സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് പേളിയ്ക്കും ശ്രീനിഷിനും ലഭിച്ച സര്‍പ്രൈസ്, പങ്കുവെച്ച് താരദമ്പതികള്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസില്‍ എത്തിയ ശേഷമുളള ഇവരുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പേളിയുടെയും ശ്രീനിഷിന്റെതുമായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. അടുത്തിടെ ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് പേളി ഗര്‍ഭിണിയാണെന്നുളള കാര്യം ഇരുവരും അറിയിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നും താരദമ്പതികള്‍ പറഞ്ഞു.

pearle-srinish

തുടര്‍ന്ന് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് പേളി മാണി എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങളും വീഡിയോകളുമെല്ലാം പേളി പങ്കുവെക്കാറുളളത്. ഒപ്പം തങ്ങളുടെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് താരദമ്പതികള്‍ എത്തിയിരുന്നു. അതേസമയം ശ്രീനിഷിന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ എടുത്ത വീഡിയോ ആണ് ശ്രീനി പോസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

അവിടെ എത്തിയപ്പോള്‍ പേളിയുടെയും ശ്രീനിയുടെയും തരംഗമായ ചെല്ലക്കണ്ണനെ പാട്ട് വെച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയ ഇരുവര്‍ക്കും ഒരു സര്‍പ്രൈസ് വരവേല്‍പ്പാണ് തന്നെയാണ് ലഭിച്ചത്. ശ്രീനി പങ്കുവെച്ച വീഡിയോയിലൂടെ പേളിയാണ് ഇക്കാര്യം സന്തോഷത്തോടെ അറിയിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റിനുളളില്‍ പേളിയും ശ്രീനിയും എത്തിയപ്പോള്‍ അവിടുത്ത ജോലിക്കാര്‍ ഈ പാട്ടിടുകയായിരുന്നു. വീഡിയോക്ക് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ബോയ്‌സിനൊപ്പം ചിത്രങ്ങള്‍ എടുത്ത ശേഷമാണ് ഇരുവരും മടങ്ങിയത്.

ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരദമ്പതികള്‍. ഈ സമയത്താണ് ഇവരുടെ അവസ്ഥ വെബ്‌ സീരിസെല്ലാം പുറത്തിറങ്ങിയത്. യൂടൂബ് ചാനലിലൂടെയായിരുന്നു ഇവരുടെ ആദ്യ സീരീസ് റിലീസ് ചെയ്തത്. പിന്നാലെ ചെല്ലക്കുട്ടിയെ എന്ന പാട്ടും പേളിഷിന്റെതായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി. അടുത്തിടെ ഈ പാട്ടിന്റെ പുതിയ വേര്‍ഷനും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X