For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒത്തുചേര്‍ന്നിട്ട് മൂന്ന് വര്‍ഷം; വിവാഹവാര്‍ഷികം ആഘോഷിക്കനായി പേളിയും ശ്രീനിയും ഒരു സ്‌പെഷ്യല്‍ സ്ഥലത്തേയ്ക്ക്

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മിനിസ്‌ക്രീന്‍ സജീവമായ ഇവര്‍ പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലൂടെയാണ്. സീസണ്‍ ഒന്നിലായിരുന്നു പേളിയും ശ്രീനിയും മത്സരാര്‍ത്ഥികളായി എത്തിയത്. മലയാളി പ്രേക്ഷകര്‍ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ആദ്യമേ സംശയത്തോടെയായിരുന്നു എല്ലാവരും ഈ ബന്ധത്തെ നോക്കിയിരുന്നത്. സഹമത്സരാര്‍ത്ഥികള്‍ പോലും നേരിട്ടും അല്ലാതേയും സംശയം പ്രകടിപ്പിച്ചിരുന്നു. 100 ദിവസം ഷോയില്‍ നിന്നതിന് ശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

  മോഹന്‍ലാല്‍ ചെയ്യേണ്ട വേഷം ദിലീപ് ചെയ്തു, അതോടെ സിനിമ പരാജയപ്പെട്ടു, കഥാവശേഷന്‍ സിനിമയ്ക്ക് സംഭവിച്ചത്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പേളിയും ശ്രീനിയും. ഇവര്‍ക്ക് സ്വന്തമായിട്ടൊരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് ഇവരുടെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കുവെയ്ക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പേളീഷ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്. നില ബേബി വന്നതോടെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുഞ്ഞ് വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് വല്ലാത്ത താല്‍പര്യമാണ്.

  ശ്രീനിവാസനെ കണ്ടിട്ട് സഹിക്കുന്നില്ല, നടന്റെ ചിത്രം പ്രചരിപ്പിക്കുന്നവരോട്... പ്രാര്‍ത്ഥനയുമായി ആരാധകര്‍

  പേളിയുടെ ശ്രീനിയുടേയും മൂന്നാം വിവാഹ വാര്‍ഷികമാണ്. ഹിന്ദു-ക്രിസ്ത്യന്‍ ആചാരവിധി പ്രകാരം 2019ല്‍ ആയിരുന്നു വിവാഹം. മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ വിവാഹവാര്‍ഷികമാണ്. തങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് ഈ മൂവര്‍ സംഘം. ഒരു പുതിയ സ്ഥലത്താണ് ഇക്കുറി വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. ഇവരുടെ യാത്രയുടെ യാത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ ഇതും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

  ചിത്രത്തിനോടൊപ്പം ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പും പേളി പങ്കുവെച്ചിട്ടുണ്ട്.'സ്‌നേഹവും സന്തോഷവും പഠനവും ബഹുമാനവും ഒത്തുചേരലുകളുമൊക്കെയായി ഞങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷം ഞങ്ങള്‍ രണ്ടുപേര്‍ക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നത്തേക്കാളും ഞങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഘടകമായതിനാല്‍, ഞങ്ങളോടൊപ്പം വന്ന് പാര്‍ട്ടി നടത്താനും നില തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ച് നിങ്ങള്‍ കൂടെയുണ്ട്്. ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു' പേളി കുറിച്ചു.'ഞങ്ങളുടെ അടുത്ത യാത്രാവിവരണം വരുന്നു. അതിനാല്‍ നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് തയ്യാറായിരിക്കുക, കാരണം നിങ്ങള്‍ എല്ലാവരും ഞങ്ങളോടൊപ്പം ഒരു ആവേശകരമായ സ്ഥലത്തേക്ക് യാത്ര' എന്നും പേളി കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ യാത്ര എവിടേയ്ക്കാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

  താരങ്ങളുടെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. പതിവ് പോലെ ആശംസയുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടിണ്ട്. ഇനിയും സന്തോഷത്തോടെ ജീവിക്കാനാണ് ആരാധകര്‍ പറയുന്നത്. കൂടാതെ പുതിയ വ്‌ലോഗിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  നിലയാണ് ഇപ്പോള്‍ പേളിയുടേയും ശ്രീനിയുടേയും വീഡിയോയിലെ താരം. കുഞ്ഞിന് ഗര്‍ഭം ധരിച്ചപ്പോള്‍ മുതല്‍ പിന്നീടുള്ള എല്ലാ വിശേഷങ്ങളും പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയതിനും മകളുടെ നൂലുകെട്ടിനും മാമോദീസയ്ക്കുമെല്ലാം പ്രേക്ഷകരും സാക്ഷിയായിരുന്നു. കുടുംബാംഗങ്ങളെ പോലെ ആരാധകരും നിലയെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ അടുത്തിടെയായിരുന്നു നിലയുടെ ഒന്നാം പിറന്നാള്‍. പേളിയും ശ്രീനിയും ചേര്‍ന്ന് വലിയ ആഘോഷമാക്കിയിരുന്നു.

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  അടുത്ത കുഞ്ഞ് അതിഥിയ്ക്കായി കാത്തിരിക്കുകയാണ് പേളിയുടെ കുടുംബം. താരത്തെ പോലെ തന്നെ സഹോദരി സഹോദരി റേച്ചല്‍ മാണിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അമ്മയാവാന്‍ തയ്യാറെടുക്കുകയാണ് റേച്ചല്‍. ഏഴാം മാസത്തെ ചടങ്ങിന് ശേഷം റേച്ചലിനെ പ്രസവത്തിനായി വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നിട്ടുണ്ട്. ഇതിന്റെ വീഡിയോ പേളി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. പുതിയ അതിഥിയെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പേളിയുടെ കുടുംബം.

  Read more about: pearle maaney srinish aravind
  English summary
  Pearle Maaney and Srinish Aravind celebrate Their 3rd Wedding anniversary At A Special place
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X