിരമാറ്റം

  ഇവരുടെ മോതിരം മാറ്റത്തെ കുറിച്ച് ലാലേട്ടനും ചോദിച്ചിരുന്നു. പേളി എലിമിനേഷനിൽ വന്നപ്പോൾ ധൈര്യം വരാനായി നൽകിയതാണെന്ന് ശ്രീനീഷ് മോഹൻലാലിനോട് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പറ‍ഞ്ഞു. എന്നാൽ പിന്നീട് തനിയ്ക്ക് തിരിച്ചു നൽകുകയും ചെയ്തുവെന്നും ശ്രീനീഷ് അറിയിച്ചു. ആ ആഴ്ചയായിരുന്നു പേളി ക്യാപ്റ്റനായത്. ആനവാൽ മോതിരത്തിന്റെ ശക്തി ബിഗ് ബോസ്ഹൗസിൽ പാട്ടാണ്.

  പേളിയുടെ ബാഡ്ജ് ശ്രീനീഷിന്റെ ഷർട്ടിൽ

  പേളിയുടെ ബാഡ്ജ് ശ്രീനീഷിന്റെ ഷർട്ടിൽ

  പേളിയുടെ വസ്ത്രത്തിൽ എപ്പോഴും ഒരു സ്മൈലി ചിഹ്നം കാണും. എന്നാൽ ഇത്തവണത്തെ എലിമിനേഷനിൽ അത് താരത്തിന്റെ കൈകളിൽ ഇല്ലായിരുന്നു. പകരം ശ്രീനിഷിന്റെ ഷർട്ടിലായിരുന്നു അത്. അതിനെ കുറിച്ച് ലാലേട്ടൻ കൃത്യമായി ചോദിക്കുകയും ചെയ്തു. മോതിരം പോലെയാണോ ഇതൊന്നും അദ്ദേഹം ചോദിച്ചു. ചുമ്മ ഒരു ബാഡ്ജ് കൊടുത്തതാണെന്ന് പേളി പറഞ്ഞു. എന്നാൽ താൻ മറ്റൊന്നും ഉദ്യേശിച്ചിട്ടില്ലെന്ന് മോഹൻലാലും പറ‍ഞ്ഞു.

   ശ്രീനീഷിനെ പരസ്യമായി കെട്ടിപ്പിടിച്ച് പേളി

  ശ്രീനീഷിനെ പരസ്യമായി കെട്ടിപ്പിടിച്ച് പേളി

  എലിമിനേഷനിൽ അവസാന മൂന്ന് പേരിൽ ഒരാളിയിരുന്നു ശ്രീനീഷ്. ശ്രീനി സേഫാണെന്ന് മോഹൻലാൽ അറിയിച്ചപ്പോൾ പേളി കെട്ടിപിടിച്ച് ശ്രീനിയ്ക്ക് ആശംസകൾ അറിച്ചു. ഇത് ബിഗ് ബോസിലെ കുടുംബാംഗങ്ങൾ എല്ലാവരും കണ്ടിരുന്നു . വീണ്ടും എല്ലാവരും ചേർന്ന് അവരെ ട്രോളുകയും ചെയ്തു. ഇതിൽ മുന്നിൽ ഷിയാസായിരുന്നു.

   പേളി ഹാപ്പിയല്ലേ?

  പേളി ഹാപ്പിയല്ലേ?

  പേളി മമ്മിയുമായി സംസാരിച്ചപ്പോൾ ഹാപ്പിയായില്ലേ എന്ന് ശ്രീനി പേളിയോട് ചോദിച്ചു. ഇപ്പോൾ മനസിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങി പോയെന്നും സമാധാനമായെന്നും പേളി പറഞ്ഞു. മമ്മി ഹാപ്പിയായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പേളി പറഞ്ഞു. താനുമായി അധികം കമ്പനി വേണ്ടെന്ന് മമ്മി പറയുമോ എന്ന താൻ വിചാരിച്ചുവെന്നു ശ്രീനി തമാശ രൂപേണേ പറഞ്ഞു.

  English summary
  pearle give her heart mohanlal ask srinish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X