ആറാം വിവാഹ വാർഷികമായപ്പോഴേക്കും ലൈഫ് മാറി തുടങ്ങി, ശ്രീനിക്കുണ്ടായ മാറ്റങ്ങൾ; വാക്ക് പാലിച്ച് പേളി, വീഡിയോ!

എത്ര പുതിയ കപ്പിൾസ് വന്നാലും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പേളി മാണി-ശ്രീനിഷ് അരവിന്ദ് ജോഡി കഴിഞ്ഞെ മറ്റാരുമുള്ളു. ഏഴ് വർഷത്തോളമായി മലയാളികൾക്ക് അവരുടെ കുടുംബത്തിലെ അം​ഗങ്ങളെപ്പോലെയാണ് ഇരുവരും. നൂറ് ദിവസം ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പ്രണയിച്ചു. പിന്നീട് ഇരു കുടുംബങ്ങളുടേയും സമ്മതത്തോടെ വിവാഹിതരായി. ഇന്ന് രണ്ട് മാലാഖ കുഞ്ഞുങ്ങൾക്കൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന ഇരുവരും യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്ലോ​ഗ് വീഡിയോയാണ് വൈറലാകുന്നത്.

താരങ്ങളുമായുള്ള അഭിമുഖമോ പോഡ് കാസ്റ്റോ ഒന്നുമായിരുന്നില്ല പുതിയ വീഡിയോ. മറിച്ച് ​ആ​ഗ്രഹിച്ച് മോഹിച്ച് നടത്തുന്ന ഒരു യാത്രയുടെ വ്ലോ​ഗാണ് പേളി പങ്കുവെച്ചത്. വിവാഹത്തിന് മുമ്പും നിരവധി വിദേശയാത്രകൾ പേളി നടത്തിയിട്ടുണ്ട്.

Pearle Maaney Srinish Aravind

പക്ഷെ അതെല്ലാം പ്രൊഫഷണൽ ലൈഫുമായി ബന്ധപ്പെട്ടതായിരുന്നു. ശ്രീനിഷിനെ വിവാഹം ചെയ്തശേഷമാണ് പേളി യാത്രകൾ കൂടുതൽ ആസ്വദിച്ച് തുടങ്ങിയത്. രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭിണിയായിരുന്നപ്പോഴും നിറവയറിൽ ട്രിപ്പ് പോയിട്ടുള്ളയാളാണ് പേളി. ഇത്തവണ ഇരുവരുടേയും യാത്ര എല്ലാവരുടേയും ഡ്രീം ഡെസ്റ്റിനേഷനായ സ്വിറ്റ്സർലാന്റിലേക്കാണ്. പുതിയ ട്രിപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

പേളിയും ശ്രീനിഷും മക്കളും മാത്രമല്ല പേളിയുടെ മാതാപിതാക്കളും ആന്റിയും ശ്രീനിഷിന്റെ അമ്മയും ട്രിപ്പിലുണ്ട്. പത്ത് പേർ അടങ്ങുന്ന സംഘമായാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്. ശ്രീനിഷിന്റെ അമ്മയുടെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് കൂടിയാണിത്. ഇതിന് മുമ്പ് തായ്ലന്റ് ട്രിപ്പ് നടത്തിയപ്പോൾ അമ്മയെ ഒപ്പം കൂട്ടാൻ പറ്റാതെ പോയതിന്റെ സങ്കടം പേളി പങ്കുവെച്ചിരുന്നു.

അമ്മയ്ക്ക് പാസ്പോർട്ട് കിട്ടാൻ വൈകിയതിനാലാണ് ഒപ്പം വരാൻ കഴിയാതെ പോയതെന്നും അതിനാൽ അടുത്ത ട്രിപ്പിൽ അമ്മ എന്തായാലും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അന്നേ പേളി പറഞ്ഞിരുന്നു. സ്വിറ്റ്സർലാന്റ് ട്രിപ്പിലൂടെ ആ വാക്ക് പേളി പാലിച്ചു. അമ്മയ്ക്കൊപ്പമാണ് എട്ട് ദിവസത്തെ സ്വിറ്റ്സർലാന്റ് ട്രിപ്പിൽ താൻ ചില്ല് ചെയ്യാനും അടിച്ചുപൊളിക്കാൻ പോകുന്നതെന്നും പേളി പറഞ്ഞു.

ആദ്യമായി സ്വിറ്റ്സർലാന്റ് ട്രിപ്പ് പോകുന്നതിന്റെ എല്ലാ സന്തോഷവും ശ്രീനിഷിന്റെ അമ്മയുടെ മുഖത്തും കാണാമായിരുന്നു. ബേബി പേളിയെ നോക്കാൻ വേണ്ടി ബേബി സിറ്റേഴ്സായാണ് പേളിയുടെ മാതാപിതാക്കളെ താൻ ട്രിപ്പിൽ ഉൾപ്പെടുത്തിയതെന്നാണ് തമാശയായി ശ്രീനിഷ് പറഞ്ഞത്. ആറാം വിവാഹ വാ​ർഷികം ആഘോഷിക്കാൻ കൂടി വേണ്ടിയാണ് പേളിയുടേയും ശ്രീനിഷിന്റെയും യാത്ര.

Pearle Maaney Srinish Aravind

സ്വിറ്റ്സർലാന്റിനെ കുറിച്ച് താൻ കാര്യമായി വായിച്ച് പഠിക്കുകയോ വീഡിയോ കണ്ട് മനസിലാക്കുകയോ ചെയ്തിട്ടില്ലെന്നും അവിടെ പോയി നേരിട്ട് കണ്ട് ആസ്വ​ദിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും എന്നാൽ ശ്രീനിഷ് എല്ലാം വിശദമായി വായിച്ച് മനസിലാക്കിയിട്ടുണ്ടെന്നും പേളി പറയുന്നു.

Take a Poll

കൊച്ചിയിൽ നിന്നും അബുദാബിയിലേക്കും അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴിയാണ് സ്വിറ്റ്സർലാന്റിലേക്ക് പേളിയും കുടുംബവും എത്തിയത്. അതിനടിയിൽ അബുദാബി എയർപോർട്ട് എക്സ്പ്ലോർ ചെയ്ത് നടന്ന പേളിയെ നിയന്ത്രിച്ച് ഫ്ലൈറ്റിലേക്ക് എത്തിക്കാൻ ശ്രീനി പാടുപെടുന്നതും വീഡിയോയിൽ കാണാം. എ ഫോറാണ് നമ്മുടെ ​ഗേറ്റ്. അവിടേക്ക് ഞങ്ങൾ എല്ലാവരും നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനി എന്നെ വഴക്ക് പറയാതെ വഴക്ക് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നെ തുറിച്ച് നോക്കുന്നത് നിങ്ങൾ കാണുന്നില്ല.

ആറാം ആനിവേഴ്സറിയായപ്പോഴേക്കും ലൈഫൊക്കെ മാറി തുടങ്ങി ​ഗയ്സ്... എനിക്ക് എല്ലാം മനസിലായി. ഹെഡ്മാസ്റ്ററുടെ അതേ ടോണിലാണ് ശ്രീനി സംസാരിക്കുന്നത്. നിങ്ങൾ തന്നെ കണ്ടില്ലേ ​ഗയ്സ്... ഇതൊക്കെ എന്താണെന്ന്... കമന്റ് ബിലോ എന്നാണ് പേളി പറഞ്ഞത്. പേളിക്കൊപ്പം സ്വിറ്റ്സർലാന്റിലെത്തിയ ഫീലാണ് വീഡിയോ കാണുമ്പോൾ അനുഭവപ്പെടുന്നതെന്നായിരുന്നു ഏറെയും കമന്റുകൾ.

വീട്ടിൽ പിള്ളേരെയും നോക്കി ഇരിക്കുന്ന വീട്ടമ്മമാർ ലോകം കാണുന്നത് നിങ്ങളെപ്പോലെ ഉള്ളവരുടെ വ്ലോഗ്സിലൂടെയാണ്, ശ്രീനി വളരെ പക്വതയുള്ള ഒരാളായി മാറി. ശ്രീനിഷിൻ്റെ അമ്മയേയും യാത്രയിൽ ഉൾപ്പെടുത്തിയത് കണ്ടപ്പോൾ സന്തോഷം തോന്നി, ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന മരുമകൾ... പേളിയോട് എന്നും ബഹുമാനം എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X