സാരിയിൽ അതീവ സുന്ദരിയായി പേളി, ജീവിതത്തിലെ സ്പെഷ്യൽ വ്യക്തിയോടൊപ്പം...
മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ബിഗ് ബോസ് റിയാലിറ്റി ഷോയാണ് ഇരുവരേയും ഒന്നിപ്പിച്ചത്. മലയാളി പ്രേക്ഷകർ ലൈവായി കണ്ട് ആസ്വദിച്ച പ്രണയമായിരുന്നു ഇവരുടേത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. മെയ് അഞ്ച്, എട്ട് തിയ്യതികളിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഹിന്ദു -ക്രിസ്തീയ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിത ജീവിതത്തിലെ സ്പെഷ്യൽ ദിനത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ജീവിതത്തിലെ പ്രധാനപ്പെട്ട ദിനത്തിൽ തന്റെ സ്പെഷ്യൽ വ്യക്തിയോടൊപ്പം എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. കൂടാതെ ശ്രീനീഷിനോടൊപ്പമുള്ള നിരവധി ചിത്രങ്ങളും പേളി പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിശേഷപ്പെട്ട നിമിഷങ്ങൾ കേeർത്തിണക്കി കൊണ്ടുള്ള വീഡിയോയും പേളി പങ്കുവെച്ചിട്ടുണ്ട്. ഭഭ്രമായി പ്രണയിക്കുമ്പോൾ സമയം അതിവേഗം കടന്നു പോകും. മനോഹരമായ നിമിഷങ്ങൾക്കായി ഒരു ജീവിത കാലം മുഴുവനും തങ്ങൾക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പിനൊപ്പമണ് വീഡിയോ പങ്കുവെച്ചത്.
അവളുടേയും എന്റേയും ആത്മാവ് ഒന്നാണെന്നും അന്നുx ഇന്നും ഇപ്പോഴും അപ്പോഴും പേളിയെ പ്രണയിക്കുന്നുണുണ്ടെന്നും ശ്രീനീഷും കുറിച്ചു. പേളിയ്ക്കും ശ്രീനീഷിനും ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാനാണ് പ്രേക്ഷകർ പറയുന്നത് താരങ്ങൾക്ക് ആശംസയുമായി ബിഗ് ബോസ് താരവും ഇവരുടെ സുഹൃത്തുമായ ഷിയാസും എത്തിയിരുന്നു.
ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എല്ലാവരും ഏറെ സംശയ ദൃഷ്ടിയോട് നോക്കിയ ബന്ധമായിരുന്നു ഇത്. ഷോയിൽ നിൽക്കാൻ വേണ്ടി പ്രണയം അഭിനയിക്കുകയാണോ എന്ന് സഹമത്സരാർഥികൾ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.ആ സംശയങ്ങള്‍ക്ക് എല്ലാം മറുപടിയെന്നോണം 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. മെയ് അഞ്ച്, എട്ട് തിയതികളിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. വിവാഹത്തോടെ ഇവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കെട്ടടങ്ങിയിരിക്കുകയാണ്. ജീവിതം ആഘോഷമാക്കുകയാണ് പേളിഷ് ദമ്പതിമാർ.
പേളിമാണി ഇൻസ്റ്റ്രാം പോസ്റ്റ്


Click it and Unblock the Notifications