പേളിയുടെ നിറവയറിൽ സ്നേഹ ചുംബനം നൽകി ശ്രീനീഷ്, പേളിഷിന്റെ ചെല്ലക്കണ്ണൻ എത്തി...

സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരുള്ള താരദമ്പതികളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ഇപ്പോൾ സമൂഹമാധ്യമങ്ങളി ചർച്ചയാകുന്നത് ഇവരുടെ പുതിയ വിശേഷമാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഇവർ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത ജീവിത മായിരുന്നു ഇവരുടേത്. അതുകൊണ്ട് തന്നെ ജീവിത്തിലെ ഒരോ നിമിഷവും താരങ്ങൾ ആഘോഷമാക്കുകയാണ്.

അമ്മയാകാൻ തയ്യാറെടുക്കുകയാണ് പേളി. ജീവിതത്തിലെ മനോഹരമായ പുതിയ ഘട്ടം ആസ്വാദിക്കുന്ന തിരക്കിലാണ് താരമിപ്പോൾ. പേളി തന്നെയാണ് അമ്മയാകാൻ തയ്യാറെടുക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടുവിശേഷങ്ങളും സിനിമയെ കുറിച്ചും വാചാലയാകുന്ന പേളി ഇപ്പോൾ കുഞ്ഞിനെ കുറിച്ചാണ് അധികവും സംസാരിക്കാറുള്ളത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

പേളീഷ്

ലോക്ക് ഡൗൺ കാലത്ത് മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വെബ് സീരീസായിരുന്നു പേളീഷ്. പേളിയും ശ്രീനീഷും പ്രധാന വേഷത്തിലെത്തിയ സീരീസ് ലോക്ക് ഡൗൺ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയായിരുന്നു. വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ സീരീസ് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. പേളീഷ് സീരീസ് പോലെ തന്നെ ഇതിലെ എൻ ചെല്ലക്കുട്ടിയെ എന്ന് തുടങ്ങുന്ന ഗാനവും പ്രേക്ഷകരുടെ ഇടയിൽ തരംഗമായിരുന്നു. കുട്ടികളും യൂത്തും ഈ ഗാനം നെഞ്ചിലേറ്റിയിരുന്നു.

 ചെല്ലക്കണ്ണൻ എത്തി

ഇപ്പോഴിത പ്രേക്ഷകർ നെഞ്ചിലേറ്റിയ എൻ ചെല്ലക്കുട്ടിയേ ഗാനത്തിന്റെ ഫീമെയിൽ വെർഷൻ പുറത്തെത്തിയിരിക്കുകയാണ്. എൻ ചെല്ലക്കണ്ണനെ എന്ന് തുടങ്ങുന്ന ഗാനം പേളിയുടെ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാനം തയ്യാറാക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും പേളി തന്നെയാണ്. കടലിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 11 മണിക്ക് റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ മികച്ച കാഴ്ചക്കാരെ നേടാൻ സാധിച്ചിട്ടുണ്ട്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും പേളി തന്നെയാണ്.

പുതിയ അതിഥി

കഴിഞ്ഞ ദിവസം ശ്രീനീഷ് എൻ ചെല്ലക്കണ്ണൻ വീഡിയോ ഗാനം എത്തുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. വൈകാതെ പുറത്തെത്തുമെന്നാണ് ശ്രീനീഷ് പറഞ്ഞിരുന്നത്. ഇത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു, വീഡിയോയ്ക്കായി കാത്തിരിക്കവെയാണ് പുതിയ ഗാനം താരങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ ആദ്യ വരി കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രേക്ഷകരെ അധികം ബോറടപ്പിക്കാതെയാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്. യൂട്യൂബിൽ ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

പുതിയ അതിഥി

പേളിയുടേയും ശ്രീനീഷിന്റേയും ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥി എത്താൻ ഇനി വളരെ കുറച്ച് സമയം മാത്രമാണുള്ളത്. കുഞ്ഞിനെ സ്വീകരിക്കാനായി തയ്യാറെടുക്കുകയാണ് താരങ്ങൾ. പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്തായിരുന്നു അമ്മയാകാൻ പോകുന്ന വിവരം പേളി പങ്കുവെച്ചത്. ആദ്യം വിശ്വസിക്കാൻ പ്രേക്ഷകർ തയ്യാറായില്ലായിരുന്നു. എന്നാൽ പിന്നീട് അമ്മയ്ക്കും കുഞ്ഞിനും ആശംസയുമായി ആരാധകർ രംഗത്തെത്തുകയായിരുന്നു. 2020 പേളിയ്ക്ക് ഒരുപാട് സന്തോഷങ്ങൾ നേടി കൊടുത്ത വർഷമായിരുന്നു.

Recommended Video

Pearly Maaney's latest photoshoot has gone viral across social media

പാട്ട് കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X