ചെരുപ്പെറിഞ്ഞോളു, അത് ഞാൻ 500 രൂപയ്ക്ക് വില്‍ക്കുമെന്ന് പേളി മാണി

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് പേളി മാണി. ജീവിതത്തിന്റെ ഒരോ നിമിഷവും മനോഹരമായി പകർത്തി സമൂഹമാധ്യമങ്ങളിൽ താരം പങ്കുവക്കാറുണ്ട്. ഗർഭിണിയായതിനു ശേഷം പേളി പങ്കുവച്ച ചിത്രങ്ങളെല്ലാം കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പേളിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. ഒരു ചെരുപ്പ് കടക്ക് മുന്നിൽ കൂളായി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാൽ ചിത്രത്തേക്കാൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത് താരം അതിന് കൊടുത്ത അടിക്കുറിപ്പാണ്.

Pearle Maaney

'ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കു.' എന്നാണ് ചിത്രത്തിൻറെ അടിക്കുറിപ്പ്. പേളിയുടെ മിക്ക പോസ്റ്റുകളും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ളവയാണ്. 'ചെരുപ്പ് കടയിൽ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.'ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കു.'- പേളി മാണി കുറിച്ചു.

അമ്മായാകാൻ തയ്യാറെടുക്കുകയാണ് പേളി മാണി. നടി തന്നെയാണ് അമ്മയാകുന്ന സന്തോഷ വാർത്ത തന്റെ ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നടിയുടെ വളകാപ്പ് ചടങ്ങായിരുന്നു. വളകാപ്പിന്റെ ചിത്രങ്ങൾ പേളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു അണിഞ്ഞൊരുങ്ങി അതിസുന്ദരിയായിട്ടായിരുന്നു പേളിചടങ്ങിൽ എത്തിയത്. ചിത്രങ്ങൾ ശ്രീനീഷും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അധികം വൈകാതെ പേളിയുടേയും ശ്രീനീഷിന്റെയും കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തും.

പേളി മാണിക്ക് മികച്ച വർഷമായിരുന്നു 2020. അമ്മയാകുന്നത് കൂടാതെ നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ലൂഡോ ഈ വർഷമായിരുന്നു പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ ഷീജ തോമസ് എന്ന മലയാളി നഴ്സിനെയാണ് പേളി അവതരിപ്പിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാടി, ആദിത്യ റോയ് കപൂര്‍, രാജ്കുമാര്‍ റാവു, ഫാത്തിമ സനാ ഷെയ്ഖ്, സാനിയ മല്‍ഹോത്ര, പേളി മാണി, രോഹിത്ത് സറഫ്, ഇനായത്ത് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അനുരാഗ് ബസുവാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.നവംബര്‍ 12ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്.

പേളി മാണി ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X