മകള്‍ ജനിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ച് പേളി മാണിയും ശ്രീനിഷ് അരവിന്ദും, ഫോട്ടോ വൈറല്‍
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മാര്‍ച്ച് ഇരുപതിനാണ് പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മാലാഖ കുഞ്ഞിന്റെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ഇന്നിതാ ഇരുവരും മകള്‍ക്കൊപ്പം രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെയാണ് താരങ്ങള്‍ സന്തോഷ ദിവസത്തെ കുറിച്ച് പറയുന്നത്.
Also Read: വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും!
ശ്രീനി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോ ആയിരുന്നു പേളി പങ്കുവെച്ചത്.

ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ എന്ന് പറഞ്ഞാണ് ശ്രീനിഷ് എത്തിയത്. പേളി നിന്നെ ഞാന്‍ സ്‌നേബിക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്.
Recommended Video
സാരിയിലും ഹോട്ട് ലുക്ക് പരീക്ഷിച്ച് നടി അന്വേഷി ജെയിൻ, കിടിലൻ ഫോട്ടോസ് കാണാം
ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു പേളിയും ശ്രീനിഷും. ഷോ യില്‍ നിന്നും പരിചയപ്പെട്ട് അടുപ്പത്തിലായ ഇരുവരും പുറത്ത് വന്നതിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2018 ജനുവരിയില്‍ വിവാഹനിശ്ചയം നടത്തി. അതേ വര്‍ഷം മേയ് അഞ്ചിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമുള്ള വിവാഹം നടത്തി.


Click it and Unblock the Notifications











